നല്‍ഗൊണ്ടയിലെ ലതിഫ് സാഹെബ് ദര്‍ഗ ഇവിടത്തെ മതസൌഹാര്‍ദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. ഒരു മുസ്ലിം പുരോഹിതനുമായി ബന്ധപ്പെട്ടതാണ് ഈ ദര്‍ഗയെങ്കിലും വിവിധ മതസ്ഥരായ ധാരാളം ആളുകള്‍ ഈ ദര്‍ഗ സന്ദര്‍ശിക്കുന്നു.
രണ്ട് കുന്നുകള്‍ക്ക് മുകളിലായിട്ടാണ് ദര്‍ഗ സ്ഥിതിചെയ്യുന്നത്. ഈ കുന്നുകളാവട്ടെ ട്രെക്കിംങിനും ഹൈക്കിംങിനും സൌകര്യമുള്ളവയുമാണ്. ഇക്കാരണത്താല്‍ ദര്‍ഗ സന്ദര്‍ശിച്ച് സന്യാസിയുടെ അനുഗ്രഹം തേടാനെത്തുന്നവരോടൊപ്പം ഒരുപാട് വിനോദസഞ്ചാരികളും ഇവിടെയെത്തുന്നു. ഈ ദര്‍ഗയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതാഗ്രഹവും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ സമീപവും വിദൂരവുമായിട്ടുള്ള നാടുകളില്‍ നിന്ന് ധാരാളം ആളുകള്‍ ഈ പുണ്യവാന്‍റെ അനുഗ്രഹത്തിനായ് ഇവിടെയെത്തുന്നു.
ഉറൂസ് എന്ന പേരില്‍ ഒരാഘോഷം വര്‍ഷംതോറും ഇവിടെ നടത്തിവരുന്നു. വളരെ പ്രസിദ്ധമായ ഈ ആഘോഷത്തിന് ലക്ഷക്കണക്കിന് വിശ്വാസികള്‍ ദര്‍ഗയിലെത്തുന്നു. ഇതോടനുബന്ധിച്ച് ഒരുപാട് സന്നദ്ധ സേവനങ്ങളും ചെയ്തുവരുന്നു. ഈ ദര്‍ഗ സ്ഥിതിചെയ്യുന്ന കുന്നിനോട് ചേര്‍ന്നുള്ള മറ്റോരു കുന്നാണ് കപുരാലഘട്ട ഹില്‍.



Click it and Unblock the Notifications