നല്‍ഗൊണ്ട ജില്ലയിലെ പനഗല്‍ ഗ്രാമത്തിലാണ് പനഗല്‍ സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നല്‍ഗൊണ്ട പട്ടണത്തോട് വളരെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം ഹൈദരബാദ് നഗരത്തില്‍ നിന്ന് ഏകദേശം 101 കിലോമീറ്റര്‍ അകലെയാണ്. കാകതീയരുടെ ആസ്ഥാന പട്ടണമായിരുന്നു പനഗല്‍ എന്ന് ചരിത്രം പറയുന്നു. പതിനൊന്നാം നൂറ്റാണ്ടോടു കൂടിയാണ് കാകതീയര്‍ ഈ പട്ടണത്തെ അവരുടെ തലസ്ഥാനമാക്കിയത്. നല്‍ഗൊണ്ട ജില്ല അഭിവൃദ്ധി പ്രാപിച്ച് വന്നിരുന്ന ആ കാലത്താണ് ഈ ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടത്.
66 സ്തൂപങ്ങളുള്ള വലിയൊരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം. ഓരോ സ്തൂപത്തിലും ഗഹനമായ കൊത്തുപണികള്‍ മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട്. നടുവിലായി നിലകൊള്ളുന്ന മണ്ഡപത്തിന് മുന്പില് നന്ദികേശന് എന്ന വൃഷഭത്തിന്റെ പ്രതിമയും സ്ഥാപിച്ചി ട്ടുണ്ട്. ശ്രീ കോവിലിനകത്തായി മുഖ്യ മൂര്‍ത്തിയായ ശിവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഹിന്ദു വേദങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങള്‍ ക്ഷേത്രചുവരുകളില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്.