Search
  • Follow NativePlanet
Share
» »അവധിക്ക് നാട്ടിലെത്താം...അബുദാബിയിൽ നിന്ന് കണ്ണൂരിന് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ്

അവധിക്ക് നാട്ടിലെത്താം...അബുദാബിയിൽ നിന്ന് കണ്ണൂരിന് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ്

അവധിക്ക് നാട്ടിൽ വരിക, കുറച്ചു ദിവസങ്ങൾ ഇവിടെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം അടിച്ചുപൊളിച്ച് എന്നും മനസ്സിൽ സൂക്ഷിക്കാന്‍ കുറേയധികം ഓർമ്മകളുമായി മടങ്ങുക..ഏതൊരു പ്രവാസിയുടെയും എന്നത്തെയും സ്വപ്നങ്ങളിലൊന്നാണിത്. ലീവ് മുതല്‌ ടിക്കറ്റ് നിരക്കും വിമാന റൂട്ടും അടക്കം പല പ്രതിസന്ധികളും ഇതിനു തടസ്സമാകാറുണ്ടെങ്കിലും എങ്ങനെയെങ്കിലും നാട്ടിലെത്തുക തന്നെ ചെയ്യും.

എന്നാൽ ഇനി നാട്ടിലേക്കുള്ള യാത്രകൾ കുറച്ചുകൂടി വേഗത്തിലാക്കാം. പ്രത്യേകിച്ച് നാട്ടിലെ അവധിക്കാലത്ത്. ടിക്കറ്റ് കിട്ടാതിരിക്കുമോ എന്നാലോചിച്ച് ടെൻഷൻ അടിക്കാതെ ഇവിടെയെത്താം. ബജറ്റ് എയർലൈനായ ഇൻഡിഗോ കേരള- അബുദാബി റൂട്ടിൽ പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് അവതരിപ്പിക്കുകയാണ്.

Abu Dhabi- Kannur Daily Direct Flight

അബുദാബിക്കും കണ്ണൂരിനും ഇടയിൽ പുതിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് വരുന്നതോടെ ഇനി നാട്ടിലേക്ക് എത്തുവാൻ കൂടുതൽ യാത്രാ ഓപ്ഷനുകളും വന്നിരിക്കുകയാണ്. മലബാർ ഭാഗത്തേയ്ക്ക് പ്രത്യേകിച്ച് കാസർകോഡ്, കണ്ണൂർ, ജില്ലക്കാർക്ക് ഈ പുതിയ സർവീസ് ഏറെ ഗുണം ചെയ്യും. മേയ് 9 മുതലാണ് അബുദാബി- കണ്ണൂർ പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കുക.

അബുദാബി- കണ്ണൂർ നോൺ-സ്റ്റോപ്പ് വിമാന സർവീസ്

കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. തിരികെ വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഇതു കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇൻഡിഗോ അബുദാബിയിൽ നിന്നു സർവീസ് നടത്തും. ഇന്ത്യയിലെ 8 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് 56 പ്രതിവാര ഫ്ലൈറ്റുകൾ നടത്തും. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+