Search
  • Follow NativePlanet
Share
» »ഇനി യാത്രലിസ്റ്റിൽ സിംഗപ്പൂരും! ഇന്ത്യക്കാർക്ക് വിസാ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി രാജ്യം

ഇനി യാത്രലിസ്റ്റിൽ സിംഗപ്പൂരും! ഇന്ത്യക്കാർക്ക് വിസാ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി രാജ്യം

വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കുടുംബത്തോടൊപ്പം ഒരു വിദേശ യാത്ര പ്ലാൻ ചെയ്യുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനമാണ് സിംഗപ്പൂർ. വൃത്തിയുടെ കാര്യത്തിലായാലും കാണാനുള്ള കാഴ്ചകളുടെ കാര്യത്തിലും സൗകര്യങ്ങള്‍ നോക്കിയാലും എല്ലാത്തിലും മുന്നിൽ നിൽക്കുന്ന ഇടമാണ് സിഗംപ്പൂർ. ഇവിടുത്തെ എയർപോർട്ട് തന്നെ നടന്നു കാണാൻ രണ്ടുദിവസം വേണം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സിംഗപ്പൂർ ഇപ്പോൾ ഇന്ത്യക്കാർക്കായി വിസാ ഇളവുകൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ്.

കൂടുതൽ സഞ്ചാരികളെ സിംഗപ്പൂരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. 2024 ൽ മാത്രം ഇരുപത് ലക്ഷത്തോളം ഇന്ത്യൻ സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാർക്കായി എളുപ്പത്തിൽ പൂർത്തിയാകുന്ന ടൂറിസ്റ്റ് വിസാ നടപടികൾ കൊണ്ടുവരാനാണ് സിംഗപ്പൂര്‍ ടൂറിസം ബോർഡ് ശ്രമിക്കുന്നത്. ഇതിനായി ടൂറിസം മേഖലയിൽ പലതരത്തിലുള്ള നിക്ഷേപങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.

Singapore To Relax Visa Rules For Indians

സഞ്ചാരികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നല്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്. 9,000 ഹോട്ടൽ മുറികളാണ് പുതിയതായി നിർമ്മിക്കുന്നത്. നിലവിൽ 72,000 മുറികളാണുള്ളത്.

കൊവിഡ് കാലഘട്ടത്തിനു മുൻപേ ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് സർവീസുകൾ അതേപോലെ ആരംഭിച്ചാൽ രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പുതിയ നിക്ഷേപങ്ങൾക്കനുസൃതമായി സഞ്ചാരികളെ എത്തികുക എന്നതാണ് സിംഗപ്പൂർ ലക്ഷ്യം വയ്ക്കുന്നത്. 2019 ൽ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയത് 14 ലക്ഷം സഞ്ചാരികളായിരുന്നു. കൊവിഡിന് ശേഷം 2023 ൽ അത് 11 ലക്ഷമായി കുറഞ്ഞിരുന്നു.

മുംബൈ, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങൾക്കു പുറമേ കൊല്‍ക്കത്ത, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ്, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സഞ്ചാരികള്‍ സിംഗപ്പൂർ സന്ദർശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. സിംഗപ്പൂർ വിനോസഞ്ചാരത്തിന്‍റെ പ്രത്യേകതകൾ ഫോക്കസ് ചെയ്ത് വലിയ പ്രചാരണ പരിപാടികളും ഈ വർഷം സംഘടിപ്പിക്കുനും അധികൃതർ ലക്ഷ്യമിടുന്നു.

മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം എന്താണ് സിംഗപ്പൂരിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതു മുതലെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എല്ലാ സീസണിലും ആളുകൾ ഇവിടെ വരുന്നു.

ഒറ്റ നോട്ടത്തിലെ ഭംഗിയല്ല സിംഗപ്പൂരിനുള്ളത്. ഓരോ കാഴ്ചയിലും ഓരോ നോട്ടത്തിലും അത് വ്യത്യസ്തമാകുന്നു. തീർത്തും വ്യത്യസ്തമായ സംസ്കാരം, ഭക്ഷണങ്ങളിലെ വൈവിധ്യം, വലിയ കെട്ടിടങ്ങൾ, നിർമ്മിതികൾ, തെരുവുകള്‍, രുചികരമായ ഭക്ഷണം, രാത്രി ജീവിതം, ഷോപ്പിങ്, ക്ഷേത്രങ്ങള്‍, വെറുതെ നടന്ന് രാവ് ആസ്വദിച്ചുള്ള യാത്ര എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്. ചെലവ് കുറവാണ് എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.

ഷോപ്പിങ് ഇഷ്ടമുള്ളവരെ സംബന്ധിച്ച് സിംഗപ്പൂർ ഒരു പറുദീസായാണ്. വസ്ത്രങ്ങൾ മുതൽ ബ്രാന്‍ഡഡ് വസ്ത്രങ്ങളും മാത്രമല്ല, ഫോണുകള്‍ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കേന്ദ്രവും കൂടിയാണിത്.

ചെലവ് കുറഞ്ഞ സിംഗപ്പൂർ യാത്ര

മറ്റുപല രാജ്യങ്ങളേയും അപേക്ഷിച്ച് സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് നിരക്ക് മാത്രമല്ല, ഇവിടുത്തെ അനുദിന ചെലവുകളും കുറവാണ്. മുന്തിയ സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുക എന്നതാണ് ചെലവ് കുറഞ്ഞ യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. വൃത്തിയോടെ രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി കടകൾ എല്ലാ നഗരങ്ങളിലും കാണാം. പൊതുഗതാഗതത്തെ ആശ്രയിക്കുകയാണ് മറ്റൊന്ന്. ഷോപ്പിങ്ങിന് ലിറ്റിൽ ഇന്ത്യ, ചൈന ടൗൺ തുടങ്ങിയ മാര്‍ക്കറ്റുകള്‍ തെരഞ്ഞെടുക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa world travel travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+