Search
  • Follow NativePlanet
Share
» »പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം, റിപ്പബ്ലിക് ദിന വില്പനയുമായി എയർ ഇന്ത്യയും ഗോ ഫസ്റ്റും!

പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം, റിപ്പബ്ലിക് ദിന വില്പനയുമായി എയർ ഇന്ത്യയും ഗോ ഫസ്റ്റും!

പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം, റിപ്പബ്ലിക് ദിന വില്പനയുമായി എയർ ഇന്ത്യയും ഗോ ഫസ്റ്റും!

ഈ വർഷത്തെ യാത്രകൾ ഇനിയും പ്ലാന് ചെയ്തില്ലേ? എങ്കില്‍ ഇതാ കിടിലനൊരു ഓഫർ വരുന്നുണ്ട്. പോക്കറ്റ് കാലിയാക്കാതെ, കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം നിങ്ങൾ ഏറ്റവും ആഗ്രഹിച്ച യാത്രകളുടെ സ്വപ്നങ്ങൾ നിറവേറ്റുവാൻ ഇതാണ് പറ്റിയ സമയം! അവധിക്കാല യാത്രയായാലും ബിസിനസ് യാത്രയായാലും ആഭ്യന്തര യാത്ര ബുക്ക് ചെയ്യുവാൻ പറ്റിയ സമയമാണിത്. എന്താണെന്നല്ലേ.... വായിക്കാം..

രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് എയര് ഇന്ത്യയും ഗോ ഫസ്റ്റ് എയർലൈന്സും യാത്രക്കാർക്കായി വമ്പൻ ഓഫറുമായാണ് വന്നിരിക്കുന്നത്. ജനുവരി ജനുവരി 21 നും ജനുവരി 23 നും ഇടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 Air India And Go First Offer Discount On Air Ticket

PC:John McArthur

എയർ ഇന്ത്യ

2023 ഫെബ്രുവരി 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രകൾക്കായി നേരത്തെ പറഞ്ഞ സമയത്ത് ബുക്ക് ചെയ്യുന്ന ആഭ്യന്തര ടിക്കറ്റുകൾക്ക് ഈ ഓഫർ ലഭ്യമാണ്. എയർ ഇന്ത്യയുടെ എല്ലാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും അതിന്റെ അംഗീകൃത ട്രാവൽ ഏജന്റുമാർ മുഖേനയും ഓഫറുകൾ ലഭ്യമാകുമെന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ വിശദമാക്കിയിരിക്കുന്നത്. ഫ്ലൈ എയർ ഇന്ത്യ സെയിലിന് (FLYAI SALE) കീഴിലുള്ള ഈ വിമാന ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ആണ് ലഭിക്കുന്നത്. 49 ൽ അധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ ഓഫർ ലഭ്യമാണ്. വൺസൈഡ് യാത്രയുടെ നിരക്ക് വെറും 1,705 രൂപയിലാണ് ആരംഭിക്കുന്നത്.

ഡൽഹി- മുംബൈ : 5,075 രൂപ
ചെന്നൈ-ഡൽഹി: 5,895 രൂപ

ബെംഗളൂരു-മുംബൈ: 2,319 രൂപ

ഡൽഹി-ഉദയ്പൂർ: 3,680 രൂപ

ഡൽഹി-ഗോവ: 5,656 രൂപ

ഡൽഹി-പോർട്ട് ബ്ലെയർ: 8,690 രൂപ

ഡൽഹി-ശ്രീനഗർ: 3,730 രൂപ

അഹമ്മദാബാദ്- മുംബൈ: 1,806 രൂപ

ഗോവ - മുംബൈ : 2,830 രൂപ

ദിമാപൂർ - ഗുവാഹത്തി : 1,783 രൂപ തുടങ്ങിയവയാണ് ചില റൂട്ടുകളിലേക്കുള്ള നിരക്കുകൾ.

ഗോ ഫസ്റ്റ് എയർലൈൻ ഓഫർ

ഗോ ഫസ്റ്റ് എയർലൈനും ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രയിൽ റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആഭ്യന്തര വിമാനങ്ങൾക്ക് 1,199/- രൂപയ്ക്കും അന്താരാഷ്ട്ര യാത്രയ്ക്ക് 6,599/- രൂപയ്ക്കും ഇടയിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാകും.

യാത്രക്കാർക്ക് 2023 ജനുവരി 23 മുതൽ ജനുവരി 26 വരെ എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാം. 2023 ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രാ കാലയളവിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇതിൽ ഗോ ഫസ്റ്റ് എയർലൈൻ സർവീസ് നടത്തുന്ന എല്ലാ ആഭ്യന്തര, അന്തർദേശീയ സെക്ടറുകളിലും ബുക്കിങ് ലഭ്യമാക്കും. ഗോ ഫസ്റ്റ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് എല്ലാ ബുക്കിംഗുകളിലും സൗജന്യ റീഷെഡ്യൂലിംഗും റദ്ദാക്കലും ലഭ്യമാകും എന്ന് നേരത്തെ ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞിരുന്നു. ഷെഡ്യൂൾ തീയതിക്ക് 15 ദിവസം മുമ്പ് വരെ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ ഉള്ള ഓപ്ഷനാണ് ലഭ്യമായിട്ടുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news travel deals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+