ദില്ലി; യുക്രെയ്നില്‍ കുടുങ്ങിയ പൗരന്മാരുമായുള്ള ഇന്ത്യയുടെ ആദ്യ വിമാനം ശനിയാഴ്ച വൈകീട്ടോടെ മുംബൈയിൽ എത്തും. 470 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉള്ളത്. ഇവർ സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച അറിയിച്ചിരുന്നു. മുംബൈയിൽ എത്തുന്ന ഇന്ത്യൻ സംഘത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കും.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴി പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ ശനിയാഴ്ച ബുക്കാറെസ്റ്റിലേക്കും ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും കൂടുതൽ വിമാന സര്‍വ്വീസുകള്‍ നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഏകദേശം 20,000 ത്തോളം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്.
നേരത്തേ യുക്രേനിയൻ വ്യോമാതിർത്തി അടയ്ക്കുന്നതിന് മുമ്പ്, ഫെബ്രുവരി 22 ന് എയർ ഇന്ത്യ യുക്രേനിയൻ തലസ്ഥാനമായ കീവിലേക്ക് ഒരു വിമാനം അയക്കുകയും അതിൽ 240 പേരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഫെബ്രുവരി 24, 26 തീയതികളിൽ രണ്ട് വിമാനങ്ങൾ കൂടി അയക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 24 ന് റഷ്യ ആക്രമണം തുടങ്ങിയതിനെ തുടര്‍ന്ന് യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാല്‍ റദ്ദാക്കുകയായിരുന്നു.
ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും ശനിയാഴ്ച B787 വിമാനം സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തത്.
ഫെബ്രുവരി 24 ന് രാവിലെ മുതൽ സിവിൽ എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കായി യുക്രേനിയൻ വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ
ബുക്കാറെസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നുമാണ് ഇവാക്യുവേറ്റ് ചെയ്യാനുള്ള വിമാനങ്ങൾ പ്രവർത്തിക്കുന്നത്.
അതേസമയം, യുക്രെയ്നില്‍ കുടുങ്ങിയ മലയാളികളുടെ സമഗ്ര വിവരശേഖരണാവശ്യങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം.
ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും [email protected] എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ വിവരം നൽകാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
ഉക്രെയ്ൻ രക്ഷാദൗത്യത്തിന് വിദേശകാര്യമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള നമ്പരുകളും:
1. ശ്രീ.എസ്.രാംജി
Mobile: +36305199944
Whatsapp: +917395983990
2. ശ്രീ.അങ്കുർ
Mobile & Whatsapp: +36308644597
3. ശ്രീ. മോഹിത് നാഗ്പാൽ
Mobile: +36302286566
Whatsapp: +918950493059
പോളണ്ടിൽ നിന്നുള്ള ടീം
1. ശ്രീ.പങ്കജ് ഗാർഗ്
Mobile: +48660460814 / +48606700105
സ്ലൊവാക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം.
1. ശ്രീ. മനോജ് കുമാർ
Mobile: +421908025212
2. ശ്രീമതി ഐവൻ കോസിൻക
Mobile: +421908458724
റൊമാനിയയിൽ നിന്നുള്ള സംഘം
1. ശ്രീ. ഗൗശൽ അൻസാരി
Mobile: +40731347728
2. ശ്രീ. ഉദേശ്യ പ്രിയദർശി
Mobile: +40724382287
3. ശ്രീമതി. ആന്ദ്ര ഹരിയൊനോവ്
Mobile: +40763528454
4. ശ്രീ.മരിയുസ് സിമ
Mobile: +40722220823
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












