Search
  • Follow NativePlanet
Share
» » മുംബൈ വിമാനത്താവളം വഴിയാണോ യാത്ര, ബാഗിൽ ഈ സാധനങ്ങളുണ്ടെങ്കിൽ പണി ഉറപ്പ്

മുംബൈ വിമാനത്താവളം വഴിയാണോ യാത്ര, ബാഗിൽ ഈ സാധനങ്ങളുണ്ടെങ്കിൽ പണി ഉറപ്പ്

വിമാന യാത്രകളിലെ ഏറ്റവും ടെൻഷൻ ബാഗിൽ എന്തൊക്കെ പാക്ക് ചെയ്യാം എന്നതാണ്. വിമാനത്താവളങ്ങളുടെ സുരക്ഷ പരിഗണിച്ച് പലപ്പോഴും ഈ ലിസ്റ്റിൽ പല സാധനങ്ങളും നമുക്ക് പണി തരികയും ചെയ്യും. തിരക്കേറിയ ഉത്സവ സീസൺ ആണെങ്കിൽ പറയുകയും വേണ്ട. സ്ഥിരം വിമാനയാത്രയിൽ കരുതിയിരുന്ന പല സാധനങ്ങളും വീട്ടിൽതന്നെ വെച്ച് പോരേണ്ടി വരും. സെക്യൂരിറ്റി പരിശോധനയിൽ ഇത് കണ്ടെത്തിയാൽ ഉപേക്ഷിച്ചു പോരുകയല്ലാതെ മറ്റൊരു വഴിയും കാണില്ല.

ഇപ്പോഴിതാ, വരാൻ പോകുന്ന ദീപാവലിയുടെയും മഹാനവമിയുടെയും നീണ്ട വാരാന്ത്യങ്ങൾ കണക്കിലെടുത്ത് മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർ നാഷണൽ എയർപോർട്ട് യാത്രക്കാർക്ക് വിമാനയാത്രയിൽ കൊണ്ടുപോകാൻ കഴിയുന്ന വസ്തുക്കളുടെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിരിക്കുകയാണ്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ പോകുന്ന ഈ തിരക്കേറിയ സീൺ കണക്കിലെടുത്താണ് പുതിയ മാറ്റം.

Mumbai Airport List Items Passengers Aren’t Allowed To Carry

Cover PC:A.Savin

ഇന്ത്യയിൽ ഏറ്റവുമധിയം ആഭ്യന്തര- അന്താരാഷ്ട്ര സഞ്ചാരികൾ കടന്നുപോകുന്ന വിമാനത്താവളങ്ങളിലൊന്നാണ് മുംബൈ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം. അതിമാൽ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷയ്ക്ക് പ്രാധാന്യം നല്കേണ്ടത് അത്യാവശ്യമാണ്. അധികൃതർക്കൊപ്പം തന്നെ യാത്രക്കാരുടെയും ഉത്തരവാദിത്വമാണ് വിമാനത്താവളത്തിന്‍റെയും സഹയാത്രികരുടെയും സുരക്ഷ.

മുംബൈ എയർപോർട്ട് വഴി യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ്

ഉണങ്ങിയ തേങ്ങ (കൊപ്ര)
പടക്കങ്ങൾ, ജ്വാലകൾ അല്ലെങ്കിൽ പാർട്ടി പോപ്പറുകൾ
തീപ്പെട്ടി
പെയിന്റ്
അഗ്നി കർപ്പൂരം
നെയ്യ്, അച്ചാറുകൾ, അല്ലെങ്കിൽ മറ്റ് എണ്ണമയമുള്ള ഭക്ഷണ വസ്തുക്കൾ എന്നിവ അനുവാദമില്ലാത്ത സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

മുംബൈ വിമാനത്താവളം വിവിധ മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന വികാരപരമായ മൂല്യത്തെ പൂർണ്ണമായി വിലമതിക്കുന്നുണ്ടെന്ന് വിമാനത്താവളം അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദമാക്കുന്നു., പ്രത്യേകിച്ച് ഉത്സവ വേളകളിൽ, പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ ഇത്തരം ചില ഇനങ്ങൾ ശരിക്കും അപകടകരവും സുരക്ഷയ്ക്കും സുരക്ഷയ്ക്കും ഗുരുതരമായ അപകടസാധ്യതയുള്ളതുമാണ്.

സ്പ്രേ ബോട്ടിലുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, ഇ-സിഗരറ്റുകൾ എന്നിവ വിമാനത്താവളത്തിൽ കൊണ്ടുോകുന്നതിന് പ്രത്യേക വിലക്കുകൾ നിലനിൽക്കുന്നു. ഇത്തരം സാധനങ്ങൾ യാത്രക്കാർക്കും വിമാനത്തിനും ഒരുപോലെ ഭീഷണി ഉയർത്തുന്നവയാണ്. പലപ്പോഴും വിമാനങ്ങൾക്ക് തീപിടുത്തം, പൊട്ടിത്തെറി അപകടങ്ങൾ, അല്ലെങ്കിൽ ഇലക്ട്രിക്കൽ സിസ്റ്റം ഇന്‍ർഫെറൻസ് എന്നിവ ഉണ്ടാക്കാൻ ഇ കാരണമാകുന്നു.

അനുചിതമായി കൈകാര്യം ചെയ്യുമ്പോഴോ സൂക്ഷിക്കുമ്പോഴോ വിമാന സുരക്ഷയ്ക്ക് ഈ ഉൽപ്പന്നങ്ങൾ നൽകുന്ന ഭീഷണികളെക്കുറിച്ച് പല യാത്രക്കാർക്കും അറിയില്ല. വിമാനങ്ങൾക്ക് തീപിടുത്തം, പൊട്ടിത്തെറി അപകടങ്ങൾ, അല്ലെങ്കിൽ ഇലക്ട്രിക്കൽ സിസ്റ്റം ഇടപെടൽ എന്നിവ ഉണ്ടാക്കാൻ ഈ കാര്യങ്ങൾ പലപ്പോഴും അറിയപ്പെടുന്നു. (പത്രക്കുറിപ്പ്

ഇതാ ഈ വരുന്ന ഉത്സവ സീസണിൽ നിങ്ങൾമുംബൈ എയർപോർട്ട് വഴിയാണ് പോകുന്നതെങ്കിൽ അനുവാദമില്ലാത്ത ഇനങ്ങൾ ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പുവരുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+