Search
  • Follow NativePlanet
Share
» »അമർനാഥ് തീർത്ഥാടനം 2024: ഓൺലൈൻ ഹെലികോപ്ടർ ബുക്കിങ് ആരംഭിച്ചു, രണ്ട് റൂട്ടിലും സൗകര്യം

അമർനാഥ് തീർത്ഥാടനം 2024: ഓൺലൈൻ ഹെലികോപ്ടർ ബുക്കിങ് ആരംഭിച്ചു, രണ്ട് റൂട്ടിലും സൗകര്യം

മഹാദേവന്‍റെ അമരത്വത്തിന്‍റെ രഹസ്യങ്ങള്‍ തേടി വിശ്വാസികൾ നടത്തുന്ന ഏറ്റവും കഠിനമായ തീർത്ഥയാത്രകളിലൊന്നാണ് അമർനാഥ് തീർത്ഥാടനം. രാജ്യത്തെ ഏറ്റവും അപകടനിറഞ്ഞ യാത്രയായിരുന്നിട്ടും പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഈ യാത്രയ്ക്കെത്തുന്നത്. ഈ വർഷത്തെ അമർനാഥ് യാത്ര ജൂൺ 29 ന് ആരംഭിക്കും. നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമാണ് യാത്രിൽ പങ്കെടുക്കാൻ സാധിക്കുക.

ഇപ്പോഴിതാ അമര്‍നാഥ് യാത്രയ്ക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. കഠിനപാതകൾ താണ്ടി നടന്നു പോകുന്നതിനു പകരം ഹെലികോപ്ടറിൽ പോയി വരുന്നതാണ് ഇത്. 52 ദിവസം നീണ്ടു നിൽക്കുന്ന ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ഓഗസ്റ്റ് 19ന് സമാപിക്കും.
ഹിമാലയ ഭൂപ്രകൃതിയും കഠിനമായ കാലവസ്ഥയും ചേർന്ന് ഏറെ ധൈര്യം വേണ്ട, അപകടങ്ങൾ നേരിട്ടേക്കാവുന്ന ഒരു യാത്രയാണ് അമർനാഥ് യാത്ര.

Amarnath Yatra 2024 Helicopter Service Booking Opens

13 വയസ്സിൽ താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കില്ല. കൂടാതെ, ആറു ആഴ്ചയ്ക്കു മുകളിൽ ഗർഭിണികളായ സ്ത്രീകൾക്കും യാത്ര ചെയ്യുന്നതിന് വിലക്കുകളുണ്ട്.

അമർനാഥ് യാത്ര

തെക്കൻ കാശ്മീരിൽ ഹിമാലയൻ മലനിരകളിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ഗുഹാക്ഷേത്രമായ ഇവിടെ വെച്ചാണ് ശിവൻ തന്‍റെ അമരത്വത്തിന്‍റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയതെന്നാണ് വിശ്വാസം. ഏറ്റവും കർശനമായ നിയന്ത്രണങ്ങളോടെയാണ് ഓരോ വർഷവും യാത്ര നടത്തുന്നത്. ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം ഉള്ളത്.

ചുണ്ണാമ്പു കല്ലുകൾ കൊണ്ട് പ്രകൃതി ദത്തമായി നിർമ്മിക്കപ്പെട്ടതാണ് അമർനാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഇവിടുത്തെ ഹിമലിംഗം അതിന്റെ പൂർണ്ണ രൂപത്തിലെത്തുന്നത്. അപ്പോൾ ആ ശിവലിംഗത്തിന് ഏകദേശം ആറടിയോളം ഉയരം കാണും. ശ്രാവണ മാസത്തിൽ തന്നെ അമർനാഥ് ഗുഹയ്ക്കുള്ളിൽ പാർവ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷപ്പെടുമത്രെ.

ബാൽതാൽ, പഹൽഗാം എന്നിങ്ങനെ രണ്ടു റൂട്ടുകളാണ് യാത്രയ്ക്കുള്ളത്. ബാൽതാല്‍ വഴിയാണെങ്കിൽ ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ത്താല്‍ താഴ്വര വരെ ബസിലോ ടാക്‌സികളിലോ എത്തിണം. തുടര്ന്ന് കാല്‍നടയായി 14 കിലോമീറ്റർ സഞ്ചരിച്ച് അമർനാഥിൽ എത്തണം.

അടുത്തത് പഹൽഗാം വഴിയാണ്. ഈ യാത്ര കുറച്ച് കഠിനാണ്. മനോരമായ കാഴ്ചകളും വനത്തിലുള്ളിലൂടെയുള്ള യാത്രയും ഇതിന്‍റെ പ്രത്യേകതയാണ്. ജമ്മുവിലെ ഭഗവതി നഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്. ഇതിൽ 16 കിലോമീറ്ർ ആണ് അമര്‍നാഥിലെത്താൻ സഞ്ചരിക്കേണ്ടത്.

അമര്‍നാഥ് യാത്ര ഹെലികോപ്ടർ ബുക്കിങ്

പഹൽഗാം വഴിയും വാല്‍ത്താല്‍ താഴ്വര വഴിയും രണ്ടു റൂട്ടുകളാണ് ഈ യാത്രയ്ക്കുള്ളത്. ഈ രണ്ടു വഴികളിലും ഹെലികോപ്ടർ സൗകര്യം ലഭ്യമാണ്.
വടക്കൻ കശ്മീർ ബാൽതാൽ റൂട്ടിലേക്കുള്ള ഹെലികോപ്റ്റർ സർവീസുകൾ നീൽഗ്രാത്ത്-പഞ്ജതർണി-നീൽഗ്രാത്ത് സെക്ടറിൽ പ്രവർത്തിക്കും. പഹൽഗാം റൂട്ടിൽ പഹൽഗാം-പഞ്ജതർണി-പഹൽഗാം സെക്ടറിൽ സേവനങ്ങൾ ലഭ്യമാകും.

യാത്ര പോകുന്നവര്‍ക്ക് എസ്എഎസ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യാം.https://jksasb.nic.in/. എന്നതാണ് സൈറ്റ് അഡ്രസ്. ആദ്യം ബുക്കിങ് നടത്തുന്നവർക്ക് ആദ്യം ടിക്കറ്റ് എന്നതായിരിക്കും രീതി. ഓഫ്‌ലൈന്‍ ടിക്കറ്റുകളോ, പ്രയോറിറ്റി ബുക്കിങ് സേവനങ്ങളോ അനുവദിക്കില്ല.

അമര്‍നാഥ് യാത്ര ഹെലികോപ്ടർ യാത്ര നിരക്ക്

പഹൽഗാം മുതൽ പഞ്ജതർണി വരെ:
വൺ-വേ - INR 4,900 രൂപ
റൗണ്ട് ട്രിപ്പ് - INR 9,800 രൂപ
നീൽഗ്രാത്ത് മുതൽ പഞ്ജതർണി വരെ:
വൺ-വേ - 3,250 രൂപ
റൗണ്ട് ട്രിപ്പ് - 6,500 രൂപ

കൂടാതെ അമര്‍നാഥ് ഹെലികോപ്ടർ യാത്ര തിരഞ്ഞെടുക്കുന്നവർ SASB മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അംഗീകൃത ഡോക്ടർമാർ നൽകുന്ന നിർബന്ധിത ആരോഗ്യ സർട്ടിഫിക്കറ്റ് (CHC) കരുതുകയും സർക്കാർ അംഗീകരിച്ച , ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡ് കൈവശം വെക്കുകയും വേണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+