Search
  • Follow NativePlanet
Share
» »ആയിരം വർഷം പിന്നിലേക്ക് പോകാം, കാണാം പിലാകിലെ കാഴ്ചകൾ

ആയിരം വർഷം പിന്നിലേക്ക് പോകാം, കാണാം പിലാകിലെ കാഴ്ചകൾ

ചരിത്രക്കാഴ്ചകളിലേക്ക് കടന്നുചെല്ലുന്ന യാത്രകളെ ഏറ്റവും കൗതുകമേറിയ നിമിഷങ്ങളിലൊന്നാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ ലോകത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ കാത്തിരിക്കുന്ന കാഴ്ചകളിൽ എന്തൊക്കെയുണ്ടെന്ന് മുൻകൂട്ടി പറയാൻ വയ്യ. അവരുടെ ജീവിതങ്ങളും വിചിത്രമെന്ന് തോന്നിക്കുന്ന ആചാരങ്ങളും കാലം ബാക്കിവെച്ച ശേഷിപ്പുകളും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഹംപിയും തഞ്ചാവൂരും ധോളാവീരയും ഒക്കെ ഇത്തരം കാഴ്ചകളാണ് നല്കുന്നത്.

ഇപ്പോഴിതാ, ചരിത്ര സ‍ഞ്ചാരികൾക്ക് ആവേശമായി ഇന്നലെകളുടെ ചരിത്രം പറയുന്ന കാഴ്ചകളുടെ ഒരു ലോകം തുറക്കാൻ ഒരുങ്ങുകയാണ് ത്രിപുര സർക്കാർ. ആയിരത്തിലധികം വർഷം പഴക്കമുള്ള പിലാക് എന്ന ആര്‍ക്കിയോളജിക്കൽ സൈറ്റ് വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുവാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ത്രിപുര.മറ്റു രണ്ടു പ്രധാന സൈറ്റുകളോട് ചേർന്ന് ഹിസ്റ്റോറിക്കൽ ടൂറിസം സർക്യൂട്ട് ആക്കി പിലാകിനെ മാറ്റുവാനുള്ള പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Archeological Site Pilak in Tripura Soon-

1927 ല്‍ ഖനനം ആരംഭിച്ച ഇവിടെ നിന്നും നിവരധി ചിത്രങ്ങളും രൂപങ്ങളും ലഭിച്ചിട്ടുണ്ട്. വിവിധ ബുദ്ധ, ഹിന്ദു വിഭാഗങ്ങളിൽ പെടുന്നവയാണ് ഈ ചിത്രങ്ങൾ. ഈ പ്രദേശത്ത് കണ്ടെത്തിയ ചില വസ്തുക്കൾ 8-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയിലുള്ളവയാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ.

ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ 1999 മുതൽ സംരക്ഷിക്കപ്പെടുന്ന പിലാക് പുരാവസ്തു കേന്ദ്രമാണ്. തലസ്ഥാനമായ അഗർത്തലയിൽ നിന്നും 100 കിലോമീറ്റർ അകലെ ജോലൈബാരി മേഖലയിൽ ആണ് പിലാക്ക് സ്ഥിതി ചെയ്യുന്നത് അന്തർസംസ്ഥാന സന്ദർശകർക്കായി നിരവധി സൗകര്യങ്ങൾ സൈറ്റിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. നിലവിൽ കുറച്ച് സഞ്ചാരികൾ മാത്രമാണ് ഇവിടെയെത്തുന്നത്. ശരാശരി ഇരുന്നൂറോളം ആളുകൾ ഇവിടെ വരുന്നു.

ഗോമതി ജില്ലയിലെ ഛബിമുര, ഉദയ്പൂർ, ദക്ഷിണ ത്രിപുര ജില്ലയിലെ പിലക് എന്നിവ ഉൾപ്പെടുന്ന പുരാവസ്തു ടൂറിസ്റ്റ് സർക്യൂട്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും മൂന്ന് സൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു പാക്കേജ് ടൂർ ഉണ്ടെന്നും സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ ടി കെ ദാസ് പറഞ്ഞതായി ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് അഗർത്തലയിൽ നിന്നാരംഭിക്കുന്ന യാത്ര പിലാക്കിനെ ഉദയ്പൂരുമായി ബന്ധിപ്പിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+