Search
  • Follow NativePlanet
Share
» » ആറ്റുകാൽ പൊങ്കാല 2025: വന്ദേ ഭാരത്, ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്

ആറ്റുകാൽ പൊങ്കാല 2025: വന്ദേ ഭാരത്, ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്

ആറ്റുകാൽ പൊങ്കാല 2025: തിരുവനന്തപുരം നഗരം ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‍റെ തിരക്കിലാണ്. ഉത്സവകാലം തിരുവനന്തപുരത്തുകാര്‍ക്ക് മാത്രമല്ല, കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവര്‍ക്കും ആഘോഷസമയമാണ്. മറുനാട്ടില് താമസിക്കുന്നര്‍ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയെത്തുന്ന സമയം കൂടിയാണിത്. നാടും നഗരവും എല്ലാം ഉത്സവ ലഹരിയിലാണ്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാനായി മാത്രം ലക്ഷക്കണക്കിന് സ്ത്രീകളാണ് കേരളത്തിനകത്തും പുറത്തും നിന്നെത്തുന്നത്. പഞ്ചഭൂതങ്ങള്‍ സമന്വയിക്കുന്ന പൊങ്കാല അർപ്പണം ജീവിതത്തിലെ ഐശ്വര്യത്തിനും നല്ല കാലത്തിനും ഇടവരുത്തും എന്നാണല്ലോ വിശ്വാസം. ഈ വർഷം മാർച്ച് 13 വ്യാഴാഴ്ച നടക്കും.

Attukal Pongala 2025 Additional Stops for Vande Bharat amp amp Jan Shatabdi

പൊങ്കാല സമയത്തെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് ഇന്ത്യൻ റെയിൽവേ നിരവധി ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിക്കുകയും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദൂരദേശങ്ങളിൽ വരുന്നവർക്ക് മാത്രമല്ല, തിരുവനന്തപുരത്തിനും സമീപ ജില്ലകളിലും ഉള്ളവർക്ക് യാത്ര സുഗമമാക്കുവാനും കൂടി ഉദ്ദേശിച്ചാണ് ഈ മാറ്റങ്ങൾ.

ഇപ്പോഴിതാ, വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. ആദ്യം പ്രഖ്യാപിച്ച 24 ട്രെയിനുകളുടെ അധിക സ്റ്റോപ്പ് കൂടാതെയാണിത്. രണ്ടാം ഘട്ടത്തിൽ കണ്ണൂർ- തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത്, കന്യാകുമാരി - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ, തിരുവനന്തപുരം - എറണാകുളം സ്പെഷ്യൽ എന്നീ ട്രെയിനുകൾക്കാണ് അധിക സ്റ്റോപ്പ്.

കണ്ണൂർ- തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി

ട്രെയിൻ നമ്പർ 12081 കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം പേട്ടയിൽ താത്കാലിക സ്റ്റോപ്പ്. ഉച്ചയ്ക്ക് 1.20 ന് എത്തുന്ന ട്രെയിൻ 1.21 ന് സ്റ്റേഷനിൽ നിന്ന് യാത്ര തുടരും.

മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത്

ട്രെയിൻ നമ്പർ20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി‌) ൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചകഴിഞ്ഞ് 224 ന് എത്തുന്ന ട്രെയിൻ 2.25 ന് സ്റ്റേഷനിൽ നിന്നെടുക്കും.

കന്യാകുമാരി - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ്

ട്രെയിൻ നമ്പർ 16525 കന്യാകുമാരി - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസിന് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം പേട്ടയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചക്ക് 1.50 ന് എത്തുന്ന ട്രെയിൻ 1.251 ന് സ്റ്റേഷനിൽ നിന്നെടുക്കും.

എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ

ട്രെയിൻ നമ്പർ 06077 എറണാകുളം ജംങ്ഷൻ - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിനിന് മാർച്ച് 13 വ്യാഴാഴ്ച തൃപ്പൂണിത്തുറയിൽ താത്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.43 ന് എത്തുന്ന ട്രെയിൻ 1.44 ന് സ്റ്റേഷനിൽ നിന്നെടുക്കും.

തിരുവനന്തപുരം സെൻട്രൽ എറണാകുളം സ്പെഷ്യൽ

ട്രെയിൻ നമ്പർ 06078 എതിരുവനന്തപുരം സെൻട്രൽ എറണാകുളം സ്പെഷ്യൽ ട്രെയിനിന് മാർച്ച് 13 വ്യാഴാഴ്ച തൃപ്പൂണിത്തുറയിൽ താത്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും. വൈകിട്ട് 6.55 ന് എത്തുന്ന ട്രെയിൻ 6.56 ന് സ്റ്റേഷനിൽ നിന്നെടുക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+