Search
  • Follow NativePlanet
Share
» »വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം. മൈസൂർ യാത്രയ്ക്ക് ഇരിട്ടി- കൂട്ടുപുഴ റോഡ്

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം. മൈസൂർ യാത്രയ്ക്ക് ഇരിട്ടി- കൂട്ടുപുഴ റോഡ്

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ. പകരം കണ്ണൂർ വഴിയുള്ള ഇരിട്ട്- കൂട്ടുപുഴ റോഡ് വഴി മൈസൂരിന് പോകാം. വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ചുരത്തിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുവാനാണ് ഈ നിയന്ത്രണം. ഉരുൾപൊട്ടൽ പ്രദേശമായ മുണ്ടക്കൈ ഉൾപ്പെടെയുള്ള ഇടങ്ങളിൽ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയത്.

വയനാട് വഴി മൈസൂർ പോകുന്നത് പകരം ഇരിട്ടി കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് കണ്ണൂർ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. താമരശ്ശേരി ചുരം വഴിയുള്ള യാത്രകൾക്ക് ഇന്നലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ രാത്രിയിൽ താമരശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്. തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടത് വശത്തോട് ചേര്‍ന്നാണ് നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

തുടര്‍ന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ചു. വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. നിലവില്‍ ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിവാരത്തും മറ്റ് സ്ഥലങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്.

കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ ഗതാഗത നിയന്ത്രണം

അതേസമയം, വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ നിയന്ത്രിക്കുവാൻ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനങ്ങൾ വയനാട് ദുരന്ത സ്ഥലം സന്ദർശിക്കുന്നതു മൂലം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതിനാലാണ്. വയനാട്ടിലേക്ക് പോകുന്നവർ നിർബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന ഐഡികാർഡ് കരുതണമെന്നും അല്ലാത്തവരെ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ വെച്ച് തടയുന്നതുമായിരിക്കുമെന്നും കണ്ണൂർ കളക്ടർ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad mysore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+