Search
  • Follow NativePlanet
Share
» » പാലക്കാട്-അയോധ്യ ട്രെയിൻ റദ്ദാക്കി, കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ കാത്തിരിപ്പ് നീളും

പാലക്കാട്-അയോധ്യ ട്രെയിൻ റദ്ദാക്കി, കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ കാത്തിരിപ്പ് നീളും

കേരളത്തിൽ നിന്നും അയോധ്യയിലേക്ക് ഷെഡ്യുൾ ചെയ്ത ആസ്താ ട്രെയിന്‍ സർവീസ് റദ്ദാക്കി. ഇത് രണ്ടാം തവണയാണ് പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കുന്നത്. ജനുവരി 30ന് ആയിരുന്നു പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്.

യാത്രയ്ക്കാവശ്യമായ കോച്ചുകൾ ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ്
ജനുവരി 30 ന്‍റെ സർവീസ് അന്ന് റദ്ദാക്കിയത് എന്നാണ് നേരത്തെ പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചിരുന്നത്. ആ സർവീസ് വീണ്ടും റീഷെഡ്യൂൾ ചെയ്യുകയാണ് അധികൃതർ ചെയ്തത്. ഈ റീഷെഡ്യൂൾ സർവീസാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Palakkad-Ayodhya Aastha Special Train Cancelled

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അയോധ്യ രാമക്ഷേത്രത്തിലേക്ക് പ്രത്യേക ആസ്താ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നും ജനുവരി 30 കൂടാതെ ഫെബ്രുവരിയിൽ വിവിധ തിയതികളിൽ പാലക്കാട് നിന്നും തിരുവനന്തപുരത്ത് നിന്നും സ്പെഷ്യൽ ആസ്താ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് - അയോധ്യ റൂട്ടിൽ ഫെബ്രുവരി 2, 8,23, 18,23,28 എന്നീ തിയതികളിലും തിരികെ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലക്കാടിന് ഫെബ്രുവരി 2, 9, 14, 19, 24,29, മാർച്ച് 4 എന്നീ തിയതികളിലും ട്രെയിൻ സർവീസ് നടത്തുമെന്നായിരുന്നു റിപ്പോർട്ട്.

തിരുവനന്തപുരത്ത് നിന്നും അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിന് ഫെബ്രുവരി 22 വ്യാഴാഴ്ച പുറപ്പെടുമെന്നും ട്രെയിനിന് വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടെന്നും ആയിരുന്നു പ്രഖ്യാപനം. എന്നാൽ തിരുവനന്തപുരത്തു നിന്നും അയോധ്യ യാത്രയുമായി ബന്ധപ്പെട്ടു റെയിൽവേ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം വാരത്തോടെ ഇതുസംബന്ധിച്ച വ്യക്തത വരുമെന്നാണ് തിരുവനന്തപുരം ഡിവിഷൻ പിആർഒ അറിയിക്കുന്നത്.

അയോധ്യയിലേക്ക് സന്ദർശക പ്രവാഹം

ഉത്തരേന്ത്യയില് നിന്നും അയോധ്യയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്കാണ്. വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിവസമായ ജനുവരി 24ന് മാത്രം അയോധ്യ രാമക്ഷേത്രത്തിലെത്തിയത് 5 ലക്ഷത്തോളം തീർത്ഥാടകരാണെന്നാണ് കണക്ക്.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള 11 ദിവസത്തെ വരുമാനം മാത്രമായി 11 കോടിയോളം രൂപയാണ് ക്ഷേത്രത്തിന് ലഭിച്ചതെന്ന് കണക്ക്. ക്ഷേത്ര ഭണ്ഡാരങ്ങൾ വഴി എട്ട് കോടിയോളം രൂപയും ഓൺലൈനായി 3.50 കോടി രൂപയും ലഭിച്ചെന്നാണ് കണക്ക്. നിലവിൽ ദിവസവും രണ്ട് ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനത്തിനായി അയോധ്യയിൽ എത്തുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+