കൊവിഡ് സഞ്ചാരികള്‍ക്കുയര്‍ത്തിയ പ്രതിസന്ധിക്കിടെ വീണ്ടും നിരാശയിലാക്കി ബാലി. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ബാലിയിലേക്ക് വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും ബാലിയിലേക്ക് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും 2020 അവസാനം വരെ ഒഴിവാക്കുവാനാണ് നിലവിലെ തീരുമാനം. സെപ്റ്റംബര്‍ 11 മുതല്‍ ബാലിയില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ബാലി വീണ്ടും തുറക്കുന്നതു സംബന്ധിച്ച് തിരുമാനങ്ങളൊന്നുമെടുത്തിട്ടില്ല.

വിദേശ വിനോദ സഞ്ചാരികളെ ഇന്തോനേഷ്യയിലേക്ക് പ്രവേശിക്കുവാന്‍ നിയമ മനുഷ്യാവകാശ മന്ത്രി ഇതുവരെ അനുമതി നല്കിയിട്ടില്ലെന്ന്
ബാലി പ്രൊവിൻഷ്യൽ ടൂറിസം ഓഫീസ് മേധാവി പുട്ടു അസ്താവ പറഞ്ഞു. ഈ നിയന്ത്രണം റദ്ദാക്കാത്തിടത്തോളം കാലം സെപ്റ്റംബർ 11 ന് ബാലി തുറക്കാനുള്ള പദ്ധതി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യം വീണ്ടും തുറക്കുന്നത് പരിഗണിക്കേണ്ട വിഷയമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിനുളേള ശരിയായ സമയത്തിനായാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നത്. ഒപ്പം ട്രാവല്‍ ബബ്ബളുകളുടെ സാധ്യതയും രാജ്യം തേടുന്നുണ്ട്. ഇതുവഴി വിനോദ സഞ്ചാര രംഗത്തെ പുനരുജ്ജീവിപ്പിക്കുവാനാണ് തീരുമാനം.
ബാലിക്ക് പുറമേ മറ്റേതൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇന്തേനേഷ്യന്‍ സര്‍ക്കാര്‍ ട്രാവല്‍ ബബ്ബിള്‍ പദ്ധതിക്കായി പരിഗണിക്കുന്നതെന്ന് പുറത്തു വന്നിട്ടില്ല. ഇവിടുത്തെ ചെറിയ ദ്വീപുകളായ ബാങ്കാ ബെലിതുങ്ങ് ദ്വീപുകളിലെ ബെസിതുങ്, വെസ്റ്റ് നുസാ തെന്‍ഗ്രായിലെ ലോംബോക്, റിയാവു ദ്വീപുകളിലെ ബിന്റാൻ തുടങ്ങിയവ സർക്കാർ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












