Search
  • Follow NativePlanet
Share
» »ബെംഗളൂരു പുതുവർഷാഘോഷം: ബാംഗ്ലൂർ ന്യൂ ഇയർ പരിപാടിക്ക് പ്രതീക്ഷിക്കുന്നത് ഏഴ് മുതൽ എട്ട് ലക്ഷം ആളുകളെ, കനത്ത സുര

ബെംഗളൂരു പുതുവർഷാഘോഷം: ബാംഗ്ലൂർ ന്യൂ ഇയർ പരിപാടിക്ക് പ്രതീക്ഷിക്കുന്നത് ഏഴ് മുതൽ എട്ട് ലക്ഷം ആളുകളെ, കനത്ത സുര

ബെംഗളുരു പുതുവർഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരശീല വീഴുന്നതോടെ പുതുവർഷാഘോഷത്തിന് കൊടിയേറും. പാർട്ടികളും ഡിജെയും സ്പെഷ്യൽ ഷോകളും ഡാന്‍സും പാട്ടും ഒക്കെ തരംപോലെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 2024 ന് അതർഹിക്കുന്ന ഒരു വിടവാങ്ങൽ നല്കി പുത്തൻ വർഷമായ 2025 നെ ഏറ്റവും അനുയോജ്യമായ വിധത്തിൽ സ്വീകരിക്കാനാണ് ബെംഗളൂരുവിന്‍റെ ലക്ഷ്യം.

Bangalore New Year

പുതുവത്സരത്തിന്‍റെ തലേന്ന്, അതായത് ഡിസംബർ 31 ചൊവ്വാഴ്ച രാത്രി ലക്ഷക്കണക്കിനാളുകളെയാണ് ബെഗംളൂരു പ്രതീക്ഷിക്കുന്നത്. സമയം റിപ്പോർട്ട് അനുസരിച്ച് ഏഴു മുതൽ എട്ടു ലക്ഷം വരെ ആളുകൾ പുതുവർഷത്തലേന്ന് ബെംഗളൂരുവിനെ തെരുവുകളിലിറങ്ങും. കേട്ടറിഞ്ഞ ബാംഗ്ലൂർ ന്യൂ ഇയർ ആദ്യമായി കാണാനെത്തുന്നവരും ഇവിടെ വന്ന കാലം മുതൽ ഒരിക്കൽ പോലും മിസ് ചെയ്യാതെ ബെംഗളൂരുവിൽ തന്നെ പുതുവർഷം ആഘോഷിക്കുന്നവരും ഇതിലുണ്ട്.

ഇത്രയും ആളുകൾ എത്തുന്നത് കണക്കാക്കി അതിനനുസരിച്ചുള്ള സുരക്ഷാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം സമാധാനപരമായി സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഇത്തവണ അധികൃതർ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇത്തവണ സർക്കാർ സ്വീകരിക്കും.

നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്കിടെ ഉണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാവർക്കും തടസ്സങ്ങളൊന്നും ഇല്ലാതെയള്ള ആഘോഷം സാധ്യമാകുന്നതിനും വേണ്ടിയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കാൻ വരുന്നവർക്ക് യാത്രാ തടസ്സങ്ങൾ വരാതിരിക്കാൻ കൂടുതൽ ക്യാബുകൾ സർവീസ് നടത്തും. ബെംഗളൂരു നമ്മ മെട്രോയും സമയം ദീര്‍ഘിപ്പിച്ച് അധിക സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+