Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ -കൊച്ചി വിമാന യാത്രയ്ക്ക് 1606 രൂപ,മലയാളികളുടെ പ്രിയ റൂട്ടുകളിൽ ഓഫർ, എയർ ഇന്ത്യ ഫ്ലാഷ് സെയിൽ തുടങ്ങി

ബാംഗ്ലൂർ -കൊച്ചി വിമാന യാത്രയ്ക്ക് 1606 രൂപ,മലയാളികളുടെ പ്രിയ റൂട്ടുകളിൽ ഓഫർ, എയർ ഇന്ത്യ ഫ്ലാഷ് സെയിൽ തുടങ്ങി

അവധിക്കാലത്ത് ഏറ്റവും വിലകൂടുന്ന കാര്യങ്ങളിൽ ഒന്നാണ് വിമാന ടിക്കറ്റ്. ഇനി അവധിയല്ലെങ്കിൽപ്പോലും പല കാരണങ്ങളാൽ മുന്നറിയിപ്പൊന്നും ഇല്ലാതെ വിമാന ടിക്കറ്റ് കുത്തനെ കൂടും. എന്നാലിതാ, യാത്രകൾ ചെലവ് കുറഞ്ഞതാക്കുവാൻ പ്രത്യേക ഓഫർ അവതരിപ്പിച്ച് എയർ ഇന്ത്യ. എയർ ഇന്ത്യ ഫെസ്റ്റീവ്സ ഫ്ലാഷ് സെയിൽ ടിക്കറ്റ് വില്പന വഴി അവധിക്കാല യാത്രകൾക്ക് 1606 രൂപ മുതൽ വിമാനടിക്കറ്റ് ലഭിക്കും. നാട്ടിലേക്കുള്ള യാത്രകൾ ഏറ്റവും ചെലവ് കുറഞ്ഞതാക്കാന്‌ സഹായിക്കുന്ന വിധത്തിലാണിത്.

ഒക്ടോബർ 27 നുള്ളിൽ ബുക്ക് ചെയ്യുന്ന നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കാണ് ഫ്ലാഷ് സെയിലിൽ 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. അതേസയം ബാഗേജ് കുറച്ചുകൊണ്ടുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളും ലഭ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് 1456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ഫ്ലാഷ് സെയിൽ ടിക്കറ്റുകൾ ലഭിക്കുക. ദീപാവലി യാത്രകൾ പ്ലാന്‍ ചെയ്യുന്നവർക്കാണ് ഇത് മെച്ചപ്പെടുക.

മലയാളികളുടെ പ്രിയപ്പെട്ട യാത്രാ റൂട്ടുകളിലൊന്നായ കൊച്ചി- ബെംഗളൂരു റൂട്ടിലടക്കം ഫ്ലാഷ് സെയിലിൽ കുറഞ്ഞ നിരക്കില്‌ ടിക്കറ്റുകൾ മേടിക്കാം. ചെന്നൈ- ബെംഗളൂരു, ഗുവാഹത്തി- അഗർത്തല, വിജയവാഡ- ഹൈദരാബാദ് എന്നിങ്ങനെ പല റൂട്ടുകളിലും തീര്‌‍ത്തു കുറഞ്ഞ നിരക്കില്‌ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നവംബറിനും ഡിസംബറിനും ഇടയിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകൾ വാങ്ങാനുള്ള എളുപ്പ വഴിയാണിത്. വിനോദയാത്രകളടക്കം പ്ലാൻ ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം.

ഇത് കൂടാതെ,എയർ ഇന്ത്യയുടെ വെബ്‌സൈറ്റായ airindiaexpress.com-ൽ ലോഗിൻ ചെയ്‌ത അംഗങ്ങൾക്ക് എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിൽ ടിക്കറ്റ് ബുക്കിങ് വാഗ്ദാനം ചെയ്യുന്നു. 1456 രൂപാ മുതൽ ലഭ്യമായ ടിക്കറ്റുകൾക്ക് സീറോ കൺവീനിയൻസ് ഫീ ഉൾപ്പെടെയുള്ള കൂടുതൽ കിഴിവുകളും ഉണ്ട്. എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിൽ 3 കിലോ ക്യാബിൻ ബാഗേജ് വരെ സൗജന്യമായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉൾപ്പെടുന്നു. ആഭ്യന്തര വിമാനങ്ങളിൽ അധിക ലഗേജ് കൊണ്ടുപോകേണ്ടി വരുന്നവർക് 15 കിലോയുടെ ചെക്ക്-ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും മാത്രം അധികം നല്കിയാൽ മതിയാകും.

എക്‌സ്‌പ്രസ്‌ ബിസ്‌ വിഭാഗത്തിൽ 50 ശതമാനം കിഴിവ്

ഇത് കൂടാതെ, എക്‌സ്‌പ്രസ്‌ ബിസ്‌ വിഭാഗത്തിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വര ഇളവും നല്കുന്നു. ഇതിനായി നിങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ ലോയൽറ്റി അംഗം ആയിരിക്കണം. ബിസിനസ് ക്ലാസിന് സമാനമായ, രണ്ട് സീറ്റുകൾ തമ്മിൽ 58 ഇഞ്ച് വരെ അകലമുള്ള ക്സാസാണ് എക്‌സ്‌പ്രസ്‌ ബിസ്‌ . എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 35 പുതിയ ബോയിംഗ് 7378 വിമാനങ്ങളിലും 4 മുതല്‍ 8 വരെ എക്‌സ്പ്രസ് ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണെന്നാണ് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചത്.
ലോയൽറ്റി അംഗങ്ങള്‍ക്ക് വേറെയും കിഴിവുകൾ കമ്പനി നല്കുന്നു. ക്ക്‌ 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

ഇത് കൂടാതെ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഡോക്ടർ, നഴ്സ്, സായുധ സേനയില്‍ ജോലി ചെയ്യുന്നവരും അവരുടെ ആശ്രിതർ എന്നിങ്ങനെ നിരവധി വിഭാഗത്തിലുള്ളവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ആകർഷകമായ ഓഫറുകളും കിഴിവുകളും എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+