Search
  • Follow NativePlanet
Share
» »ഹോളി 2024: ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, ഇപ്പോൾ ബുക്ക് ചെയ്യാം

ഹോളി 2024: ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, ഇപ്പോൾ ബുക്ക് ചെയ്യാം

ഹോളി നീണ്ട വാരാന്ത്യവും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് സ്പെഷ്യൽ സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ. ബാംഗ്ലൂരിലെ നീണ്ട വാരാന്ത്യം കണക്കിലെടുത്താണ് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഹോളി നീണ്ട വാരാന്ത്യം ആരംഭിക്കുമ്പോൾ നാട്ടിലേക്ക് പുറപ്പെട്ട് ഹോളി കഴിഞ്ഞ് തിരികെ ബാംഗ്ലൂരിലേക്ക് വരാൻ കഴിയുന്ന വിധത്തിലാണ് സർവീസ്.

മാർച്ച് 23, 30 എന്നീ ശനിയാഴ്ചകളിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കും മാര്‍ച്ച് 24, 31 എന്നീ ഞായറാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്കും സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും. ഹോളി വാരാന്ത്യം നാട്ടിൽ ആഘോഷിക്കാൻ താല്പര്യമുള്ളവർക്ക് ഈ ട്രെയിൻ സർവീസ് അങ്ങോട്ടോയ്ക്കും തിരികെയുമുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.

Bangalore-Kochuveli Holi Special Train-

ബാംഗ്ലൂർ-കൊച്ചുവേളി എക്സ്പ്രസ് (06555)

ബാംഗ്ലൂർ എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11:55 ന് പുറപ്പെടുന്ന ട്രെയിൻ 19 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് വൈകിട്ട് 7:10 ന് കൊച്ചുവേളിയിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകൾ ലഭ്യമാണ്. സ്ലീപ്പറിന് 555 രൂപ, എസി ത്രീ ടയറിൽ 1505 രൂപ, എസി ടൂ ടയറിൽ 2095 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ബെംഗളുരു എസ്എംവിടി - 11:55 pm
വൈറ്റ് ഫീൽഡ് - 12.52 am
ബംഗാരപേട്ടെ - 1.23 am
കുപ്പം - 1.56 am
സേലം ജംങ്ഷൻ - 5.12 am
ഇ റോഡ് ജംങ്ഷൻ - 6.20 am
തിരുപ്പൂർ - 7.08 am
കോയമ്പത്തൂർ- 8.12 am
പാലക്കാട് ജംങ്ഷൻ - 9.32 am
ഒറ്റപ്പാലം - 10.05 am
തൃശൂർ - 12.17 pm
ആലുവ - 1.38 pm
എറണാകുളം ടൗൺ - 2.00 pm
കോട്ടയം - 3.37 pm
തിരുവല്ല - 4.09 pm
ചെങ്ങന്നൂർ - 4.20 pm
കായംകുളം ജംങ്ഷൻ - 4.40 pm
കൊല്ലം ജംങ്ഷൻ - 5.37 pm
കൊച്ചുവേളി - 7.10 pm

കൊച്ചുവേളി-ബാംഗ്ലൂർ എക്സ്പ്രസ് (06556)

തിരികെ കൊച്ചുവേളിയിൽ നിന്നും രാത്രി 10:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 18 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് വൈകിട്ട് 4:30ന് ബാംഗ്ലൂരിലെത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകൾ ലഭ്യമാണ്. സ്ലീപ്പറിന് 555 രൂപ, എസി ത്രീ ടയറിൽ 1505 രൂപ, എസി ടൂ ടയറിൽ 2095 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കൊച്ചുവേളി-10.00 pm
കൊല്ലം ജംങ്ഷന്‍ - 10.57 pm
കായംകുളം ജംങ്ഷൻ - 11.35 pm
ചെങ്ങന്നൂർ -11.57 pm
തിരുവല്ല -12.13 am
കോട്ടയം- 12.48 am
എറണാകുളം ജംങ്ഷൻ - 2.28 am
ആലുവ - 2.50 am
തൃശൂർ - 3.40 am
പാലക്കാട് ജംങ്ഷൻ - 6.20 am
കോയമ്പത്തൂർ- 9.22 am
തിരുപ്പൂര്‍- 10.08 am
ഇറോഡ്- 10.50 am
സേലം ജംങ്ഷൻ - 11.45 am
കുപ്പം - 02.11. pm
ബംഗാരപേട്ട് - 2.39 pm
വൈറ്റ്ഫീൽഡ് - 3.15 pm
എസ്എംവിടി ബെംഗളുരു - 3.40 pm
യശ്വന്ത്പൂർ ജംങഷൻ - 4.30 pm

സ്പെഷ്യൽ ട്രെയിൻ ബുക്കിങ്

ബാംഗ്ലൂർ-കൊച്ചുവേളി-ബാംഗ്ലൂർ റൂട്ടിലെ ഹോളി സ്പെഷ്യൽ
ട്രെയിനുകൾക്കുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഐആർസിടിസി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോട ടിക്കറ്റ് ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+