ഓണത്തിന് നാട്ടിലെങ്ങനെ പോകും എന്നതായിരുന്നു ബെംഗളുരു മലയാളികളുടെ ഏറ്റവും വലിയ ആശങ്ക. സ്ഥിരം ട്രെയിനുകളും ബസുകളുമെല്ലാം ആഴ്ചകൾക്കു മുൻപേ ബുക്കിങ് പൂർത്തിയാക്കി. വിമാനത്തിനാണെങ്കിൽ പൊള്ളുന്ന നിരക്കും. ഇപ്പോഴിതാ ബാംഗ്ലൂരുകാർക്ക് ആശ്വാസമായി ബാംഗ്ലൂർ- തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് എസ്എംവിടി ബെംഗളുരു- കൊച്ചുവേളി റൂട്ടിൽ ദക്ഷിണ-പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിൻ ഓടിക്കുന്നത്. ബെംഗളുരു- കൊച്ചുവേളി റൂട്ടിൽ 13 ഉം കൊച്ചുവേളി- ബെംഗളുരു റൂട്ടിൽ 13 ഉം ഉൾപ്പെടെ ആക 6 സർവീസുകൾ ട്രെയിൻ നടത്തും. ഇത ഓണം സ്പെഷ്യൽ ട്രെയിൻ വിശേഷങ്ങൾ അറിയാം.

ബെംഗളുരു-കൊച്ചുവേളി ഓണം സ്പെഷ്യൽ ട്രെയിൻ 06239
ട്രെയിൻ നമ്പര് 06239 ബെംഗളുരു-കൊച്ചുവേളി ഓണം സ്പെഷ്യൽ രാത്രി 9.00 മണിക്ക് എസ്എംവിടി ബെംഗളുരു സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 2.15 ന് കൊച്ചുവേളിയിൽ എത്തും. 16 എസി ത്രീ എക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമാണുള്ളത്. 1370 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസ്. ആകെ 13 സർവീസുകളുണ്ട്.
ഓഗസ്റ്റ് 20, 22, 25, 27, സെപ്റ്റംബര്‍ 3, 5, 8, 10, 12, 15, 17 തീയതികളിലാണ് സർവീസ്. സേലം, ഈറോഡ്, തിരുപ്പൂര്‍, പൊത്തന്നൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ സ്പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
എസ്.എം.വി.ടി ബെംഗളൂരു - 21:00
സേലം ജംഗ്ഷൻ - 02:07
ഇറോഡ് ജംഗ്ഷൻ - 03:25
തിരുപ്പൂർ - 04:08
പൊടനൂർ ജംഗ്ഷൻ - 05:13
പാലക്കാട് ജംഗ്ഷൻ - 06:27
തൃശ്ശൂർ - 07:52
ആലുവ - 08:50
എറണാകുളം ടൗൺ - 09:28
കോട്ടയം - 10:57
ചങ്ങനാശ്ശേരി - 11:17
തിരുവല്ല - 11:27
ചെങ്ങന്നൂർ - 11:38
മാവേലിക്കര - 11:52
കായംകുളം ജംഗ്ഷൻ - 12:08
കൊല്ലം ജംഗ്ഷൻ - 12:53
കൊച്ചുവേളി - 14:15.
കൊച്ചുവേളി-ബെംഗളുരു ഓണം സ്പെഷ്യൽ ട്രെയിൻ 06240
കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.30ന് എസ്എംവിടി ബെംഗളരുവിൽ എത്തും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്.
കൊച്ചുവേളി - 17:00
കൊല്ലം ജംഗ്ഷൻ - 17:50
കായംകുളം ജംഗ്ഷൻ - 18:33
മാവേലിക്കര - 18:44
ചെങ്ങന്നൂർ - 18:55
തിരുവല്ല - 19:06
ചങ്ങനാശ്ശേരി - 19:16
കോട്ടയം - 19:40
എറണാകുളം ടൗൺ - 20:55
ആലുവ - 21:22
തൃശ്ശൂർ - 22:13
പാലക്കാട് ജംഗ്ഷൻ - 00:07
പൊടനൂർ ജംഗ്ഷൻ - 01:40
തിരുപ്പൂർ - 02:18
ഇറോഡ് ജംഗ്ഷൻ - 03:10
സേലം ജംഗ്ഷൻ - 04:27
എസ്.എം.വി.ടി ബെംഗളൂരു - 10:30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













