ബാംഗ്ലൂരിലെ സഞ്ചാരികളെ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.. വരാൻ പോകുന്ന അവധിയും നീണ്ട വാരാന്ത്യങ്ങളും പുതിയൊരിടത്ത് ചെലവഴിച്ചാലോ.. പല കാരണങ്ങള‍് കൊണ്ട് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയ മൗറീഷ്യസിലേക്കായാലോ ഇനിയുള്ള യാത്രകൾ? എങ്ങനെ പോകുമെന്നോർത്താണോ? ബെംഗളുരുവിൽ നിന്ന് മൗറീഷ്യസിലേക്ക് ഉടൻ തന്നെ ഡയറക്ട് ഫ്ലൈറ്റിൽ നിങ്ങൾക്ക് പറക്കാം. ഇൻഡിഗോ എയർലൈൻസ് ബെംഗളൂരുവിനും മൗറീഷ്യസിനും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു.
വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനകരമായേക്കാവുന്ന ബാംഗ്ലൂർ- മൗറീഷ്യസ് ഡയറക്ട് വിമാനം 2024 നവംബർ 19 മുതൽ സർവീസ് ആരംഭിക്കും. ഈ റൂട്ടിൽ ആഴ്ചയിൽ നാല് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആയിരിക്കും സർവീസ് നടത്തുക. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രകളുടെ സാധ്യതകൾ കൂട്ടുകയും ചെയ്യും. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മൗറീഷ്യസിൽ വിസ ഓൺ അറൈവല്‍ ആയതിനാൽ വിനോദസഞ്ചാരം വർധിക്കുകയും ചെയ്യും.
ഇൻഡിഗോ എയർലൈൻസിന്‍റെ ബാംഗ്ലൂർ- മൗറീഷ്യസ് ഡയറക്ട് വിമാനം 35-ാമത്തെ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനവും ആകെയുള്ളതിൽ 123-ാമത്തെ ലക്ഷ്യസ്ഥാനവുമാണ് മൗറീഷ്യസ്.
വിനോദസഞ്ചാരത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുക മാത്രമല്ല, ഇന്ത്യയും കിഴക്കൻ ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ബിസിനസ് പങ്കാളിത്തം എന്നിവയുടെ സുപ്രധാന സഹായിയായി ഈ നേരിട്ടുള്ള വിമാന സർവീസ് മാറിയേക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരുടെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നു കൂടിയാണ് മൗറീഷ്യസ്.
ബാംഗ്ലൂർ- മൗറീഷ്യസ് ഇൻഡിഗോ സർവീസ്
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും ബാംഗ്ലൂർ- മൗറീഷ്യസ് ഇൻഡിഗോ ഡയറക്ട് വിമാന സർവീസ്. ഇന്ത്യയിൽ നിന്ന് ഈ റൂട്ടിൽ നേരിട്ട് സർവീസ് നടത്തുന്ന ആദ്യ വിമാന കമ്പനി കൂടിയാണ് ഇൻഡിഗോ. ഇതോടെ രണ്ടിടങ്ങളും തമ്മിലുള്ള യാത്രാ സമയത്തിലും കുറവ് വരും, ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവും കിഴക്കൻ ആഫ്രിക്കയിലേക്കുള്ള കവാടമായ മൗറീഷ്യസും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കും
മൗറീഷ്യസ് വിസ ഓൺ അറൈവൽ
ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭ്യമാകുന്ന രാജ്മാണ് മൗറീഷ്യസ്. സാധുതയുള്ള ഇന്ത്യൻ വിസയുള്ള പൗരന്മാർക്ക് 90 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാം. എയർപോർട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നും വിസ ഓൺ അറൈവൽ ലഭിക്കും, എന്നാൽ ബിസിനസ് അല്ലെങ്കിൽ ദീർഘകാല താമസം പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് ഒരു വിസ ആവശ്യമാണ്. നോൺ-ടൂറിസം വിസയ്ക്കുള്ള അപേക്ഷാ പ്രക്രിയ താരതമ്യേന ലളിതമാണ്.
മൗറീഷ്യസ് കാഴ്ചകൾ
ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ആവേശം പകരുന്ന കാഴ്ചകളാണ് മൗറീഷ്യസിലുള്ളത്. റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് എന്ന പേരുള്ള മൗറീഷ്യസിന്‍റെ തലസ്ഥനം പോർട്ട് ലൂയി ആണ്. മൗറീഷ്യസ്, സെന്‍റ് ബ്രാന്‍റൺ, റൊഡ്രിഗ്സ്, അഗലേഗ എന്നീ ദ്വീപുകള്‍ ചേരുന്നതാണ് ഈ രാജ്യം. സുഖകരമായ കാലാവസ്ഥ, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, പവിഴപ്പുറ്റ്, ബീച്ചുകൾ എന്നിങ്ങനെ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഈ രാജ്യം ഒരുക്കുന്നു.
വെറുതേ കണ്ടുമടങ്ങുന്നതിനേക്കാൾ ആക്ടിവിറ്റികളിൽ ഏർപ്പെടാനും എക്സ്പ്ലോർ ചെയ്യുവാനും താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ് മൗറീഷ്യസ്. ഹസിക ട്രക്കിങ്, ബൈക്ക് റൈഡിങ്, സ്‌കൂബാ ഡൈവിങ്, പാരാസെയിലിങ്, കയാക്കിങ്, വാട്ടര്‍ സ്‌കീയിങ്, മീന്‍പിടുത്തം, എന്നിങ്ങനെ നിങ്ങൾക്ക് സമയമെടുത്ത് ആസ്വദിച്ച് ചെയ്യാൻ പറ്റുന്ന നിരധി ആക്ടിവിറ്റികൾ ഉണ്ട്. ബ്ലൂ ബേ മറൈന്‍ പാര്‍ക്കിൽ സ്നോര്‍ക്കലിങ്, സെയില്‍ബോട്ട്, സ്പീഡ് ബോട്ട്, ഗ്ലാസ് ബോട്ടം യാത്ര തുടങ്ങിയവയും യുറേക്കാ ഹൗസ് മ്യൂസിയം, സെവന്‍ കളേര്‍ഡ് എര്‍ത്ത്സ് എന്ന ഹണിമൂൺ ഡെസ്റ്റിനേഷൻ, ഗ്രാന്‍ഡ് ബേ ബീച്ച് സന്ദർശനം എന്നിവ ഇവിടെ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ്.
ഭാഷയാണ് ഇന്ത്യൻ സഞ്ചാരികളെ മൗറീഷ്യസിലേക്ക് ആകർഷിക്കുന്ന മറ്റൊരു കാര്യം. ഇംഗ്ലീഷ്,മൗറീഷ്യന്‍ ക്രിയോല്‍, ഫ്രഞ്ച് എന്നിവയ്ക്കൊപ്പം ഹിന്ദി, ഭോജ്പുരി ഭാഷകളും ഇവിടെ വ്യാപക പ്രചാരം നേടിയിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരിൽ ഏറിയ പങ്കും ഇന്ത്യൻ വംശജർ കൂടിയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













