മെട്രോ സ്റ്റേഷനുകളിൽ കാത്തു നിൽക്കുന്നത് ഒരു പുതിയ കാര്യമല്ല. കൂടെയുള്ളവർ വരാൻ താമസിച്ചാലോ സമയത്തിന്‍റെ പ്രശ്നങ്ങളുണ്ടെങ്കിലോ ഒക്കെ മെട്രോ സ്റ്റേഷനിൽ കുറച്ചു നേരം നിന്ന് യാത്ര തുടരുന്ന ഒരു ശീലം നമ്മളിൽ പലര്‍ക്കും ഉണ്ട്. എന്നാൽ ബെംഗളുരു മെട്രോയിൽ ഇങ്ങനെ കാത്തു നിന്നാൽ പണി കിട്ടും. എന്താണ് സംഗതിയെന്നല്ലേ.
ബെംഗളുരു മെട്രോ സ്റ്റേഷനുകളിൽ അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് ബി എം ആർ സി എൽ പിഴ ചുമത്തും എന്നത് അധികമാർക്കും അറിയുന്ന ഒരു കാര്യമല്ല. യാത്രക്കാർ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് പുറത്തുകടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും താമസിക്കാതിരിക്കുന്നതിനുമായാണ് അധികൃതർ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

എന്നാൽ ഇങ്ങനെയൊരു നിയമം ഉണ്ടെങ്കിലും പലരും അതറിയാതെ അധിക സമയം പല കാര്യങ്ങൾക്കായി മെട്രോ സ്റ്റേഷനിൽ തുടരാറുണ്ട്. മെട്രോ ഇറങ്ങി കഴിഞ്ഞാൽ സമയപരിധിക്കപ്പുറം സ്റ്റേഷനിൽ തുടരുന്നത് പിഴ ലഭിക്കാൻ ഇടയാക്കും എന്നതാണ് കഴിഞ്ഞ ദിവസത്തെ ഒരു സംഭവം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിജയനഗർ മെട്രോ സ്‌റ്റേഷനിൽ 20 മിനിറ്റിലധികം താമസിച്ചതിന് ഒരു യാത്രക്കാരന് ബെംഗളുരു മെട്രോ പിഴ ചുമത്തിയെന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്തിരുന്നു.
തന്‍റെ മൊബൈൽ ഫോണിന്‍റെ ചാർജ് തീർന്നതിനാൽ അത് ചാർജ് ചെയ്യാൻ മെട്രോ സ്റ്റേഷനിൽ കൂടുതൽ നേരം നിൽക്കേണ്ടി വന്നുവെന്ന് യുവാവ് വിശദീകരിത്തുയാത്രക്കാരൻ വിശദീകരിച്ചുവെങ്കിലും മെട്രോ ജീവനക്കാർ പിഴ ഈടാക്കി. അനുവദിച്ചതിലുമധികം 20 മിനിറ്റ് പരിധി കവിഞ്ഞാൽ പിഴ ഈടാക്കുമെന്നാണ് നിയമം.
ഈ നയം പുതിയതല്ലെന്നും പ്രവർത്തനം ആരംഭിച്ചതുമുതൽ നിലവിലുള്ളതാണെന്നും ഒരു ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടോക്കൺ ലഭിച്ച് 20 മിനിറ്റിനുള്ളിൽ യാത്രക്കാർ സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കണം. ഈ പരിധി കവിയുന്നവർക്ക് മണിക്കൂറിൽ പിഴ ചുമത്തും. ബിഎംആർസിഎൽ നിയന്ത്രണങ്ങൾ അനുസരിച്ച്, കർശനമായി ട്രെയിൻ ഉപയോഗത്തിനാണ്, മറ്റ് പ്രവർത്തനങ്ങൾക്കല്ല. അനുവദിച്ച സമയത്തിനപ്പുറം താമസിച്ചാൽ മണിക്കൂറിന് 50 രൂപയോ 10 രൂപയോ പിഴ ഈടാക്കാം എന്നാണ് നിയമം.
സ്‌റ്റേഷനുകളിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുന്നതിലൂടെ, പ്ലാറ്റ്‌ഫോമുകളിലും സ്റ്റേഷൻ ഏരിയകളിലും തിരക്ക് കുറയ്ക്കുവാനും യാത്രക്കാർക്കും ട്രെയിൻ സർവീസിനും കാര്യക്ഷമമായി പ്രവർത്തിക്കുവാനും കാലതാമസം കുറയ്ക്കുവാനും സഹായിക്കും.
മെട്രോ സ്റ്റേഷനുകളുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും നല്ല നിയന്ത്രിത എക്സിറ്റ് ടൈം പോളിസി ഫലപ്രദമാണ്. മെട്രോ ഇറങ്ങി കഴിഞ്ഞ ഉടനെ സ്റ്റേഷനുള്ളില് നിൽക്കാതെ പുറത്തിറങ്ങുന്നത് തിരക്ക് കുറയ്ക്കുക മാക്രമല്ല, ഇത് അടിയന്തിര സാഹചര്യങ്ങളിലോ ഒഴിപ്പിക്കലുകളിലോ നിർണായകമാണ്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ മികച്ച ജാഗ്രത നിലനിർത്താനും ഉയർന്നുവരുന്ന ഏത് സംഭവങ്ങളോടും ഫലപ്രദമായി പ്രതികരിക്കാനും പ്രാപ്തരാക്കുന്നു. കൂടാതെ, ഇത്തരത്തിൽ സ്റ്റേഷനുള്ളിൽ അനാവശ്യമായി നിൽക്കുന്നത് ഒഴിവാക്കുക വഴി അനധികൃത പ്രവർത്തനങ്ങളും അപകടസാധ്യതയും കുറയ്ക്കുവാനും കഴിയും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












