ബെംഗളൂരു പുതുവർഷ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ന്യൂ ഇയറിന് വെറും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. ഏകദേശം ഏഴു മുതൽ എട്ടു ലക്ഷത്തോളം ആളുകളെയാണ് പുതുവർഷ രാവിൽ നഗരത്തിലെ തെരുവുകളിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ തിരക്ക് കണക്കിലെടുത്ത് വൻ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു പോലീസ്, ബെംഗളൂരു ട്രാഫിക് പോലീസ്, ബെംഗളൂരു മെട്രോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.
തിരക്ക് തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക് പോലീസ് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുതുവർഷാഘോഷങ്ങൾക്ക് പൊതുവേ തിരക്ക് അനുഭവപ്പെടുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, ചർച്ച് സ്ട്രീറ്റ്, ഇന്ദിരാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അധിക പോലീസുകാരെയും വിന്യസിക്കും.

റോഡുകളില്‍ നിയന്ത്രണം, വാഹനങ്ങൾക്ക് പ്രവേശനമില്ല, പാർക്കിങ്
എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റസിഡൻസി ക്രോസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന റോഡുകളില്‍ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കൂടാതെ, പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്. ഡിസംബർ 31 ചൊവ്വാഴ്ച രാത്രി എട്ടു മണി മുതൽ ജനുവരി ഒന്ന് ബുധനാഴ്ച പുലർച്ചെ രണ്ടു മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങൾക്ക് നിയന്ത്രണം
എംജി റോഡ് - അനിൽ കുംബ്ലെ സർക്കിളിനും റസിഡൻസി റോഡ് ജംക്‌ഷനും മധ്യേ മയോ ഹാളിനു സമീപം.
ബ്രിഗേഡ് റോഡ്: കാവേരി എംപോറിയം ജംഗ്ഷൻ മുതൽ ഓപ്പറ ജംഗ്ഷൻ വരെ.
ചർച്ച് സ്ട്രീറ്റ്: ബ്രിഗേഡ് റോഡ് ജംക്‌ഷൻ മുതൽ മ്യൂസിയം റോഡ് ജംക്‌ഷൻ വരെ.
മ്യൂസിയം റോഡ്: എംജി റോഡ് ജംക്‌ഷൻ മുതൽ പഴയ മദ്രാസ് ബാങ്ക് റോഡ് (എസ്ബിഐ) സർക്കിൾ വരെ.
റസ്റ്റ് ഹൗസ് റോഡ്: മ്യൂസിയം റോഡ് ജംക്‌ഷൻ മുതൽ ബ്രിഗേഡ് റോഡ് ജംക്‌ഷൻ വരെ.
റസിഡൻസി ക്രോസ് റോഡ്: റസിഡൻസി റോഡ് ജംഗ്ഷൻ വരെ (ശങ്കർ നാഗ് തിയേറ്ററിന് സമീപം).
പാർക്കിങ് നിരോധിച്ച ഇടങ്ങൾ
എംജി റോഡ്: അനിൽ കുംബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ വരെ.
ബ്രിഗേഡ് റോഡ്: ആർട്സ് & ക്രാഫ്റ്റ്സ് ജംഗ്ഷൻ മുതൽ ഓപ്പറ ജംഗ്ഷൻ വരെ.
ചർച്ച് സ്ട്രീറ്റ്: ബ്രിഗേഡ് റോഡ് ജംക്‌ഷൻ മുതൽ സെൻ്റ് മാർക്‌സ് റോഡ് ജംക്‌ഷൻ വരെ.
റസ്റ്റ് ഹൗസ് റോഡ്: മ്യൂസിയം റോഡ് ജങ്ഷൻ വരെ.
മ്യൂസിയം റോഡ്: എംജി റോഡ് ജംക്‌ഷൻ മുതൽ പഴയ മദ്രാസ് ബാങ്ക് റോഡ് (എസ്ബിഐ) സർക്കിൾ വരെ എന്നിവിടങ്ങളിൽ ഡിസംബർ 31 ചൊവ്വാഴ്ച രാത്രി എട്ടു മണി മുതൽ ജനുവരി ഒന്ന് ബുധനാഴ്ച പുലർച്ചെ രണ്ടു മണിവരെ പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോറമംഗള ഗതാഗത നിയന്ത്രണങ്ങൾ
നാഷനൽ ഗെയിംസ് വില്ലേജിനും യുകോ ബാങ്ക് ജംഗ്ഷനും ഇടയിൽ രാത്രി 11 മുതൽ പുലർച്ചെ 2 വരെ ഇരുവശത്തും എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
വൈ ഡി മഠം റോഡിൽ സുഖസാഗർ ജംക്‌ഷൻ മുതൽ മൈക്രോലാൻഡ് ജംക്‌ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ജംഗ്ഷൻ റോഡ്, നാലാം ബി ക്രോസ് റോഡ്, ടോണിക്ക് ബാക്ക് റോഡ്, പതിനേഴാം എച്ച് മെയിൻ റോഡ് എന്നിവയുൾപ്പെടെ വൈഡി മുട്ട് റോഡുമായി ബന്ധിപ്പിക്കുന്ന സൈഡ് റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
പാർക്കിങ് നിയന്ത്രണവും അനുമതിയും
80 ഫീറ്റ് റോഡിൽ യൂക്കോ ബാങ്ക് ജംഗ്ഷൻ മുതൽ എൻജിവി ബാക്ക് ഗേറ്റ് ജംഗ്ഷൻ വരെ ഇരുവശവും.
സോമേശ്വര ടെമ്പിൾ റോഡ്, സെമിത്തേരി ക്രോസ് മുതൽ മൈക്രോലാൻഡ് ജംഗ്ഷൻ വരെ.
ഈ സ്ഥലങ്ങൾക്ക് പകരം മുനിറെഡ്ഡി കല്യാൺ മണ്ഡപയ്ക്ക് എതിർവശത്തുള്ള ബിബിഎംപി ഗ്രൗണ്ട്, ബഥനി സ്കൂളിന് അടുത്തുള്ള ബിബിഎംപി ഗ്രൗണ്ട് എന്നിങ്ങനെയുള്ള ഇതര സ്ഥലങ്ങളിൽ യാത്രക്കാർക്ക് പാർക്ക് ചെയ്യാം.
പാർക്കിങ് പറ്റുന്ന സ്ഥലങ്ങൾ
ശിവാജിനഗർ ബിഎംടിസി ഷോപ്പിംഗ് കോംപ്ലക്സ് (ഒന്നാം നില), യു ബി സിറ്റി, ഗരുഡ മാൾ, കബ്ബൺ പാർക്ക്, മുനിറെഡ്ഡി കല്യാണ മണ്ഡപത്തിന് എതിർവശത്തുള്ള ബിബിഎംപി മൈതാനം, കൊറമംഗലയിൽ ബെഥനി സ്കൂളിന് സമീപം ബിബിഎംപി മൈതാനം, 60 ഫീറ്റ് മോഡൽ റോഡ് (ഇടത് വശം, മുനിറെഡ്ഡി കല്യാണ മണ്ഡപം മുതൽ കാനറ ബാങ്ക് ജംഗ്ഷൻ വരെ), തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്.
ഇന്ദിരാനഗർ ഗതാഗത നിയന്ത്രണങ്ങൾ
ഇന്ദിരാനഗർ 100 ഫീറ്റ് റോഡ്: പഴയ മദ്രാസ് റോഡ് ജംക്‌ഷൻ മുതൽ ദൊമ്മലൂർ ഫ്ലൈ ഓവർ ജംക്‌ഷൻ വരെ റോഡിന്‍റെ ഇരുവശവും.
ഇന്ദിരാനഗർ 12-ാം മെയിൻ റോഡ്: 80 അടി റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് ജംക്‌ഷൻ വരെ റോഡിന്‍റെ ഇരുവശവും.
ഈ നടപടികളിലൂടെ, എല്ലാ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ പുതുവത്സരാഘോഷം ഉറപ്പാക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












