ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, വാരന്ത്യം വീട്ടിലിരുന്ന് ആഘോഷിക്കുവാൻ പ്ലാൻ ചെയ്തിട്ടുണ്ടോ? എങ്കിൽ അതൊന്ന് മാറ്റിപ്പിടിക്കേണ്ടി വന്നേക്കാം. കാരണമെന്താണെന്നല്ലേ..ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും. പതിവായുള്ള അടിസ്ഥാന വികസന പ്രവൃത്തികളും അറ്റകുറ്റപ്പണികളും നടക്കുന്ന സാഹചര്യത്തിലാണ് ഭാഗമായി നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക.
220/66/11 കെവി ഹെബ്ബാൾ സബ്‌സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രധാന നവീകരണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഫലമായി നവംബർ 16 ശനിയാഴ്ച ഹെബ്ബാൾ സി -4 സബ് ഡിവിഷനു കീഴിലുള്ള ഒന്നിലധികം പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർ കട്ട് ഉണ്ടാകും. ഉച്ചയ്ക്ക് 12.00 മണി മുതൽ 1.30 വരെയാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക.

വൈദ്യുതി വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
ഗംഗാനഗർ, ലക്ഷ്മി ബ്ലോക്ക്, വീവർ കോളനി, സിബിഐ ക്വാർട്ടേഴ്‌സ്, ആർബിഐ കോളനി, സിപിയു ബ്ലോക്ക്, ഡിജിക്യു ക്വാർട്ടേഴ്‌സ്, മുനിരാമയ്യ ബ്ലോക്ക്, യുഎഎസ് ക്യാമ്പസ്, ദിനൂർ മെയിൻ റോഡ്, ആർടി നഗർ, പഞ്ചാബ് നാഷണൽ ബാങ്ക്, മുനിനപ്പ കോളനി, എച്ച്എംടി ബ്ലോക്ക്, ചാമുണ്ഡിനഗർ,എക്സ് സർവീസാമെൻ കോളനി, ആർടി നഗർ പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും
അശ്വത് നഗർ, ഡോളർ കോളനി, എംഎൽഎ ലേഔട്ട്, രത്തൻ അപ്പാർട്ട്മെന്‍റ്, ഗായത്രി അപ്പാർട്ട്മെന്‍റ്, ഫുഡ്വേൾഡ് ആർടി നഗർ, നൃപതുംഗ ലേഔട്ട്, കൃഷ്ണപ്പ ബ്ലോക്ക്, സിബിഐ മെയിൻ റോഡ്, എംഎൽഎ ലേഔട്ട് ഭാഗങ്ങൾ, ശാന്തിസാഗര മെയിൻ റോഡ്, ആർടി നഗർ, വേണുഗോപാൽ ലേഔട്ട്, ജഡ്ജിമാർ കോളനി, 80 അടി റോഡ് ഏരിയ എന്നിവിടങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം നിശ്ചിത സമയത്തേയ്ക്ക് ഉണ്ടായിരിക്കില്ല.
ഇത് കൂടാതെ മറ്റുചില സ്ഥലങ്ങളിലും ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും,
വിശ്വേശ്വര ബ്ലോക്ക്, കരിയന്ന ലേഔട്ട്, യോഗേശ്വർ നഗർ, റിംഗ് റോഡ്, കുവെമ്പു ലേഔട്ട്, നേതാജി നഗർ, വിനായക് ലേഔട്ട് ഫേസ് 1, മുനിസ്വാമി ഗൗഡ അപ്പാർട്ട്മെന്‍റ്, സ്റ്റെർലിംഗ് ഗാർഡൻ ലേഔട്ട്, ഐവിആർഐ, ഗംഗാനഗർ മാർക്കറ്റ്, ആൽപൈൻ അപ്പാർട്ട്മെന്‍റ്, ജെയിൻ അപ്പാർട്ട്മെന്‍റ്, സി-4 സബ്ഡിവിഷൻ ഓഫീസ്, ഗിഡപ്പ ബ്ലോക്ക് ഓഫീസ് , ചോലനായകനഹള്ളി എന്നിവിടങ്ങൾ
എജിഎസ് കോളനി, എസ്ബിഎം കോളനി, വേണുഗോപാൽ റെഡ്ഡി ലേഔട്ട്, വിനായക് ലേഔട്ട്, ആനന്ദഗിരി എക്സ്റ്റൻഷൻ, എസ്എസ്എ റോഡ്, പൊലീസ് ക്വാർട്ടേഴ്സ്, ഹെബ്ബാൾ എസ്എസ് ബ്ലോക്ക്, ഹെബ്ബാൾ എസ്എസ് ബ്ലോക്ക് കെമ്പണ്ണ ലേഔട്ട്, ഗുഡ്ഡദഹള്ളി റോഡ്, സുബ്രമണി കോളനി, കെഎസ്ജയ്, കുന്തിഗ്രാം, സാൻനഗർ, കുന്തിഗ്രാം. ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടും.
ഇത് കൂടാതെ ഹൊയ്‌സാല അപ്പാർട്ട്‌മെൻ്റ്, ഗെദ്ദലഹള്ളി, അശ്വത് നഗർ ജയനഗർ, ഭൂപസന്ദ്ര, സെൻട്രൽ എക്‌സൈസ് ലേഔട്ട്, 60 അടി റോഡ്, കൽപന ചൗള റോഡ്, മുഹമ്മദ് ലേഔട്ട്, വിഎസ്എൻഎൽ വൈറ്റ് ഹൗസ്, ദിന്നൂർ റോഡിൻ്റെ ഭാഗങ്ങൾ, ആർടി ബ്ലോക്ക് സിറ്റി, ഹള്ളി, ചോലനഗർ, എംഎസ്എച്ച് ലേഔട്ട്, അമർജ്യോതി ലേഔട്ട് ലേഔട്ട്, ഗുണ്ടപ്പ റെഡ്ഡി ലേഔട്ട്,
ചിദാനന്ദ റെഡ്ഡി ലേഔട്ട്, ജിഒ സായ് ചേരി, കെമ്പണ്ണ ലേഔട്ട്, നേതാജി നഗർ, ചിന്നമ്മ ലേഔട്ട്, സീതപ്പ ലേഔട്ട്, സിഐഎൽ ലേഔട്ട്, സൺറൈസ് കോളനി, മൈത്രി ബസാർ, തിമ്മക്ക ലേഔട്ട്, അക്കയ്യമ്മ ലേഔട്ട്, ഗുഡ്ഡദഹള്ളി, സമീപ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
ജയനഗർ, തിലക് നഗർ
ജയദേവ പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 16 ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകിട്ട് 3:00 വരെ ജയനഗർ, തിലക്‌നഗർ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. ഐഎഎസ് കോളനി, കെഎഎസ് കോളനി, എൻഎസ് പാളയ ഇൻഡസ്ട്രിയൽ ഏരിയ, ജാഹ്‌നവി എൻക്ലേവ്, അനന്ത് ലേഔട്ട്, ജയനഗർ, തിലക്‌നഗർ എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടായേക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












