ബെംഗളൂരു പവർ കട്ട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരു വൈദ്യുതി മുടക്കത്തിലൂടെയാണ് കടന്നു പോകുന്നത്. സബ് സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് വിവിധ പ്രദേശങ്ങളില് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ഫെബ്രുവരി 18 വരെ ബാംഗ്ലൂർ നഗരത്തിൻറെയും സമീപ ജില്ലകളുടെയും പല ഭാഗങ്ങളിലും പവർ കട്ട് നേരിടേണ്ടി വരും. ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഇതു സംബന്ധിച്ച അറിയിപ്പുകൾ നേരത്തെ നല്കിയിരുന്നു.

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ജാലഹള്ളി ഡിവിഷൻ (10 AM - 1 PM)
ജാലഹള്ളി ഡിവിഷനിലെ സോളദേവനഹള്ളി പവർ സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി രാവിലെ 10. 00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ മൂന്നു മണിക്കൂർ നേരം ഇനിപ്പറയുന്ന പ്രദേശങ്ങളിൽ ബെംഗളൂരു പവർ കട്ട് അനുഭവപ്പെടും:
താമസസ്ഥലങ്ങൾ: താരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ഹെസർഗട്ട, ചിക്കബാനവര, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്‌സ് കോളനി, രാഘവേന്ദ്ര ലേഔട്ട്, ബജപ്പ ലേഔട്ട്, ശിവകുമാര സ്വാമിജി ലേഔട്ട്.
പ്രധാന റോഡുകളും സ്ഥാപനങ്ങളും: കൃഷ്ണ കോളേജ് റോഡ്, ആചാര്യ കോളേജ് മെയിൻ റോഡ്, കൽപന ചൗള റോഡ്, 80 ഫീറ്റ് റോഡ്.
ഇൻഡസ്ട്രിയൽ & കൊമേഴ്സ്യൽ സോണുകൾ: കെഎംഎഫ് മൃഗസംരക്ഷണ ഓഫീസ്, ഡാനിഷ് ഫാം, സോളദേവനഹള്ളി പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
രാമനഗര (10 AM - 3 PM)
രാമനഗരയിൽ ഇന്ന് രാവിലെ 10.. മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ അഞ്ച് മണിക്കൂർ നീളുന്ന വൈദ്യുതി മുടക്കം അനുഭവപ്പെടും. സാധാരണ പവർ കട്ടിനൊപ്പം രാമനഗര-ബേവൂർ വൈദ്യുതി ലൈനിൽ ബെസ്കോം അറ്റകുറ്റപ്പണികൾ കൂടി നടത്തുന്നതിനാലാണ് പവർ കട്ട് സമയം നീളുന്നത്.
ഗ്രാമപ്രദേശങ്ങൾ: സങ്കലഗെരെ, കൂരനഗെരെ, ഗോവിന്ദഹള്ളി, ദൊഡ്ഡമാളൂർ, ബൈരപട്ടണ, ദാശ്വര, മകാലി, നായിഡൊ്ലെ, കൃഷ്ണപുര ഡൊഡ്ഡി, ബേവൂർ, ദേവരഹൊസഹള്ളി
വാണിജ്യ, ഊർജ കേന്ദ്രങ്ങൾ: സങ്കലഗെരെ സോളാർ പവർ പ്ലാൻ്റും ചുറ്റുമുള്ള സോണുകൾ എന്നിവിടങ്ങളിലാണ് ഇന്ന് ബുധനാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.
താമസക്കാർ ഈ ദിവസം വൈദ്യുതി മുടങ്ങുന്നതിനാൽ അവരുടെ പ്രവർത്തനങ്ങൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യണം. വീട്ടിലരിക്കുന്നവർക്കും ചെറുകിട ബിസിനസുകാർക്കും ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നവരും ആവശ്യമെങ്കിൽ ബദൽ പവർ ക്രമീകരണങ്ങൾ ഒരുക്കണം.
അടൽ ഭുജൽ പദ്ധതിക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ദിവസങ്ങളായി നീണ്ടു നിൽക്കുന്ന വൈദ്യുതി മുടക്കം ബെസ്‌കോം (ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഭൂഗർഭജല സ്രോതസ്സുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള ജല പരിപാലന പദ്ധിയായ അടൽ ഭൂജൽ പദ്ധതിക്ക് കീഴിലുള്ള അവശ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ് നിലവിലെ തടസ്സങ്ങൾ. ഇതോടൊപ്പം ബെസ്‌കോം, കെപിടിസിഎൽ (കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവയുടെ നേതൃത്വത്തിലുള്ള അറ്റുകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടക്കുന്നതിനാലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












