ബെംഗളൂരു വൈദ്യുതി മുടക്കം: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബെംഗളൂരുവിൽ പവർ കട്ട് ഒരു വാർത്തയേയല്ല. സ്ഥിരം സംഭവമെന്ന നിലയിലാണ് ഇവിടെ വൈദ്യുതി മുടങ്ങുന്നത്. അടൽ ഭുജൽ പദ്ധതിക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ദിവസങ്ങളായി നീണ്ടു നിൽക്കുന്ന വൈദ്യുതി മുടക്കം ബെസ്‌കോം (ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബെസ്‌കോമിന്‍റെ നേതൃത്വത്തിലുള്ള അറ്റുകുറ്റപ്പണികളും വൈദ്യുതി മുടക്കത്തിന് കാരണമായിട്ടുണ്ട്.
ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതിനാലാണ് ഇന്നത്തെ വൈദ്യുതി മുടക്കം.

ചിന്താമണി, ഗംഗാനഗർ, വിജയപുര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ രാവിലെ 9.00 ണമി മുതൽ പവർ കട്ട് ആരംഭിക്കും. വൈകുന്നേരം അഞ്ച് ണമി വരെ നീണ്ടു നിൽക്കുന്ന എട്ടുമണിക്കൂർ വൈദ്യുതി മുടക്കമാണ് വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ മെയിൻ്റനൻസ് ട്രാൻസ്ഫോർമറുകളും വൈദ്യുതി ലൈനുകളും നവീകരിക്കുന്നു റോഡ് വീതി കൂട്ടൽ പദ്ധതികൾക്കായി യൂട്ടിലിറ്റി പോൾ മാറ്റുന്നു തുടങ്ങിയ പ്രവർത്തികളാണ് നടക്കുന്നത്.
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചിന്താമണി: വെങ്കടഗിരിക്കോട്ട്, ആശ്രയ ലേഔട്ട്, കെമ്പമ്മ ലേഔട്ട്, ടാങ്ക് ബണ്ട് റോഡ്, ടീച്ചേഴ്സ് കോളനി എന്നിവിങ്ങളിലും
ഗംഗാനഗർ: വൈദ്യുത ജോലികൾ നടക്കുന്നതിനാൽ ഗംഗാനഗർ പ്രദേശത്ത് ദിവസം മുഴുവനും വൈദ്യുതി മുടങ്ങും.
വിജയപുര: കോലാർ റോഡിൻ്റെ അങ്കട്ടട്ടി, നമസുണ്ടപ്പ സർക്കിൾ, യലുവള്ളി ഗുരപ്പന മഠം, മിട്ടനഹള്ളി, പരിസര പോലീസ് സ്റ്റേഷൻ പരിധികൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളെയും ഇന്ന് ബെംഗളൂരുവിലെ വൈദ്യുതി മുടക്കം ബാധിക്കും.
ഇന്നലെ, ജാലഹള്ളി ഡിവിഷന് കീഴിലെ രബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ഹെസർഗട്ട, ചിക്കബാനവര, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്‌സ് കോളനി, രാഘവേന്ദ്ര ലേഔട്ട്, ബജപ്പ ലേഔട്ട്, ശിവകുമാര സ്വാമിജി ലേഔട്ട് എന്നിവിടങ്ങളിലും
കൃഷ്ണ കോളേജ് റോഡ്, ആചാര്യ കോളേജ് മെയിൻ റോഡ്, കൽപന ചൗള റോഡ്, 80 ഫീറ്റ് റോഡ്, കെഎംഎഫ് മൃഗസംരക്ഷണ ഓഫീസ്, ഡാനിഷ് ഫാം, സോളദേവനഹള്ളി പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നു.
കൂടാതെ, രാമനഗരയിൽ സങ്കലഗെരെ, കൂരനഗെരെ, ഗോവിന്ദഹള്ളി, ദൊഡ്ഡമാളൂർ, ബൈരപട്ടണ, ദാശ്വര, മകാലി, നായിഡൊ്ലെ, കൃഷ്ണപുര ഡൊഡ്ഡി, ബേവൂർ, ദേവരഹൊസഹള്ളി, സങ്കലഗെരെ സോളാർ പവർ പ്ലാൻ്റും ചുറ്റുമുള്ള സോണുകൾ എന്നിവിടങ്ങളിലും ബുധനാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












