കനത്ത ചൂടിൽ വലയുന്ന ബെംഗളൂരു നിവാസികൾക്ക് ഒരു വെല്ലുവിളിയാണ് അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം. അറ്റുകുറ്റപ്പണികളുടെ ഭാഗമായി പലയിടങ്ങളിലും പകൽ 7 മണിക്കൂറോളം നീളുന്ന കറന്‍റ് കട്ട് ആണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡും (ബെസ്കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) 2025 ഫെബ്രുവരി 20 ന് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി തടസ്സങ്ങൾ പ്രഖ്യാപിച്ചു.
സബ്സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ, ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനായാണ് വൈദ്യുതി ബന്ധത്തിലെ താത്കാലിക തടസ്സങ്ങൾ. ഇന്ന് ബാംഗ്ലൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കൂടാതെ, 2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, പിയുസി ബോർഡ് പരീക്ഷകളിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനായി ഫെബ്രുവരിയിൽ ബെസ്കോം ഈ അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബാംഗ്ലൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ജയനഗർ ഏരിയയിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വൈദ്യുതിയ വിതരണത്തിൽ തടസ്സം നേരിടും. മന്ത്രിയ അപ്പാർട്മെന്‍റ്, തലഗാട്ടപ്പുര, രഘുവനഹള്ളി, ഗുബ്ലാല, കൂവെംപു നഗര്‍, വിവി നഗർ, വിവി ലേ ഔട്ട്, ബാലാജി ലേ ഔട്ട്. റോയൽ ഫാം, എന്നിവിടങ്ങളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുന്നത്,
രാമനഗര സർക്കിളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 3.00 വരെ പവർ കട്ട് അനുഭവപ്പെടും.
ജലമംഗള, അക്കൂർ, തടികാവാഗിലു, ക്യാസപുര, സോളാർ ഐപിപിയും പരിസര പ്രദേശങ്ങളിലും ഇന്ന് അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
ബെംഗളൂരുവിൽ ജലവിതരണത്തിൽ തടസ്സം
വൈദ്യുതി വിതരണം കൂടാതെ ജലവിതരണത്തിലും ബെംഗളൂരുവിൽ ഇന്ന് തടസ്സം നേരിടും. ബെംഗളൂരു വാട്ടർ സപ്ലെ ആൻഡ് സ്വീവേജ് ബോർഡ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകി.
മാറത്തഹള്ളിയിലെ ജീവിക ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 9:00 മുതൽ രാത്രി 9:00 വരെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു. ഇതിന്റെ ഫലമായി, ഈ കാലയളവിൽ നഗരത്തിലെ പല ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും.
മാറത്തഹള്ളി, ദൊഡ്ഡനെകുണ്ടി, മുന്നേകൊലലു, ഒ.എം.ബി.ആർ ലേഔട്ട്, എച്ച്.ആർ.ബി.ആർ ലേഔട്ട്, സീഗെഹള്ളി, ബട്ടരഹള്ളി, മേദഹള്ളി, ടി.സി. പാല്യ, വിജിനപുര ബെല്ലന്ദൂർ, യമലൂർ, മുരുഗേഷ് പാല്യ, ചൊക്കനഹള്ളി, സി.വി. രാമൻ നഗർ, ഇന്ദിരാനഗർ, തിപ്പസാന്ദ്ര, ജീവൻ ബീമ നഗർ, പരിസര പ്രദേശങ്ങളിലാണ് ജലവിതരണം ഇന്ന് മുടങ്ങുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












