Search
  • Follow NativePlanet
Share
» »ബെംഗളൂരു വൈദ്യുതി മുടക്കം, ഇന്നും പകൽ ആറ് മണിക്കൂര്‍ പവർ കട്ട്, ബാധിക്കുന്ന ഇടങ്ങൾ

ബെംഗളൂരു വൈദ്യുതി മുടക്കം, ഇന്നും പകൽ ആറ് മണിക്കൂര്‍ പവർ കട്ട്, ബാധിക്കുന്ന ഇടങ്ങൾ

ബെംഗളൂരുവിൽ ചൂടുകാലം തുടങ്ങിക്കഴിഞ്ഞു. പകലും വൈകുന്നേരവുമെല്ലാം നല്ല ചൂട്. ഇത്തിര ആശ്വാസം പുലരികളിലാണ്. പകൽ സമയം വീട്ടിലിരിക്കുന്നവര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. കറന്‍റി കൂടിയില്ലെങ്കിൽ പറയുകയും വേണ്ട. എന്തായാലും ഇന്ന് ഞായർ അവധി വീട്ടിൽ ചെലവഴിക്കാനാണ് പ്ലാനെങ്കിൽ പണി പാളിയേക്കാം. ഇന്ന്, ഫെബ്രുവരി 23 ഞായറാഴ്ച ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത അറ്റുകുറ്റപ്പണികൾ അടക്കമുള്ള കാരണത്താലാണ് വാരാന്ത്യമായ ഇന്ന് നിശ്ചിത പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. സുഗമമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ വിവിധ സമയങ്ങളിൽ ഞായറാഴ്ച ആറ് മണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് ബെസ്കോം അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വൈദ്യുതി തടസ്സം നേരിടുക.

Bangalore Power Cut On Feb 23 Sunday Till 4

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബാലാജി ലേഔട്ട്, ഭവാനി ലേഔട്ട്, ഗൊല്ലറഹട്ടി, രത്നനഗർ, മോഡേൺ ലേഔട്ട്, ഡി ഗ്രൂപ്പ് ലേഔട്ട്, ഹെറോഹള്ളി, തുംഗനഗർ, കെപെഗൗഡ നഗർ, പോലീസ് ക്വാർട്ടേഴ്‌സ്, ഭൈരവേശ്വരനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഹൊസഹള്ളി, ചിക്ക ഗൊല്ലറഹട്ടി, കല്ലഹള്ളി, ബിഎംടിസി ഡിപ്പോ, അനികേതനാഗർ, പഞ്ചമുഖി ലേഔട്ട്, നടേകേരപ്പ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവിടങ്ങളിലും

മഹാദേശ്വരനഗർ, മാരുതി നഗർ, നാഗർഹോളെ നഗർ, മുനേശ്വർ നഗർ, സഞ്ജീവ് നഗർ, അന്നപൂർണേശ്വരി നഗർ, ഹെൽത്ത് ലേഔട്ട്, സുങ്കടക്കാട്ടെ ഇൻഡസ്ട്രിയൽ ഏരിയ, ചന്ദന ബാരംഗേ, കെബ്ബഹല്ല, രാജീവ് ഗാന്ധിനഗർ, ചന്നപ്പ ലേഔട്ട്, സ്വിനിവാസനഗർ, പൈപ്പ് ലൈൻ റോഡ്, മുതുരായ ബാരംഗയ്, പി ആൻഡ് ടി ലേഔട്ട്, ബി.എം. ശങ്കരപ്പ എസ്റ്റേറ്റ് എന്നിവിടങ്ങളിലും

ഹെഗ്ഗനഹള്ളി മെയിൻ റോഡ്, എൻജിഇഎഫ് ലേഔട്ട്, എം.പി.എം. ലേഔട്ട്, സർ എം.വി. 9-ാം ബ്ലോക്ക്, മല്ലത്തഹള്ളി, കെങ്കുണ്ടെ, ഉള്ളാൽ മെയിൻ റോഡ്, ലക്ഷ്മി ഹോസ്പിറ്റൽ, ചന്നിഗപ്പ ഇൻഡസ്ട്രിയൽ ഏരിയ, കവിതാ ഹോസ്പിറ്റൽ, വൊക്കലിഗര സംഘാ ഹോസ്പിറ്റൽ, അന്നപൂർണേശ്വരി നഗർ, ഓർക്കിഡ് സ്കൂൾ, കോട്ടെഗപാല്യ, സുമനഹള്ളി, സജ്ജേപാല്യ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് വൈദ്യുതി തടസ്സം നേരിടും.

കൂടാതെ, സുങ്കടക്കാട്ടെ മെയിൻ റോഡ്, ഹൊയ്‌സാല നഗർ, ശിവ ഫാം, മാരുതി നഗർ, ഹനുമന്ത നഗർ, ഗവിപുരം ബസപ്പ ലേഔട്ട്, ശ്രീനഗർ, ബുൾ ടെമ്പിൾ റോഡ്, മൗണ്ട് ജോയ് റോഡ്, കെംപെഗൗഡ നഗർ, ചാമരാജ്പേട്ട്, ടെലിഫോൺ എക്സ്ചേഞ്ച്, ഗിരിനഗർ സെക്കൻഡ് സ്റ്റേജ്, വിദ്യാപീഠം, സി.ടി. ബെഡ്, ത്യാഗരാജനഗർ, ബി.എസ്.കെ. ഫസ്റ്റ് സ്റ്റേജ് തുടങ്ങിയ പ്രദേശങ്ങളിലും

എൻ.ആർ. കോളനി, ഹൊസകേരഹള്ളി, നാഗേന്ദ്ര ബ്ലോക്ക്, മുനേശ്വര് ബ്ലോക്ക്, ആവലഹള്ളി, കെ.ആർ. ഹോസ്പിറ്റല്‍ റോഡ്, ബി.ഡി.എ ലേഔട്ട്, പി.ഇ.എസ്. കോളേജ്, എൻ ടി വൈ ലേഔട്ട്, സുന്ദർ ഇൻഡസ്ട്രിയൽ ലേഔട്ട്, ബട്ടരായണപുര, ടെലികോം ലേഔട്ട്, കെ.ആർ. റോഡ്, കനകപുര റോഡ്, ബസവനഗുഡി, ശാസ്ത്രിനഗർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി മുടക്കം നേരിടുക.

വെള്ളിയാഴ്ചയും നഗരത്തിന്‍റെ പല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. അതേസമയം, ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ നേരത്തെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി തടസ്സം നേരിടുന്ന സമയത്തെ അസൗകര്യങ്ങൾ ഒഴിവാക്കുവാൻ ആളുകൾത് തങ്ങളുടെ ജോലികളും മറ്റും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+