ബെംഗളൂരുവിൽ വീണ്ടും വൈദ്യുതി മുടങ്ങും. നഗരത്തിന്‍റെ പല ഭാഗങ്ങളില് ഇന്ന് , നവംബർ 30 വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് 4.00 മണി വരെ അറ്റുകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. കൂടാതെ, ജലസിരി ജലവിതരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഇന്നത്തെ വൈദ്യുതി വിതരണത്തെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
ബാംഗ്ലൂർ നഗരത്തിൽ മാത്രല്ല, ബെംഗളൂരുവിലും സമീപ ജില്ലകളിലും ഇന്ന് വൈദ്യുതി തടസ്സം നേരിടും. വെസ്റ്റ് ബെംഗളൂരുവിൽ, രാജാജിനഗര നിവാസികൾക്ക് മരം മുറിക്കുന്നതിനും ആർഎംയു അറ്റകുറ്റപ്പണികൾക്കുമായി രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ വൈദ്യുതി മുടങ്ങും. എംസി ലേഔട്ടും ഇൻഡസ്ട്രിയൽ ഏരിയയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പവര്‍ കട്ട് ഉണ്ടായിരിക്കും.

ജലസിരി വാട്ടർ സപ്ലൈ വർക്ക്, വൈദ്യുതി മുടക്കം ബാധിക്കുന്ന സ്ഥലങ്ങൾ
ദൂരദർശനകേന്ദ്ര മുൻസിപാലിറ്റി കോർപ്പറേഷൻ, സർക്യൂട്ട് ഹൗസ്, പിജെ ബദവനെ 1,6,7,8 മെയിൻ റോഡ് എംസിസി എ ബ്ലോക്ക് വിനോഭ നഗര 1,2,3 മെയിൻ റോഡ്, സൂപ്പർ മാർക്കറ്റ്, പിജെ എക്സ്റ്റൻഷൻ, 2,3,4,5,6,7 മെയിൻ റോഡ്, റാം ആൻഡ് കോ സർക്കിൾ, അരുണ തിയറ്റർ, പോലീസ് ക്വാട്ടേഴ്‌സ് മിസ് ബിൽഡിംഗ് സറൗണിംഗ് ഏരിയ, എസ്എസ് ലേഔട്ട് എ ബ്ലോക്ക്, എസ്എസ് മാൾ, ഗ്ലാസ് ഹൗസ് ഏരിയ, ഷാമനൂർ റോഡ്, ലക്ഷ്മി ഫ്ലോർ മിൽ, സിദ്ധവീരപ്പ ബദവനെ, കുവെമ്പു നഗര, മാവിന തോപ്പു, ജിഎച്ച്-പാർക്ക്.
അറ്റകുറ്റപ്പണികൾ കാരണം , വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
രാജാജിനഗർ പ്രദേശത്ത് രാവിലെ 10:30 മുതൽ 1:30 വരെ മൂന്ന് മണിക്കൂർ തടസ്സം നേരിടും. എംസി ലേഔട്ട്,
ഇൻഡസ്ട്രിയൽ ഏരിയ, തിരുമലഗൗഡനദൊഡി, കഞ്ചിതൊടി,
നിജിയപ്പനതൊടി, ആദിശക്തിഹള്ളി, ചന്നഗൗഡനദൊഡി എന്നിവിടങ്ങളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുന്നത്.
രാമനഗര ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
തിരുമലഗൗഡനതൊഡി, കഞ്ചിതൊടി, നിജിയപ്പനദൊഡ്ഡി, ആദിശക്തിഹള്ളി, ചണ്ണെഗൗഡനദൊഡ്ഡി എന്നിവിടങ്ങളിൽ രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ വൈദ്യുതി മുടങ്ങും.
കോലാർ, ചിക്കബെല്ലാപുര ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോലാർ, ചിക്കബെല്ലാപുര ജില്ലകളിൽ, ബാഗേപള്ളിയിലെ O&M-2 വിഭാഗത്തിന് കീഴിലുള്ള സർവീസ് കണക്ഷൻ പണികൾ നടക്കുന്നതിനാൽ മദ്‌ലാഖന, മരസാനപള്ളി, ഡോറണലപ്പള്ളി, ബ്രാഹ്മണഹള്ളി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ 11:00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












