ബെംഗളൂരു നഗരത്തിൽ വൈദ്യുതി മുടക്കം തുടരുകയാണ്. ബെസ്കോം അറിയിപ്പ് അനുസരിച്ച് 66/11 കെവി ഓസ്റ്റിൻ ടൗൺ സ്റ്റേഷനിലും 66/11 കെവി പൂർവങ്കര പാം ബീച്ച് സ്റ്റേഷനിലും അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ജനുവരി 21 ചൊവ്വാഴ്ച നഗരത്തിലെ പലയിടങ്ങളില് വൈദ്യുതി വിതരണം തടസ്സപ്പെടും.
ബെംഗളൂരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 50 ലധികം സ്ഥലങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകും. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച വൈദ്യുതി മുടക്കം ഉച്ചകഴിഞ്ഞ് മൂന്നു വരെ നീണ്ടു നിൽക്കും. പൂർവാങ്കര പാം ബീച്ച് സ്റ്റേഷൻ്റെയും ഓസ്റ്റിൻ ടൗൺ സ്റ്റേഷൻ്റെയും പരിധിയിലുള്ള പ്രദേശങ്ങളെ വിവിധ സമയങ്ങളിൽ തടസ്സങ്ങൾ ബാധിക്കും.

ബെംഗളൂരു വൈദ്യുതി മുടക്കം-11:00 മുതൽ 3:30 വരെ
പൂർവാങ്കര പാം ബീച്ച് സ്റ്റേഷൻറെ പരിധിയിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 11:00 മുതൽ വൈകിട്ട് 3:30 വരെ വൈദ്യുതി മുടങ്ങും.
ഹലേഹള്ളി, മർഗൊണ്ടനഹള്ളി, കൽകെരെ റോഡ്, ബൈരതി കനകശ്രീ ലേഔട്ട്, വിദ്യാനഗർ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഗുബ്ബി ക്രോസ് റോഡ്, ബൈരതി റോക്ക്, കലാസനഹള്ളി, പൂർവാങ്കര അപ്പാർട്ടുമെന്‍റുകൾ, പൂർണ പ്രജ്ഞ ഗവിഗുഡിയും പരിസര പ്രദേശങ്ങളിലുമാണ് ഇന്ന് നാലര മണിക്കൂര് നേരം വൈദ്യുതി മുടങ്ങുന്നത്.
ബെംഗളൂരു വൈദ്യുതി മുടക്കം 10.00 മുതൽ 3.00 വരെ
ഓസ്റ്റിൻ ടൗൺ സ്റ്റേഷൻ കീഴിലുള്ള സ്ഥലങ്ങളില്‍ രാവിലെ 10:00 മണിക്ക് ആരംഭിച്ച പവർകട്ട് കട്ട് ഉച്ചകഴിഞ്ഞ് മുതൽ 3:00 വരെ നീണ്ടുനിൽക്കും,
ബ്രെന്‍റൺ റോഡ്, അശോക് നഗർ, ഗരുഡ മാൾ, എയർഫോഴ്സ് ഹോസ്പിറ്റൽ, ഡോംലൂ,ർ ഓസ്റ്റിൻ ടൗൺ, വിവേക് നഗർ, ട്രിനിറ്റി ചർച്ച്, ഹോട്ടൽ താജ്, വിക്ടോറിയ ലേഔട്ട്, മ്യൂസിയം റോഡ് ,ആൽബർട്ട് സ്ട്രീറ്റ്, കിംഗ് സ്ട്രീ,റ്റ് മ്യൂസിയം ക്രോസ് റോഡ്, ലാവെൽ റോഡ്, സെന്‍റ് മാർക്ക്സ് റോഡ്, വൈ ജിപാലിയ എന്നിവിടങ്ങളിലും
കെഎസ്ആർപി, ഐടിസി ഹോട്ടൽ, റിച്ച്മണ്ട് റോഡ്, ലൈഫ്സ്റ്റൈൽ, മഹാത്മാഗാന്ധി റോഡ്, ഹെയ്ൻസ് റോഡ്, കോൺവെൻ്റ് റോഡ്,എസ്.എൽ. അപ്പാർട്ട്മെൻ്റ്, റിച്ച്മണ്ട് ടൗൺ, നഞ്ചപ്പ സർക്കിൾ ,സ്റ്റെയിൻ ഗാർഡൻ, റിച്ച്മണ്ട് പാർക്ക്, ലോംഗ്ഫോർഡ് റോഡ്, ബ്രൈറ്റ് സ്ട്രീറ്റ് ഫുഡ്വേൾഡ് റോഡ്, ജോൺസൺ മാർക്കറ്റ് BWSSB വാട്ടർ സപ്ലൈ, ഷോപ്പർ സ്റ്റോപ്പ്, ബ്രിഗേഡ് റോഡ്, കോളേജ് ഓഫ് കൊമേഴ്‌സ്, റിച്ച്മണ്ട് സർക്കിൾ, വിത്തൽ മല്യ റോഡ്, സിദ്ധയ്യ റോഡ്, കാസിൽ സ്ട്രീറ്റ് നീലസാന്ദ്ര, അനേപാല്യ, ബിഎംആർസിഎൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












