ചെറിയൊരു ഇടവേളയ്ക്കു ശേഷം ബെംഗളൂരുവിൽ വീണ്ടും വൈദ്യുതി മുടങ്ങുകയാണ്. നവംബര്‍ മാസത്തിൽ ഏറെക്കുറെ ഭൂരിഭാഗം ദിവസങ്ങളിലും പല സോണുകളിലായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. അറ്റുകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാരണങ്ങളാലായിരുന്നു ഇത്. ഇപ്പോഴിതാ, ഡിസംബർ 10 ചൊവ്വാഴ്ച നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില് വൈദ്യുതി മുടങ്ങും.
ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ചൊവ്വാഴ്ച പല പ്രദേശങ്ങളിലും അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വൈദ്യുതി മുടങ്ങുന്നത്. വിവിധ സോണുകളിലും സബ് സ്റ്റേഷനുകളിലുമായി ത്രൈമാസ, അർദ്ധവാർഷിക അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വപവർ കട്ടിനെ നേരിടാൻ ബെംഗളൂരു നിവാസികൾ തയ്യാറാകേണ്ടതാണ്.
എച്ച് ആർ ബി ആര്‍ ലേഔട്ട്, കമ്മനഹള്ളി, ബാുസാപാളയ, വിജയേന്ദ്ര ഗാർഡൻ, ഹൊറമാവ്, ഹെന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക.
രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
എച്ച് ആർ ബി ആര്‍ ലേഔട്ട്: 1, 2, 3 ബ്ലോക്കുകൾ, സർവീസ് റോഡ്
കമ്മനഹള്ളി:മെയിൻ റോഡ്, സിഎംആർ റോഡ്
ബാബുസാപല്യയും ചുറ്റുമുള്ള പ്രദേശങ്ങൾ: ബാലചന്ദ്ര ലേഔട്ട്, എം.എം. ഗാർഡൻ, അർക്കാവതി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എൻക്ലേവ്, ദിവ്യ ഉന്നതി ലേഔട്ട്
വിജയേന്ദ്ര ഗാർഡനും സമീപ പ്രദേശങ്ങളും: മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്പ്, ബാലാജി ലേഔട്ട്, ജി.എൻ.ആർ. ഗാർഡൻ, ചേലേകെരെ, സാമൂർദ്ധിക എൻക്ലേവ്
ഹൊറമാവും പരിസരവും: 100 ഫീറ്റ് റോഡ്, സുബ്ബയനപാല്യ, മുനിറെഡ്ഡി ലേഔട്ട്, വിജയ ബാങ്ക് കോളനി, നിസർഗ കോളനി, നന്ദനം കോളനി, പി ആൻഡ് ടി ലേഔട്ട്, പപ്പയ്യ ലേഔട്ട്, കോക്കനട്ട് ഗ്രോവ് ലേഔട്ട്
ഹെന്നൂരും പരിസരവും: ആശിർവാദ് കോളനി, ശക്തി നഗർ, ഹെന്നൂർ വില്ലേജ്, ബൈരവേശ്വര ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, സി എം ആർ ലേഔട്ട്, ഹെന്നൂർ ക്രോസ്, കെഞ്ചപ്പ ഗാർഡൻ, ബൃന്ദാവൻ ലേഔട്ട്, ഹൊയ്‌സാല നഗര, ബൃന്ദവം അവന്യൂ ഹെറിറ്റേജ്, വിനായക ലേഔട്ട്, ജയന്തി ഗ്രാമ
വൈദ്യുതി മുടക്കം ബാധിക്കുന്ന മറ്റിടങ്ങൾ: ബിഡിഎ കോംപ്ലക്സിന് എതിർവശം,
ഓ എം ബി ആർ ലേഔട്ട്, കസ്തൂരി നഗർ, പിള്ളറെഡ്ഡി നഗർ, കാരവള്ളി റോഡ്, രാമയ്യ ലേഔട്ട്, കൂടാതെ സമീപ പ്രദേശങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













