വാരാന്ത്യം ആഘോഷിച്ച് തിരക്കുള്ള തിങ്കളാഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഓഫീസിൽ പോക്കും യാത്രയും സ്കൂളും അടക്കം ഒട്ടേറെ കാര്യങ്ങളാണ് ഇന്നുള്ളത്. എന്നാൽ ഇതൊക്കെ കൃത്യമായി നടക്കണമെങ്കിൽ പ്ലാനിങ്ങും അത്യാവശ്യമാണ്. എന്നാൽ നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന വൈദ്യുത അറ്റുകുറ്റ പണികൾ ഇന്നും തുടരുകയാണ്.
ഇന്ന് സെപ്റ്റംബർ 30 തിങ്കളാഴ്ച നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.
ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) യുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രധാനപ്പെട്ട പവർ സ്റ്റേഷനുകളിൽ സുപ്രധാനമായ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തുന്നതിനാൽ ആണ് ഈ വൈദ്യുതി മുടക്കം. സെപറ്റംബർ 28 മുതൽ 30 വരെ നീണ്ടുനിൽക്കുന്നതാണ് ഈ അറ്റുകുറ്റപ്പണികൾ. ഇതാ തിങ്കളാഴ്ച അറ്റുകുറ്റപ്പണികള് നടക്കുന്ന, വൈദ്യുതി മുടക്കം നേരിടേണ്ടി വരുന്ന പ്രധാന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സെപ്റ്റംബർ 30 തിങ്കൾ: ഇൻഡോ ഓട്ടോ, ഓം ശക്തി, ഗുരു സായ്, നാഗ പ്രവീൺ, മാൻ ഹമ്മൽ, യുജിആർ ഫുഡ്സ് പ്രദേശങ്ങളെ പവർ കട്ട് ബാധിക്കും. ഇവിടെ രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 ണണി വരെ എട്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന വൈദ്യുതി മുടക്കമാണ് ഉള്ളത്.
സെപ്തംബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിലും മുതകദള്ളി, ഗുന്നഹള്ളി, മഡബഹള്ളി, നായന്ദ്രഹള്ളി, ചാണകേശവപുര എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും .ഇവിടെ രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
ബെസ്‌കോമും കെപിടിസിഎല്ലും അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഈ പ്രദേശങ്ങളിലെ താമസക്കാർ ഈ തകരാറുകളുടെ സമയത്ത് അതിനനുസരിച്ച് പ്ലാൻ ചെയ്യാൻ നിർദ്ദേശിക്കുന്നു.
യാത്രകൾ മുടക്കേണ്ട
ഇന്ന് നിങ്ങൾ ബെംഗളൂരുവിലേക്ക് ഏതെങ്കിലും ആവശ്യങ്ങൾക്കായി എത്തുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ വൈദ്യുതി മുടക്കം കാരണം അതൊന്നും മാറ്റിവയ്ക്കേണ്ട കാര്യമില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













