ബെംഗളൂരുവിൽ ശനിയാഴ്ച ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി. രൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ. പ്രധാന പാതകൾ ഉൾപ്പെടെ പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. വെള്ളക്കെട്ടുകാരണം പല സ്ഥലങ്ങളിലും മെല്ലെയാണ് ഗതാഗതം പുരോഗമിക്കുന്നത്. യാത്രക്കാരുടെ സുഖമമായ സഞ്ചാരവും സുരക്ഷിതത്വവും കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി.
ഒക്ടോബർ 26 വരെ ബാംഗ്ലൂരിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയും മേഘാവൃതമായ ആകാശവും ആയിരിക്കും. മാത്രമല്ല, ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാൽ ഒക്‌ടോബർ 22 നും 24 നും ഇടയിൽ നേരിയ മഴയാണ് നഗരത്തിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ തൊട്ടടുത്ത് ഒക്ടോബർ 25 വ്യാഴാഴ്ച കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 26 ന് ശേഷം മഴയ്ക്ക് ശമനമുണ്ടാകും.
ബെംഗളൂരു മഴ, കാലാവസ്ഥാ മുന്നറിയിപ്പുകൾ
കനത്ത മഴയും വെള്ളക്കെട്ടും കാരണം ബാംഗ്ലൂരിലെ പലയിടങ്ങളലും ഗതാഗതം മന്ദഗതിയിലാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ (ഒആർആർ) റോഡുകൾ പൂർണമായും വെള്ളത്തിനടിയിലാണ്.
മിഷൻ റോഡ്, പണത്തൂർ റെയിൽവേ പാലം അടിപ്പാത, കോഡെ ജംഗ്ഷൻ, വിൻഡ്സർ മാനർ റെയിൽവേ പാലം, സങ്കി റോഡ്
പി ജി ഹള്ളി, മില്ലേഴ്സ് റോഡ് അണ്ടർപാസ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിടും.
റിപ്പോര്‍ട്ടുകൾ അനുസരിച്ച് സിഐഡി ഓഫീസ്, സിബിഡി, പാലസ് റോഡ്, ഗജേന്ദ്ര നഗർ, നെല്ലസാന്ദ്ര, ഹൊസൂർ റോഡ്, സിദ്ധാപൂർ റോഡ്, വിൽസൺ ഗാർഡൻ, ജയമഹൽ റോഡ്, ജെസി നഗർ, കോഫി ബോർഡ് ലേഔട്ട്, ബന്നാർഘട്ട റോഡ്, ജയനഗർ തുടങ്ങിയ പ്രധാന റൂട്ടുകളിൽ ഗതാഗതം തടസ്സപ്പെടുന്നു.
മരപ്പനപാളയത്തിലെ വെള്ളക്കെട്ട് കാരണം മാരപ്പ പാളയിലേക്കുള്ള സ്‌കൈ വാക്കിൽ ഗതാഗതം മന്ദഗതിയിലാണ്
ചള്ളഘട്ട റോഡിൽ കെംപാപുര ഭാഗത്തേ്ക്കുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള യാത്രകള്‍ക്ക് താമസം നേരിട്ടേക്കാം.
ഡൊണ്ടനഗുണ്ഡിയിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം മന്ദഗതിയിലാണ്, യാത്രക്കാർ ദയവായി ഈ റൂട്ട് ഒഴിവാക്കി ബദൽ റൂട്ട് ഉപയോഗിക്കുവാൻ ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. കൂടാതെ, സാക്ര ഹോസ്പിറ്റലിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ അറ്റുകുറ്റ ജോലികൾ കാരണം ഈ റൂട്ട് ഒഴിവാക്കാനും ആവശ്യപ്പെട്ടു.
ഔട്ടർ റിങ് റോഡിലെ ബിൺഎംആർസിഎൽ ജോലികൾ വളരെ മന്ദഗതിയിലായതിനാൽ, എല്ലാ യാത്രക്കാരോടും ദയവായി സഹകരിക്കാനും ബുച്ചൂരി ജംക്‌ഷനു സമീപം വിവേക് നഗറിലേക്കുള്ള വാഹനം തകരാറിലായതിനാൽ യാത്രക്കാരോട് സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.
ബസവേശ്വര് നഗർ, മല്ലേശ്വരം, യശ്വന്ത്പൂർ, ഹെബ്ബാൾ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുകയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













