Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ശബരിമല യാത്ര: വോൾവോ ബസ് സര്‍വീസുമായി കെഎസ്ആർടിസി

ബാംഗ്ലൂർ-ശബരിമല യാത്ര: വോൾവോ ബസ് സര്‍വീസുമായി കെഎസ്ആർടിസി

ശബരിമല തീർത്ഥാടന കാലത്ത് ബാംഗ്ലൂരിൽ നിന്നും ശബരിമലയിലേക്ക് നിരവധി തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. കേരളത്തിനു പുറത്ത് നിന്നും ഏറ്റവും കൂടുതല് വിശ്വാസികൾ ശബരിമലയിലേക്കെത്തുന്ന ഇടങ്ങളിലൊന്നും കൂടിയാണ് ബാംഗ്ലൂർ. ബാംഗ്ലൂരിൽ നിന്നും ശബരിമല യാത്രക്കാർക്കായി കര്‍ണ്ണാടക കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്.

ഡിസംബർ 1 മുതലാണ് കർണ്ണാടക കെഎസ്ആർടിസി ശബരിമലയിലേക്ക് വോൾവോ ബസ് സർവീസ് ആരംഭിച്ചത്. തീർത്ഥാടകർക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണ് ശബരിമലയിലേക്ക് വോൾബോ ബസ സർവീസ് തുടങ്ങിയിരിക്കുന്നത്.

Bangalore-Sabarimala Volvo Bus Service

ബെംഗളുരു ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെ നിലക്കലിൽ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശാന്തിനഗറിൽ നിന്നും ഉച്ചയ്ക്ക് 1.50ന് വോൾവോ ബസ് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45 ന് എത്തിച്ചേരും. മടക്ക യാത്ര വൈകിട്ട് 6.00 മണിക്ക് നിലക്കലിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.00 മണിയോടെ ബാംഗ്ലൂരിൽ എത്തിച്ചേരും എന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.

ബാംഗ്ലൂർ-ശബരിമല ബസ് സമയം

ബാംഗ്ലൂർ-1.50 pm
മൈസൂര്‍-2.30
എരുമേലി-5.35
പമ്പാ-ശബരിമല- 6.30 am.

ശബരിമല -ബാംഗ്ലൂർ ബസ് സമയം

നിലക്കൽ- 6.00 PM
എരുമേലി- 7.55 PM
മൈസൂർ- 7.30 AM
ബെംഗളുരു മജസ്റ്റിക് - 10.30 AM

ഞായറാഴ്ചകളിൽ 1,750 രൂപയും മറ്റു ദിവസങ്ങളിൽ 1,600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കർണ്ണാടക ആർടിസിയുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+