Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ ഗതാഗത നിയന്ത്രണം; 12 വരെ ഈ റോഡുകളിലൂടെ വാഹനങ്ങൾക്ക് പ്രവേശനമില്ല, പകരം റൂട്ടുകൾ

ബെംഗളുരുവിൽ ഗതാഗത നിയന്ത്രണം; 12 വരെ ഈ റോഡുകളിലൂടെ വാഹനങ്ങൾക്ക് പ്രവേശനമില്ല, പകരം റൂട്ടുകൾ

ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. വരും ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പണത്തൂർ റെയിൽവേ അണ്ടർബ്രിഡ്ജ് നവീകരണ പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നഗരത്തിൽ ബംഗളൂരു ട്രാഫിക് പോലീസ് രണ്ട് ട്രാഫിക് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ജൂലൈ 9 ന് അർദ്ധരാത്രി മുതൽ ജൂലൈ 12 വരെ എല്ലാത്തരം വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും.

റെയിൽവേ ബ്രിഡ്ജ് അടിപ്പാത നിർമാണം നടക്കുന്നതിനാൽ പാണത്തൂർ ദിനെ മുതൽ പാണത്തൂർ റെയിൽവേ പാലം വരെയുള്ള ഗതാഗതം ജൂലായ് 9 മുതൽ ജൂലൈ 12 വരെ നിയന്ത്രിക്കും. ഇതിനു പകരമായി ഏർപ്പെടുത്തിയ റൂട്ടുകളിലൂടെ ഗതാഗതം വഴിതിരിച്ചു വിടും. വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലമാണിത്. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.

Bangalore Traffic Adjustments Avoid These Routes Till July 12

1. പാണത്തൂർ ദിന്നയിൽ നിന്ന് പാണത്തൂരിലേക്കും കുണ്ടലഹള്ളിയിലേക്കും പോകുന്ന വാഹനങ്ങൾ-- ഗുഞ്ചൂർ പാല്യ റോഡിൽ നിന്ന് സിൽവർ ഓക്ക് റോഡ് വഴി ബാലഗെരെ മെയിൻ റോഡിലേക്ക് പോകുക.

2. പാണത്തൂരിൽ നിന്ന് പാണത്തൂർ ദിന്നയിലേക്ക് പോകുന്ന വാഹനങ്ങൾക്ക്:
- ബാലഗെരെ മെയിൻ റോഡിൽ നിന്ന് സിൽവർ ഓക്ക് വഴി ഗുഞ്ചൂർ പാല്യ റോഡ് ഉപയോഗിക്കുക. നിർമ്മാണ പ്രവര്‍ത്തികൾ നടക്കുന്ന കാലയളവിൽ പൊതുജനങ്ങളോട് സഹകരിക്കാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.

ഇത് കൂടാതെ, ജീവിക ഹോസ്പിറ്റലിനു സമീപമുള്ള റോഡ് ബെംഗളുരു ട്രാഫിക് പോലീസ് അടച്ചു. ജീവിക ഹോസ്പിറ്റലിനു സമീപമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മെയിൻ റോഡിൽ നിന്ന് ആശുപത്രിക്ക് മുന്നിലെ സർവീസ് റോഡിലേക്കുള്ള കണക്ഷൻ റോഡ് ആണ് അടച്ചത്. പകരം ചിന്നപ്പനഹള്ളി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ 100 മീറ്റർ മുന്നോട്ട് പോകാനും സർവീസ് റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് പോകാനും നിർദ്ദേശിക്കുന്നു. ട്രാഫിക് പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ആണ് വിവരം അറിയിച്ചത്.

പ്രദേശവാസികൾക്കും ആശുപത്രി സന്ദർശകർക്കും കാലതാമസവും അസൗകര്യവും ഉണ്ടാക്കുന്ന ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനാണ് ഈ താത്കാലിക ക്രമീകരണം. ക്രമീകരണം. ട്രാഫിക് പോലീസ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+