Search
  • Follow NativePlanet
Share
» » ബെംഗളൂരു യാത്ര: കബ്ബൺ റോഡിൽ 30 ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം,പകരം ഇതുവഴി പോകാം

ബെംഗളൂരു യാത്ര: കബ്ബൺ റോഡിൽ 30 ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം,പകരം ഇതുവഴി പോകാം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ഒക്കെ ചിലവഴിക്കാൻ കബ്ബൺ പാർക്കിലേക്കോ ആ വഴിയോ പോകുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചോ, റൂട്ട് മാറി യാത്ര ചെയ്യേണ്ടി വന്നേക്കാം. കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. ഫെബ്രുവരി 2 ഞായറാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ബിബിഎംപിയുടെ വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ്
ശിവാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഈ റൂട്ടിൽ ബെംഗളൂരു ഗതാഗത മുന്നറിയിപ്പുകൾ നല്കിയിരിക്കുന്നത്. കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള എല്ലാത്തരം വാഹനങ്ങളും ഫെബ്രുവരി 2 മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.

Bangalore Traffic Advisory Cubbon Road Main Guard Cross to Dispensary Road Closed

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന റോഡുകൾ

- സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് ഇൻഫൻട്രി റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുന്നു.

- സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുന്നു.

പകരം റൂട്ടുകൾ

ഇൻഫൻട്രി റോഡ് സഫീന പ്ലാസയിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും ഇൻഫൻട്രി റോഡിൽ നിന്നും ലേഡി കഴ്‌സൺ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തുടർന്ന് ലേഡി കഴ്‌സൺ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് കബ്ബൺ റോഡിലൂടെ ഇടത് തിരിഞ്ഞ് കെആർ റോഡിലൂടെയും കബ്ബൺ റോഡ് ജംഗ്ഷനിലൂടെയും മുന്നോട്ട് പോകാം. തുടർന്ന് കാമരാജ റോഡിൽ നിന്ന് ഇടത് തിരിഞ്ഞ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക്.

കബ്ബൺ മെയിൻ ഗാർഡ് ക്രോസ് റോഡ് സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും കബ്ബൺ റോഡ് വഴി പോകാം, കെആർ റോഡിലും കബ്ബൺ റോഡ് ജംഗ്ഷനിലും ഇടത്തേക്ക് തിരിഞ്ഞ് കാമരാജ റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+