ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബെംഗളൂരു എയർപോർട്ട് റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവള സ്റ്റേഷനായ കെംപഗൗഡ ഇൻറർനാഷണൽ എയർപോര്‍ട്ട് ഹാൾട്ട് ബന്ധിപ്പിച്ചുള്ള ചിക്കബെല്ലാപുര മെമു ട്രെയിൻ സർവീസുകളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ ജനുവരി 20 മുതൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയത്. ആറ് ട്രെയിന്‍ സർവീസുകളെ ഇത് ബാധിക്കും.
കുപ്പം യാഡിലെ നവീകരണ പ്രവർത്തികളുടെ ഭാഗമായാണ് ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുവരെ സർവീസുകൾ റദ്ദാക്കിയെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ഊ മെമു ട്രെയിൻ സർവീസ് യാത്രക്കാരും എയർപോർട്ട് ജീവനക്കാരും സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഈ സർവീസുകൾ.

ട്രെയിൻ നമ്പർ 06535 / 06536 ചിക്കബെല്ലാപുര - ബെംഗളൂരു കന്‍റോൺമെന്‍റ് - ചിക്കബെല്ലാപുര
06537 / 06538 ചിക്കബെല്ലാപുര - ബെംഗളൂരു കന്‍റോൺമെന്‍റ് - ചിക്കബെല്ലാപുര,
06532 / 06531 ചിക്കബെല്ലാപുര - ബെംഗളൂരുകന്‍റോൺമെന്‍റ് - ചിക്കബെല്ലാപുര എന്നീ മൂന്നു ട്രെയിനുകളാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 06536 ബെംഗളൂരു കന്‍റോൺമെന്‍റ്- ചിക്കബെല്ലാപുര മെമു 11:00 മണിയ്ക്ക് ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെട്ട് 11:52 ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.
കൂടാതെ, ട്രെയിന്‍ നമ്പർ 06532 ചിക്കബെല്ലാപുര - ബെംഗളൂരു കന്‍റോൺമെന്‍റ് മെമു വൈകീട്ട് 06:50 ന് ചിക്കബെല്ലാപുരയിൽ നിന്ന് പുറപ്പെട്ട് 07:22ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ എത്തി, തുടർന്ന് രാത്രി 09:0 ന് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തും. ട്രെയിൻ നമ്പർ 06531 മെമു രാവിലെ 0:10 മണിയ്ക്ക് ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെട്ട് 06:04ന് എയർപോർട്ട് സ്റ്റേഷനിലെത്തുന്ന സർവീസായിരുന്നു.
കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള മെമു ട്രെയിനുകള്‍ പതിവുപോലെ സർവീസ് നടത്തും.
ടാക്സികളുടെ കഴുത്തറപ്പൻ നിരക്കുകളില്ലാതെ വെറും 50 രൂപയ്ക്കുള്ളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കെംപഗൗഡ ഇൻറർനാഷണൽ എയർപോര്‍ട്ട് ഹാൾട്ട് സ്റ്റേഷനിലെത്താൻ സാധിക്കുന്ന സര്‍വീസ് എന്ന നിലയിലാണ് ബെംഗളൂരുവിൽ നിന്നുള്ള കെംപഗൗഡ ഇൻറർനാഷണൽ എയർപോര്‍ട്ട് ഹാൾട്ട് സ്റ്റേഷൻ സർവീസുകൾ പ്രസിദ്ധി നേടിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












