Search
  • Follow NativePlanet
Share
» »ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം, ഗ്രൂപ്പ് യാത്രകൾക്ക് ക്യൂആർ ടിക്കറ്റ് ബുക്കിങ്ങുമായി ബാംഗ്ലൂർ മെട്രോ

ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം, ഗ്രൂപ്പ് യാത്രകൾക്ക് ക്യൂആർ ടിക്കറ്റ് ബുക്കിങ്ങുമായി ബാംഗ്ലൂർ മെട്രോ

മെട്രോ യാത്രകൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുമെങ്കിലും ക്യൂ നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. രാവിലെയും വൈകുന്നേരവും ഉള്ള തിരക്കേറിയ സമയത്താണെങ്കിൽ ബുദ്ധിമുട്ട് പിന്നെയും കൂടും. ഗ്രൂപ്പ് യാത്രകളോ കുടുംബമായി യാത്ര ചെയ്യുന്നവരോ ആണെങ്കിൽ അതിന്‍റെ ടെൻഷൻ വേറെയും. ഇപ്പോഴിതാ നമ്മ മെട്രോ ഉപയോഗിക്കുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒരു ക്യുആർ ഗ്രൂപ്പ് ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) വഴി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും നവംബർ 16 മുതൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവഴി മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് എടുക്കാനുള്ള ക്യൂ കുറയുമെന്നും ടിക്കറ്റ് വിതരണം വേഗത്തിൽ ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Bengaluru Namma Metro QR Code Ticket Booking Available For Group Tickets

ഈ ഗ്രൂപ്പ് ബുക്കിങ് വഴി ഒറ്റ ഇടപാടിൽ ആറ് ടിക്കറ്റ് വരെ ബുക്ക് ചെയ്യാൻ യാത്രക്കാരെ സഹായിക്കും. കൂടാതെ മൊബൈൽ ക്യുആർ ടിക്കറ്റുകൾക്ക് ടോക്കൺ നിരക്കിൽ 5 ശതമാനം കിഴിവും നമ്മ മെട്രോ നല്കുന്നുണ്ട്. ഇതിന്‍റെ പ്രവർത്തന രീതിയും യാത്രക്കാരെ സംബന്ധിച്ചെടുത്തോളം വളരെ എളുപ്പമാണ്. ഗ്രൂപ്പ് ടിക്കറ്റ് വാങ്ങുന്ന യാത്രക്കാരന് ഒരു ക്യൂ ആർ ടിക്കറ്റ് ലഭിക്കും. ഇതിൽ ആ ടിക്കറ്റിൽ (ക്യൂ ആര്‍ ടിക്കറ്റില്‍ ) ഗ്രൂപ്പിലെ മൊത്തം യാത്രക്കാരുടെ എണ്ണം ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, അതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതെ മെട്രോ ഗേറ്റ് കടക്കാനും ഇറങ്ങാനും കഴിയും.

ഇത്തരത്തിൽ എളുപ്പത്തിൽ പ്രവേശനവും പുറത്തുകടക്കലും ഉറപ്പു നല്കുന്നതോടെ ഗ്രൂപ്പ് യാത്രകൾക്കും കുടുംബമായുള്ള മെട്രോ യാത്രകൾക്കും മൊത്തത്തിലുള്ള യാത്രാനുഭവം വർദ്ധിപ്പിക്കാൻ ആളുകൾ നമ്മ മെട്രോയെ കൂടുതലായി ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കാം.

നേരത്തെ ബെംഗളൂരുവിൽ ഓൺലൈൻ ടിക്കറ്റിംഗ് അവതരിപ്പിക്കുകയും നമ്മ മെട്രോയുടെ വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അധിഷ്‌ഠിത ക്യുആർ ടിക്കറ്റിംഗ് സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നു. വാട്ട്‌സ്ആപ്പിൽ ക്യുആർ ടിക്കറ്റിംഗ് സേവനം ആരംഭിക്കുന്ന ആഗോളതലത്തിൽലെ ആദ്യത്തെ ട്രാൻസിറ്റ് സേവനമായി ബിഎംആർസിഎൽ മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.

ഈ സേവനത്തിലൂടെ യാത്രക്കാർക്ക് അവരുടെ സിംഗിൾ-ജേണി ട്രാൻസിറ്റ് ടിക്കറ്റുകൾ വാങ്ങാനും മെട്രോ യാത്രാ പാസുകൾ റീചാർജ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്ത നിരക്ക് പട്ടികകൾ പരിശോധിക്കാനും ട്രാൻസിറ്റ് ടൈംടേബിളുകൾ കാണാനും കഴിയും. അടുത്തുള്ള മെട്രോ സ്റ്റേഷൻ കണ്ടെത്തൽ, വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ പുറപ്പെടുന്ന സമയം, യാത്രാ നിരക്ക്, യാത്രാ പ്ലാനറുകൾ എന്നി കണ്ടെത്തുവാനും ചാറ്റ്ബോട്ട് സഹായിക്കും.

വാട്സ് ആപ്പ് വഴി നമ്മ മെട്രോ ടിക്കറ്റ് എടുക്കുവാൻ

+918105556677 എന്ന ഫോൺ നമ്പർ കോൺടാക്റ്റിൽ സേവ് ചെയ്ത് വാട്സ്ആപ്പിൽ "ഹായ്" അയയ്‌ക്കുക.
ഇതിനു ശേഷം നിങ്ങൾക്ക് 'ടിക്കറ്റ് വാങ്ങുക' (Buy ticket) എന്നതിൽ ടാപ്പുചെയ്‌ത ശേഷം, യാത്ര തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്റ്റേഷന്റെ പേര് പേര് ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കുകയോ ചെയ്യുക. Search from the list ഓപ്ഷനിൽ നിന്നും നിങ്ങളുടെ റൂട്ട് തിരഞ്ഞെടുക്കാം.

അതിനൊപ്പം തന്നെ ബോർഡിംഗ് സ്റ്റേഷനും ലക്ഷ്യസ്ഥാനവും തിരഞ്ഞെടുക്കുക.
ടിക്കറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ 'പ്രൊസീഡ്' (Proceed)ടാപ്പുചെയ്യുക, തുടർന്ന് വാട്സ്ആപ്പ് പേ ഉപയോഗിക്കുക.
വാട്ട്‌സ്ആപ്പിൽ UPI ഉപയോഗിച്ച് തുടരാൻ റിവ്യൂവിൽ ക്ലിക്ക് ചെയ്യുക, പണം നൽകുക. ഇടപാട് പൂർത്തിയാക്കിയ ശേഷം, ഒരു QR ടിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകും. ഇത് മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്യുആർ ടിക്കറ്റ് സ്കാൻ ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+