ബെംഗളൂരുവിലെ പകല്‍ ചൂടില്‍ ആശ്വസമായി എസി ബസുകൾ. ബാംഗ്ലൂരിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ അവതരിപ്പിച്ച് ബിഎംടിസി. നഗരത്തിൽ എസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇലക്ട്രിക് എസി ബസുകൾ ബാംഗ്ലൂരിൽ സർവീസ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാടുഗോഡിക്കും മജസ്റ്റിക് ബസ് സ്റ്റേഷനും ഇടയിലാണ് ഇലക്ട്രിക് എസി ബസുകൾ ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. നിലവില്‍ പ്രതിദിനം 5 ബസുകൾ ഈ റൂട്ടിൽ ഓടും. ജനുവരി 10ന് ആരംഭിച്ച ട്രയൽ റൺ അടുത്ത 10-15 ദിവസത്തേക്ക് തുടരും.ഫുൾ ചാർജിൽ 200 കിമി വരെ ഈ ഇലക്ട്രിക് ബസുകൾക്ക് ഓടാൻ സാധിക്കും. 60 മുതൽ 70 മിനിറ്റ് വരെയാണ് ഫുൾ ചാര്‍ജിങ്ങിനായി വേണ്ട സമയം.
നേരത്തെ അവതരിപ്പിച്ച സാധാരണ എസി ബസുകൾ യാത്രക്കാർക്കിടയിൽ വലിയ അഭിപ്രായം നേടിയിരുന്നു. സുഖകരമായ യാത്ര, പരിസ്ഥിതിസൗഹൃദം, ശബ്ദരഹിതം ഇങ്ങനെ നിരവധി ഗുണങ്ങളും പ്രത്യേകതകളും ഇലക്ട്രിക് എസി ബസുകൾക്കുണ്ട്. മാത്രമല്ല, പകൽ സമയത്തെ ചൂടിൽ ക്ഷീണിച്ച് സാധാരണ ബസുകളിൽ പോകുന്നതിനു പതകം എസി ബസ് തിരഞ്ഞെടുക്കുന്നവരും നഗരത്തിൽ ധാരാളമുണ്ട്.

നിലവിലെ കാലപ്പഴക്കം ചെന്ന ബസുകൾക്ക് പകരമായാണ് എസി ബസുകൾ വന്നിരിക്കുന്നത്. വിമാനത്താവളത്തിലേക്കും ഐടി മേഖലകളിലും സർവീസ് നടത്തുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ 315 ഇലക്ട്രിക് എസി ബസുകൾ കൂടി സർവീസ് തുടങ്ങുവാനാണ് ബിഎംടിസി ലക്ഷ്യമിട്ടിരിക്കുന്നത്.
കൂടാതെ, അഞ്ച് വർഷത്തിനുള്ളില് നiരത്തിലെ ഡീസൽ ബസുകള് മുഴുവൻ ഒഴിവാക്കി ഇലക്ട്രിക് ബസുകളിലേക്ക് പൂർണ്ണമായും മാറാനുള്ള ആലോചനയും ബിഎംടിസിക്കുണ്ട്. ഇത്തരം ബസുകൾ വായു മലിനീകരണം വർധിപ്പിക്കുന്നു എന്ന പരാതിയും വ്യാപകമായുണ്ട്. റിപ്പോർട്ടുകളനുസരിച്ച് നിലവിൽ 1269 നോൺ എസി ഇലക്ട്രിക് ബസുകളാണ് ബിഎംടിസിക്കുള്ളത്.
12 വർഷത്തെ കരാർ
വാടകയ്ക്കാണ് ഇലക്ട്രിക് ബസുകൾ ബിഎംടിസി നഗരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അശോക് ലെയ്‌ലാൻഡിന്‌റെ അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നും 12 വർഷത്തെ വാടകയ്ക്ക് കൊണ്ടുവന്ന ഇലക്ട്രിക് ബസുകളുടെ ഡ്രൈവർ, അറ്റകുറ്റപ്പണി, ചാർജിങ് എന്നിവയെല്ലാം കമ്പനിയുടെ ചുമതലയാണ്. പ്രതിദിനം 225 കിലോമീറ്റർ വീതം 12 വർഷം സർവീസ് നടത്താം എന്നതാണ് കരാര്‍. ഇതിനായി കിലോമീറ്ററിനു 65.86 രൂപ കമ്പനിക്കു ബിഎംടിസി നൽകും. ഒരു ഗ്രോസ് കോസ്റ്റ് കോൺട്രാക്‌ട് (ജിസിസി) പ്രകാരം ഓം ഗ്ലോബൽ മൊബിലിറ്റി ബിഎംടിസിക്ക് 320 എസി ഇ-ബസുകൾ നൽകും.
എയർപോർട്ടിലും മറ്റ് പ്രീമിയം റൂട്ടുകളിലും പഴകിയ വോൾവോ വാഹനങ്ങൾക്ക് പകരമായി എയർകണ്ടീഷൻ ചെയ്ത ലോ-ഫ്ലോർ ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആരംഭിച്ചു.
പുതിയ റൂട്ട്
ബിഎംടിസി ജനുവരി 16 മുതൽ നോൺ എസി സർവീസിൽ പുതിയ റൂട്ട് അവതരിപ്പിക്കും
ബസ് നമ്പർ: 168-എ ജയ് ഭീമനഗര, കെ ആർ മാർക്കറ്റ്, തവരെകെരെ, സുദ്ദ ഗുണ്ടേപാല്യ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ, ലാൽബാഗ് മെയിൻ ഗേറ്റ് 1 ബസ്. ആകെ 18 ട്രിപ്പുകൾ
ബസ് നമ്പർ: 161-ബി ജയ് ഭീമനഗര, ശിവാജിനഗർ, തവരെകെരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ, റിച്ച്‌മണ്ട് സർക്കിൾ, എം ജി സ്റ്റാച്യു 1 ബസ്.
18 ട്രിപ്പുകൾ നടത്തും.
ബസ് നമ്പർ: 168-E ജയ് ഭീമനഗര, കെംപഗൗഡ ബസ് സ്റ്റേഷൻ വഴി ഓടും. തവരെകെരെ, സുദ്ദ ഗുണ്ടേപാൾയ, ബെംഗളൂരു ഡെയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ, കോർപ്പറേഷൻ 1 ബസ്, 15 ട്രിപ്പുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












