Search
  • Follow NativePlanet
Share
» »ബെംഗളൂരു ഗതാഗതക്കുരുക്ക്, അശാസ്ത്രീയമായി നിർമ്മിച്ച 52 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും

ബെംഗളൂരു ഗതാഗതക്കുരുക്ക്, അശാസ്ത്രീയമായി നിർമ്മിച്ച 52 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും

എത്രയൊക്കെ വികസനം വന്നാലും പുതിയ റോഡുകളും പാലങ്ങളും വന്നാലും ബെംഗളരുവിൽ മാറാത്തതായി ഒന്നേയുള്ളു, അത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. ഡബിൾ ഡെക്കർ റോഡ്, ടണൽ റോഡ്, സബര്‍ബൻ റെയിൽവേ എന്നിങ്ങനെ റോഡിലെ കുരുക്ക് അഴിക്കുന്ന ഒരുപാട് കാര്യങ്ങൾ പദ്ധതിയിലുണ്ടെങ്കിലും തിരക്ക് കുറയുന്ന കാര്യത്തിൽ പ്രതീക്ഷയൊന്നും വേണ്ട.

ഇപ്പോഴിതാ, ബാംഗ്ലൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനായി നഗരത്തിലെ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. അശാസ്ത്രീയമായി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ കുടുതൽ ഗതാഗത പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബിബിഎംപി ബെംഗളൂരു ട്രാഫിക് പോലീസുമായി ചേർന്നു നടത്തിയ സർവേയിവ്‍ കണ്ടെത്തിയ നഗരത്തിലെ 52 ബസ് സ്റ്റോപ്പുകളാണ് മാറ്റി സ്ഥാപിക്കുക.

Bangalore Travel BMTC To Relocate 52 Bus stops In Bengaluru City

ബസ് കയറാൻ നിൽക്കുന്നവർക്കും കാൽ നടയാത്രക്കാർക്കും ഒരുപോലെ അസൗകര്യമാകുന്ന വിധത്തിലുള്ള ബസ് സ്റ്റോപ്പുകൾ ബസുകാർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ മാറ്റിസ്ഥാപിക്കും. ബസുകാർക്ക് സ്റ്റോപ്പിൽ നിർത്താൻ സാധിക്കാത്ത വിധത്തിലുള്ള സ്ഥലത്ത് നിർമ്മിച്ച സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ അത് അപകടങ്ങൾക്കു വഴിയൊരുക്കുന്നു. മാത്രമല്ല, നടുറോഡിൽ യാത്രക്കാർക്ക് ഇറങ്ങേണ്ട അവസ്ഥയും വരുന്നു.

സ്റ്റോപ്പിൽ അല്ലാത്ത ഇടങ്ങളിൽ ബസ് നിർത്തുന്നതിന് ബിഎംടിടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റോപ്പുകളുടെ ലൊക്കേഷൻ തങ്ങളെ അതിന് അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. എന്തായാലും അശാസ്ത്രീയമായി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. മാത്രമല്ല, ഐടി പാർക്കുകൾക്കു സമീപത്ത് പുതിയ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്....

യെലഹങ്കയിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ്, തിപ്പസന്ദ്രയിലെ ബിഇഎംഎൽ ഗേറ്റ് തുടങ്ങിയവ ഉൾപ്പെടെയുള്ള ബസ് സ്റ്റോപ്പുകൾ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. യെലഹങ്കയിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിൽ ധാരാളം ബസുകൾ ഓടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത്.
സിൽക്ക് ബോർഡ് ജംഗ്ഷൻ ബസ് സ്റ്റോപ്പ് (ബനശങ്കരി ഭാഗത്തേക്ക്), കെ.ആർ. പുരം, ഹോപ്പ് ഫാം എന്നിവിടങ്ങളിലേക്കുള്ള ഐടിിഎൽബസ് സ്റ്റോപ്പ്, തിരുമല ധാബ ജംഗ്ഷൻ എന്നിവയുൾപ്പെടെ 52 സ്റ്റോപ്പുകൾ അഝികം വൈകാതെ മാറ്റിസ്ഥാപിക്കും.

കൂടാതെ, മദർ ഡെയറി ഭാഗത്ത് നിന്ന് വിദ്യാരണ്യപുരയിലേക്ക് പോകുമ്പോൾ വാഹനങ്ങൾ ഇടത്തോട്ട് തിരിയുന്ന റോഡിൻ്റെ മൂലയിൽ ഉള്ള തിരുമല ധാബ ബസ് സ്റ്റാൻഡും ഇതുപോലെ അപകടം പിടിച്ച ഒന്നാണ്. ബസ്സുകൾ സാധാരണയായി വളവിനു മുമ്പോ ശേഷമോ വന്ന് നിൽക്കും, പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അവരെ കാണാൻ കഴിയില്ല, ഇത് വളരെ അപകടകരമാണ്.

ഇതുപോലെ തന്നെ, തിപ്പസാന്ദ്ര റോഡിലെ ബിഇഎംഎൽ ഗേറ്റിലെ ബസ് സ്റ്റോപ്പ് ട്രാഫിക് സിഗ്നലിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് മതിയായ ഷെൽട്ടർ ഇല്ലാത്തത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബംഗളൂരു ട്രാഫിക് പോലീസിൻ്റെ നിർദ്ദേശപ്രകാരം, ട്രാഫിക് ഹോട്ട്‌സ്‌പോട്ടായ ഗോരഗുണ്ടെപാളയ, ഹെബ്ബാള് തുടങ്ങിയ പ്രദേശങ്ങളിലെ ബസ് സ്റ്റോപ്പുകൾ നേരത്തെയുള്ള സ്ഥലങ്ങളിൽ നിന്ന് കുറച്ച് മീറ്റർ അകലെ മാറ്റി സ്ഥാപിച്ചിരുന്നു.

നിരവധി ബസ് സ്റ്റോപ്പുകൾ മാറ്റിയെങ്കിലും സ്ഥലമില്ലാത്തതിനാൽ അവയിൽ ചിലത് മാറ്റാൻ കഴിയില്ല. നിയമമനുസരിച്ച്, യഥാർത്ഥ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ ഞങ്ങൾക്ക് ബസ് സ്റ്റോപ്പുകൾ മാറ്റാൻ കഴിയൂ. അത്രയും ദൂരത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുക പ്രയാസമാണ്. ഞങ്ങൾ കണ്ടെത്തിയ 52 ബസ് സ്റ്റോപ്പുകൾ വരും ദിവസങ്ങളിൽ ബിബിഎംപി മാറ്റും," ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം എൻ അനുചേത് ദി ഹിന്ദുവിനോട് പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+