Search
  • Follow NativePlanet
Share
» »ബെംഗളുരു-തിരുവനന്തപുരം പ്രതിദിന സർവീസുമായി എയർ ഇന്ത്യ, ബെംഗളുരു യാത്ര ഇനി ഈസി

ബെംഗളുരു-തിരുവനന്തപുരം പ്രതിദിന സർവീസുമായി എയർ ഇന്ത്യ, ബെംഗളുരു യാത്ര ഇനി ഈസി

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും നിരവധി യാത്രക്കാരുള്ള റൂട്ടാണ് ബെംഗളുരു. ഇപ്പോഴിതാ
ബെംഗളുരു യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. തിരുവനന്തപുരം - ബെംഗളുരു റൂട്ടിൽ എയർ ഇന്ത്യ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തും. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള ജോലിക്കാരും വിദ്യാർത്ഥികളും അടക്കമുളളവർക്ക് ഇരു നഗരങ്ങളിലേക്കുമുള്ള യാത്ര കൂടുതല‍് സുഗമമാകും.

എല്ലാ ദിവസവും ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3.00 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) ഒന്നേകാല‍് മണിക്കൂർ യാത്രയക്കൊടുവിൽ 4:15ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരികെ തിരുവനന്തപുരത്ത് നിന്നും 4.55 ന് വിമാനം (AI 568)
ബെംഗളുരുവിലേക്ക് പുറപ്പെടും. 06:10ന് ബെംഗളു രുവിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.

Air India Thiruvananthapuram - Bengaluru Daily Flight Service

നിലവിൽ ബെംഗളൂരു - തിരുവനന്തപുരം റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികൾക്ക് പുഖമ്യാണ് എയർ ഇന്ത്യ പുതിയ സർവീസ് അവതരിപ്പിച്ചിരിക്കുന്നത്. രാത്രി ബെംഗളുരുവിൽ എത്തേണ്ട വിധത്തിൽ യാത്ര ചെയ്യുന്നവർക്കും പെട്ടന്ന് പോകേണ്ടവർക്കും ഒക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ വർധന
അതേസമയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ 1 മുതൽ യൂസർ ഫീ വർധന നിലവിൽ വരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും ആണ് വർധിപ്പിച്ച യൂസര്‍ ഫീ. നേരത്തേ ഇത് ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069 രൂപയുമായിരുന്നു.

കൂടാതെ, വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് 890 രൂപയായി. ഏകദേശം മൂന്ന് ഇരട്ടിയാണ് ഇതിലെ വർധനവ് വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+