ബെംഗളുരു ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ്. ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബെംഗളുരുവിൽ വസിക്കുന്നു. ഇപ്പോഴിതാ, അറ്റുകുറ്റപ്പണികളും മറ്റും നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു നിവാസികൾക്ക് പവർ കട്ട് നേരിടേണ്ടി വരും. വൈദ്യുതി മുടങ്ങുന്ന ദിവസങ്ങളും സ്ഥലങ്ങളും നേരത്തേയറിഞ്ഞ് നിങ്ങളുടെ യാത്രകളും മറ്റും ക്രമീകരിക്കാം.
ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) പ്രഖ്യാപിച്ച പവർകട്ടിലെ തീയതികൾ, സമയം,വൈദ്യുതി മുടക്ക ബാധിത പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിഞ്ഞിരിക്കാം. 2024 ജൂൺ 12 വരെയാണ് വൈദ്യുതി മുടങ്ങുക.

ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അഞ്ച് ദിവസത്തേക്ക് ബെംഗളൂരു പവർ കട്ട് പ്രഖ്യാപിച്ചു. ജൂൺ 8-9 തീയതികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെയായിരുന്നു വൈദ്യുതി മുടക്കം, ജൂൺ 10 നും ഇതേ സമയമാണ്.
ജൂൺ 11-12 തീയതികളിൽ രാവിലെ മുതൽ വൈകിട്ട് 3.00 വരെയാണ് പവർ കട്ട് സമയം.
ജൂൺ 11 വൈദ്യുതി മുടക്കം
ജൂൺ 11 ചൊവ്വാഴ്ച രാവിലെ 10.00 മുതൽ വൈകിട്ട് 3.00 മണി വരെയാണ് വൈദ്യുതി മുടങ്ങുന്ന സമയം.
അഡുഗോഡി, സലാർപുരിയ ടവർ, ചിക്ക അഡുഗോഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വിൽസൺ ഗാർഡൻ, ലക്കസാന്ദ്ര, ലാൽജിനഗർ എമ്മി
ജൂൺ 12 വൈദ്യുതി മുടക്കം
ജൂൺ 12 ബുധനാഴ്ച രാവിലെ 10.00 മുതൽ വൈകിട്ട് 3.00 മണി വരെയാണ് വൈദ്യുതി മുടങ്ങുന്ന സമയം.
ശ്രീനഗർ, ഹൊസകെരെഹള്ളി, വീരഭദ്രനഗർ, ന്യൂ ടിംബർയാർഡ് (NTY) ലേഔട്ട്, ത്യാഗരാജനഗർ, ബിഎസ്കെ III സ്റ്റേജ്, കത്രിഗുപ്പെ, ഗിരിനഗർ നാലാം ഘട്ടം, വിൽസൺ ഗാർഡൻ, ജെസി റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ, റെസിഡിൻസി റോഡ്, ലാൽബാഗ് റോഡ്, സമ്പങ്കിരാമ നഗർ, കെഎച്ച് റോഡ്, സുബ്ബയ്യ സർക്കിൾ, സുധാമനഗർ
ബെംഗളുരു കാലാവസ്ഥ
ഇന്ന് ജൂൺ 11 ചൊവ്വാഴ്ച നഗരത്തിൽ 21 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടും. പൊതുവെ മേഘാവൃതമായ ആകാശം ആയിരിക്കും. മഴയോ ഇടിമിന്നലോടുകൂടിയ മഴയോ പ്രതീക്ഷിക്കാം. നാളെ, ജൂൺ 12 ബുധനാഴ്ച, ബെംഗളൂരുവിൽ താപനില 20.95 ഡിഗ്രി സെൽഷ്യസിനും 27.95 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












