ബെംഗളൂരുവിൽ മഴ പെയ്താൽ പിന്നെ കുടുങ്ങി. മഴയത്ത് നിങ്ങൾ റോഡിലാണെങ്കിൽ പിന്നെ മുന്നോട്ടോ പിന്നോട്ടോ പോകുന്ന കാര്യം ആലോചിക്കേണ്ട. എങ്ങോട്ടും തിരിയാൻ പറ്റാതെ റോഡിൽ മഴകൊണ്ട് മണിക്കൂറുകളോളം കുടുങ്ങി നില്‌ക്കുന്നത് ബാംഗ്ലൂർ നിവാസികൾക്ക് പുതിയ കാര്യമല്ല. അപ്പോൾ പിന്നെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിൽ എന്തുസംഭവിച്ചിരിക്കുമെന്ന് ഊഹിക്കാമല്ലേ.
വാരാന്ത്യം മാത്രമല്ല, ഡിസംബറിലെ ആദ്യ പ്രവര്‍ത്തി ദിവസവും മഴയിൽ നനഞ്ഞ അവസ്ഥാണ് ബെംഗളൂരു നിവാസികൾക്ക്. തിങ്കളാഴ്ച രാവിലെ മുതൽ നഗരത്തിന്‍റെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതിലേറ്റവും നീണ്ടമേറിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിൽ ആണ്. ബെംഗളൂരുവിലെ സഹകാർ നഗറിനടുത്തുള്ള എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലെ ട്രാഫിക് ബ്ലോക്കിൽ കിലോമീറ്ററുകളോളം നീണ്ടുകിടന്നത് യാത്രക്കാർക്ക് രാവിലെ തന്നെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.

File Image
ഹെബ്ബാളിനെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിൽ മുകളിലും താഴെയും വാഹനങ്ങൾ കുടുങ്ങി. ബാംഗ്ലൂർ വിമാത്തവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർക്കൊപ്പം ദേവനഹള്ളി, ചിക്കബെല്ലാപൂർ, ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും കുരുക്കിൽ പെട്ടു. ട്രാഫിക് പോലീസിനസ് ഇല്ലാതിരുന്നത് സ്ഥിതിഗതികള്ളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
കൂടാതെ, മഴയത്തുള്ള യാത്ര ബൈക്കിലും സ്കൂട്ടറിലും യാത്ര ചെയ്യുന്നവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. മഴയിൽ യാത്ര ചെയ്യുന്നത് മാത്രമല്ല, കനത്ത മഴയിൽ കാഴ്ച വ്യക്തമാകാത്തയും വെള്ളം കയറി കാണാൻ പറ്റാത്ത കുഴികളും യാത്ര ദുസഹമാക്കി. ശാന്തിനഗർ സിഗ്നൽ, മജസ്റ്റിക് മെയിൻ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രയിൽ റോഡുകൾ വെല്ലുവിളി സൃഷ്ടിച്ചു. റോഡിലെ കുഴികൾ തന്നെയാണ് ബസ് യാത്രകളെ തടസ്സപ്പെടുത്തിയത്.
കൽനട യാത്രക്കാർക്കും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അഴുക്കുചാൽ കവിഞ്ഞ് ഒഴുകിയ വെള്ളം യാത്രക്കാരെ കഷ്ടത്തിലാക്കി. ബെംഗളൂരു കാണാനെത്തിയ വിനോദ സഞ്ചാരികൾക് അവരുടെ പ്ലാനുകൾ മുഴുവനായി ഉപേക്ഷിക്കേണ്ടി വന്നു
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












