Search
  • Follow NativePlanet
Share
» »ബെംഗളൂരു മെട്രോയിൽ ഭക്ഷണം കഴിച്ചതിന് പിഴയിട്ട സംഭവം; ''മലിനമാക്കിയില്ലല്ലോ' അനുകൂലിച്ച് ഇന്‍റർനെറ്റ്, വാദങ്ങൾ

ബെംഗളൂരു മെട്രോയിൽ ഭക്ഷണം കഴിച്ചതിന് പിഴയിട്ട സംഭവം; ''മലിനമാക്കിയില്ലല്ലോ' അനുകൂലിച്ച് ഇന്‍റർനെറ്റ്, വാദങ്ങൾ

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യവേ സീറ്റിലിരുന്ന് ഭക്ഷണം കഴിച്ച യുവതിയെ കണ്ടെത്തി അധിൃതർ പിഴ ഈടാക്കിയത്. ഏപ്രിൽ 26 ന് മഡവര സ്റ്റേഷനിൽ നിന്ന് മഗഡി റോഡിലേക്ക് യാത്ര ചെയ്ത യുവതി മെട്രോയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സഹയാത്രികൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പിന്നീട് അടുത്ത ദിവസം മെട്രോ അധികൃതർ യുവതിയിൽ നിന്നും പിഴ ഈടാക്കുകയായിരുന്നു.

നമ്മ മെട്രോ നിയമങ്ങൾ പ്രകാരം യാത്രക്കാർ ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് വിലക്കിയിരിക്കുന്നു. ഏപ്രിൽ 28 ന് നൈസ് റോഡ് ജംഗ്ഷനിലെ മഡവര മെട്രോ സ്റ്റേഷനിൽ യുവതി പ്രവേശിച്ചപ്പോൾ, സുരക്ഷാ ജീവനക്കാർ അവരെ അരെനിയമങ്ങൾ ലംഘിച്ചതിന് ₹500 പിഴ ചുമത്തിയെന്നാണ്
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്.

Bangalore Travel Public Reacts After Namma Metro Fines Woman 500 for Eating - Support Grows for Passenger

എന്നാൽ ഇപ്പോഴിതാ, ബെംഗളൂരു അധികൃതരെ നിശിതമായി വിമർശിക്കുകയാണ് ഇന്‍റർനെറ്റ് ഉപയോക്താക്കൾ. ആർക്കും തടസ്സമോ ബുദ്ധിമുട്ടോ സൃഷ്ടിക്കാതെ സീറ്റിലിരുന്ന് അവർ നിശബ്ദമായി ഭക്ഷണം കഴിക്കുകയാണെന്നും, തിരക്കേറിയ ഷെഡ്യൂളുകൾ കാരണം പല സ്ത്രീകൾക്കും വീട്ടിൽ ഭക്ഷണം കഴിക്കാൻ സമയം ലഭിക്കുന്നില്ലെന്നും, അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും പറഞ്ഞ് നിരവധി ആളുകൾ ബെംഗളൂരു മെട്രോയെ കുറ്റപ്പെടുത്തിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മറ്റുചിലരാവട്ടെ, ആളുകളോടെ അനുഭാവപൂർവ്വം പെരുമാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു വിഭാഗം ആളുകൾ അനാവശ്യ പിഴകൾ ഈടാക്കുന്നതിനുപകരം മെട്ടോ അധികൃതർ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. "അവർ മാലിന്യം നിക്ഷേപിക്കാത്തിടത്തോളം കാലം ഞാൻ ഒരു പ്രശ്നവും കാണുന്നില്ല ... ചിലർ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുകയും യാത്രയ്ക്കിടെയല്ലാതെ ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.

അതേസമയം മെട്രോയിലിരുന്ന് ഭക്ഷണം കഴിച്ച ആളെ വിമർശിച്ചവരുണ്ടെങ്കിലും ഭൂരിഭാഗവും മെട്രോ അധികൃതർക്ക് എതിരാണെന്നാണ് വിവിധ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ''മാലിന്യം തള്ളുന്നതിന് പിഴ ചുമത്തേണ്ടതുണ്ട്, പക്ഷേ ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുന്നത് നല്ലതായിരിക്കണം. അവളുടെ കൈയിൽ ഒരു ടിഷ്യു പേപ്പറും ഉണ്ട്, അതിനാൽ അതും 'വൃത്തിഹീനമല്ല'," ഒരു എക്സ് ഉപയോക്താവ് ഇങ്ങനെയാണ് വാദിച്ചത്.

എന്നാൽ "ഈ നിയമം തർക്കവിഷയമാണ്. പൊതുഗതാഗതം വൃത്തിയായി സൂക്ഷിക്കുന്നതിനോട് ഞാൻ യോജിക്കുന്നുണ്ടെങ്കിലും, ജോലിക്ക് പോകുന്നതിനുമുമ്പ് ഒരാൾക്ക് (പ്രത്യേകിച്ച് സ്ത്രീകൾക്ക്) വീട്ടിൽ ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാത്ത നിരവധി സമയങ്ങളുണ്ട്. വഴിയിൽ അത് ഉണ്ടായിരിക്കുക എന്നതാണ് അവരുടെ അടുത്ത ഓപ്ഷൻ. ഞാൻ തന്നെ പലതവണ കാറിൽ അത് ഉപയോഗിക്കാറുണ്ട്, "എക്സ് ഉപയോക്താവ് ശിൽപ പറഞ്ഞതാി റിപ്പോര്‌ട്ട് സൂചിപ്പിക്കുന്നു.

മെട്രോയിൽ ഭക്ഷണം നിരോധിച്ചിട്ടുണ്ടെങ്കിൽ എന്തിനാണ് പരിസരത്ത് ഭക്ഷണശാലകൾ ഉള്ളത് എന്ന ചോദ്യം മറ്റൊരാൾ ഉയർത്തി. കുറഞ്ഞ രക്തസമ്മർദ്ദമുള്ളയാളാണെങ്കിൽ അത് വർദ്ധിപ്പിക്കാൻ എന്തെങ്കിലും കഴിക്കേണ്ടതുണ്ടെങ്കിൽ, ഞാൻ അതിനെ പിന്തുണയ്ക്കും. അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല," മറ്റൊരാൾ പറഞ്ഞു. അതേസമം,ഭക്ഷണം കിച്ചതിലൂടെ യുവതി മെട്രോ നിയമം ലംഘിച്ചുവെന്ന് ചിലർ വ്യക്തമാക്കുകയും ചെയ്തു.

ബെംഗളൂരു മെട്രോ ഭക്ഷണ നിയമം

ബെംഗളൂരു മെട്രോ അധികൃതർ ട്രെയിനിലും പരിസരത്തും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് അനുവദിക്കുന്നില്ല. ശുചിത്വം നിലനിർത്തുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore namma metro
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+