ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിർമ്മാണ പ്രവർത്തികളുടെയും നവീകരണത്തിന്‍റെയും ഭാഗമായി ദേവാബിസനഹള്ളി-സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലെ പ്രധാന ഭാഗങ്ങളിൽ ഗതാഗതം നിരോധിച്ചു. 60 ദിവസം നീണ്ടു നിൽക്കുന്ന വൈറ്റ് ടോപ്പിംഗ് പദ്ധതിയുടെ ഭാഗമായാണ് ബംഗളൂരുവിലെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ദേവാബിസനഹള്ളി-സക്ര ഹോസ്പിറ്റൽ മെയിൻ റോഡ് വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
മിന്ത്ര അപ്പാർട്ടമെന്‍റ് മുതൽ ബെല്ലന്ദൂർ കോടി വരെ നീളുന്ന സ്ട്രെച്ചലാണ് വൈറ്റ് ടോപ്പിംഗ് നടത്തുക. ഈ റോഡിലൂടെയുള്ള എല്ലാത്തരം ഗതാഗതവും 60 ദിവസത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്. 2024 നവംബർ 5 മുതൽ അടുത്ത 60 ദിവസത്തേക്ക് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുകയില്ല. എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് പരിധിയിൽ വരുന്ന പ്രദേശമാണിത്.
ഇതുവഴി യാത്ര ചെയ്യുന്നവർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുവാനായി ട്രാഫിക് പോലീസ്ക് തടസ്സങ്ങൾ നിയന്ത്രിക്കുന്നതിനും ഈ റൂട്ടിലെ നിയന്ത്രണങ്ങളും പകരം തിരഞ്ഞെടുക്കാവുന്ന ബദൽ റൂട്ടുകളുടെയും വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
ദേവാബിസനഹള്ളിയിൽ നിന്നും ബെല്ലന്ദൂരിൽ നിന്നും:യമലൂരിൽ നിന്ന് ദേവരബിസനഹള്ളി, ബെല്ലന്തൂർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പഴയ എയർപോർട്ട് റോഡിലൂടെ യമലൂർ ജങ്ഷൻ, മാറത്തഹള്ളി പാലം, കടുബീസനഹള്ളി പാലം എന്നിവയിലൂടെ കടന്ന് ഔട്ടർ റിംഗ് റോഡിൽ പോകണം.
യമലൂരിൽ നിന്ന് കടുബീസനഹള്ളിയിലേക്കും ദേവരബിസനഹള്ളിയിലേക്കും വരുന്നവർ യമലൂർ കോടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡ്, യമലൂർ ജംഗ്ഷൻ വഴി യമലൂർ വില്ലേജിലൂടെ കടന്ന് കരിയമ്മന അഗ്രഹാര റോഡിലൂടെ കടുബീസനഹള്ളിയിലേക്കും ദേവരബിസനഹള്ളിയിലേക്കും പോകുക.
യമലൂരിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക്: ഉതുവഴി വരുന്നവർ പഴയ എയർപോർട്ട് റോഡ് വഴി ബെല്ലന്ദൂർ കോടിയിലേക്ക് യമലൂർ കോടിയിൽ നിന്ന് വലത് തിരിഞ്ഞ് യമലൂർ ജംഗ്ഷനിലൂടെയും യമലൂർ വില്ലേജിലൂടെയും കടന്ന് ഔട്ടർ റിംഗ് റോഡിലേക്ക് പ്രവേശിച്ച് യാത്ര തുടരുക.
ദേവരബിസനഹള്ളിയിൽ നിന്നും ബെല്ലന്തൂരിൽ നിന്നും നഗരത്തിലേക്ക് വരുന്നവർ : ഔട്ടർ റിംഗ് റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് കടുബീസനഹള്ളി പാലത്തിലേക്ക് പോയി അവിടുന്ന് മാറത്തഹള്ളി പാലം കടന്ന് യമലൂർ ജംഗ്ഷൻ വഴി നഗരത്തിലേക്ക് പോകണം.
കടുബീസനഹള്ളി, ദേവരബിസനഹള്ളി എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്ക്: ഈ റൂട്ടിൽ വരുന്നവർ കരിയമ്മന അഗ്രഹാരയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് യമലൂർ കോടിയിലേക്ക്, യമലൂർ വില്ലേജിലൂടെ കടന്ന്, പഴയ എയർപോർട്ട് റോഡിലൂടെ നഗരത്തിലെത്തിച്ചേരണം.
ഔട്ടർ റിംഗ് റോഡിൽ നിന്ന് നഗരത്തിലേക്ക്: വരുന്ന വാഹനങ്ങൾ ബെല്ലന്തൂർ കോടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് യമലൂർ കോടിയിലെത്തി, തുടർന്ന് യമലൂർ ജംഗ്ഷനിൽ നിന്ന് അടുത്ത ഇടത് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡുമായി ബന്ധിപ്പിച്ച് നഗരത്തിലേക്ക് പോകണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













