Search
  • Follow NativePlanet
Share
» »ബെംഗളൂരു ദൊഡ്ഡേനകുണ്ഡിയിൽ വൈറ്റ് ടോപ്പിങ്; ഗതാഗത നിയന്ത്രണം, 90 ദിവസത്തേയ്ക്ക് ഈ റോഡിലൂടെ യാത്ര പറ്റില്ല

ബെംഗളൂരു ദൊഡ്ഡേനകുണ്ഡിയിൽ വൈറ്റ് ടോപ്പിങ്; ഗതാഗത നിയന്ത്രണം, 90 ദിവസത്തേയ്ക്ക് ഈ റോഡിലൂടെ യാത്ര പറ്റില്ല

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദൊഡ്ഡേനകുണ്ഡി മെയിൻ റോഡിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 90 ദിവസത്തേയ്ക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം. കിഴക്കൻ ബെംഗളൂരുവിന്‍റെ ഭാഗമായ ദൊഡ്ഡനെക്കുണ്ടി മെയിൻ റോഡിൽ ബിബിഎംപിയുടെ നേതൃത്വത്തിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് ഔട്ടർ റിംഗ് റോഡിലെ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതിൽ നിയന്ത്രണം കൊണ്ടുവന്നത്.

മൂന്ന് മാസക്കാലത്തേയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിർമ്മാണ പ്രവർതികളുടെ സുഗമമായ നടത്തിപ്പിയാനാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. ഔട്ടർ റിങ് റോഡിൽ നിന്ന് ദൊഡ്ഡേനകുണ്ഡി ഭാഗത്തേക്ക് പോകുന്നവർക്കു ഉൾപ്പെടെ മാറ്റങ്ങള് ബാധകമാണ്. ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള ദൊഡ്ഡനെക്കുണ്ടി മെയിൻ റോഡ് ജംഗ്ഷനിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്കുള്ള എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) പങ്കുവെച്ച മാറ്റങ്ങളും സഞ്ചരിക്കേണ്ട റൂട്ടുകളും വിശദമായി അറിയാം.

ഔട്ടർ റിങ് റോഡിൽ നിന്ന് ദൊഡ്ഡനെകുണ്ഡി മെയിന്‌ റോഡ് കയറാൻ വരുന്ന വാഹനങ്ങൾ ദൊഡ്ഡനെകുണ്ഡി ജംക്‌ഷൻ ഭാഗത്തേക്ക് നിന്ന് നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡിലൂടെ ദൊഡ്ഡനെക്കുണ്ടി പോസ്റ്റ് ഓഫീസ് വഴി അംബേദ്കർ കോളനി മെയിൻറോഡ് വഴി ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിലെത്തണം.

ദൊഡ്ഡനെക്കുണ്ടി ജംഗ്ഷനിൽ നിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്കുള്ള വാഹനങ്ങൾക്കും ഇതേ വഴിയാണ്. വാഹനങ്ങൾക്ക് അംബേദ്കർ കോളനി മെയിൻ റോഡിൽ നിന്നും നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡിൽ വഴി പോകാം. ഈ റോഡുകളിൽ ചരക്ക് വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചതനുസരിച്ച് ഒക്ടോബർ 2 ബുധനാഴ്ച മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ശ്രീരാമ ക്ഷേത്ര പരിസരത്ത് നിന്ന് നിയന്ത്രണങ്ങൾ ആരംഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവിടമുള്ളത്.

ജയമഹൽ , മില്ലേഴ്‌സ് റോഡിൽ ഗതാഗതം മന്ദഗതിയിൽ

ഇത് കൂടാതെ ജയമഹൽ , മില്ലേഴ്‌സ് റോഡിൽ വരും ദിവസങ്ങളിൽ ഗതാഗതം മന്ദഗതിയിൽ ‍ ആയിരിക്കും.
കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷന് എതിർവശത്ത് റെയിൽവേ ഡിപ്പാർട്ട്‌മെന്‍റ് ജോലികൾ നടക്കുന്നതിനാനാലാണ് അടുത്ത 10 ദിവസത്തേക്ക് ജയമഹൽ റോഡിലും മില്ലേഴ്‌സ് റോഡിലും ക്വീൻസ് റോഡിലേക്കുള്ള വാഹന ഗതാഗതം മന്ദഗതിയിലായിരിക്കുക. തിരക്കുള്ള സമയങ്ങളില് ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും. ഇതനുസരിച്ച് യാത്രകളിൽ ആളുകൾ സമയക്രമീകരണം പാലിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+