Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: ഗതാഗതക്കുരുക്കിൽ നഗരം.. സുഗമമായ യാത്രയ്ക്ക് ഒഴിവാക്കേണ്ട റൂട്ടുകളും പരിഹാരങ്ങളും

ബെംഗളൂരു യാത്ര: ഗതാഗതക്കുരുക്കിൽ നഗരം.. സുഗമമായ യാത്രയ്ക്ക് ഒഴിവാക്കേണ്ട റൂട്ടുകളും പരിഹാരങ്ങളും

ഇന്ത്യയിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ലോകത്തിലെ ഏറ്റവും മെല്ലെ നീങ്ങുന്ന നഗരമെന്ന കുപ്രസിദ്ധിയുള്ള ബെംഗളൂരുവിൽ നിലവിലെ അവസ്ഥ വളരെ പരിപാതപകരമാണ്. നഗരത്തിൽ പലയിടങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നമ്മ മെട്രോ നിർമ്മാണം, റോഡ് അറ്റകുറ്റപ്പണികൾ, അടുത്തിടെയുണ്ടായ കനത്ത മഴ തുടങ്ങിവയാണ് ഇതിനു പിന്നിലെ കാരണങ്ങൾ.

നഗരത്തിലെ നിരവധി പ്രധാന പാതകളിലും ക്രോസ്റോഡുകളിലും ഗതാഗതക്കുരുക്കും കാലതാമസവും അനുഭവപ്പെട്ടു. ഔട്ടർ റിംഗ് റോഡ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ് തുടങ്ങിയ, യാത്രക്കാർ കൂടൂതലായി കടന്നു പോകുന്ന പല ഇടങ്ങളും കനത്ത ഗതാഗതക്കുരുക്കിലാണ്. ഇത് കൂടാതെ, പല പാതകളും അടച്ചിട്ടിരിക്കുന്നതും വഴി തിരിച്ചു വിടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

Bangalore Travel Road Closures amp amp Diversions Key Areas Affected

സ്കൂളുകളും ഓഫീസിൽ പോകുന്നവരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്, രാവിലെയുള്ള യാത്രകളിൽ പലരും ഒരു മണിക്കൂറിലധികം കാലതാമസം റിപ്പോർട്ട് ചെയ്യുന്നു. അത് മാത്രമല്ല, പെട്ടന്നുള്ള യാത്രകളിൽ മുന്നറിയിപ്പില്ലാതെ ട്രാഫിക് കുരുക്കിൽ പെടുന്നത് പദ്ധതികളും ആസൂത്രണങ്ങളും അവതാളത്തിലാക്കുന്നു.

ബെംഗളൂരു ഗതാഗതക്കുരുക്ക്; കാരണങ്ങൾ

നമ്മ മെട്രോയുടെ നിർമ്മാണം: മെട്രോ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങളും വിപുലീകരണ പദ്ധതികളും നഗരത്തിൽ പലയിടങ്ങളിലും പരോഗമിക്കുകയാണ്. ഇതിന്‍റെ സുഗമമായ നടത്തിപ്പിനായി ഇടയ്ക്കിടെ റോഡ് അടയ്ക്കലും വഴിതിരിച്ചുവിടലും ആവശ്യമാണ്.

റോഡ് അറ്റകുറ്റപ്പണി: പതിവ്, അടിയന്തര അറ്റകുറ്റപ്പണികൾ കാരണം പ്രധാനപ്പെട്ട റോഡുകൾ ഭാഗികമായി അടച്ചത് ഗതാഗതത്തെ ബാധിച്ചു.

കാലാവസ്ഥ: അടുത്തിടെ പെയ്ത മഴ ഗതാഗതം കൂടുതൽ വഷളാക്കി, ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് വന്നതോടെ യാത്രയും മന്ദഗതിയിലായി.

രാമമൂർത്തി നഗർ

രാമമൂർത്തി നഗറിൽ നിന്ന് ഹൊറമാവുവിലേക്ക് പോകുന്ന യാത്രക്കാർ കടുത്ത തിരക്ക് നേരിടുന്നു. നീണ്ട കാലതാമസം ഒഴിവാക്കാൻ ഈ പാതയിലെ ബദൽ സർവീസ് റോഡുകൾ ഉപയോഗിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ഓൾഡ് ഉദയ റോഡ്

, ബിബിഎംപിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജയ്മഹൽ റോഡിലേക്കുള്ള റെയിൽവേ അണ്ടർപാസിനടുത്തുള്ള ഓൾഡ് ഉദയ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. പ്രധാന സമയങ്ങളിൽ ഈ പ്രദേശം വളരെ തിരക്കേറിയതായി മാറിയിട്ടുണ്ട്., അത്യാവശ്യമില്ലാത്ത യാത്രകൾക്ക് ഈ റൂട്ട് ഒഴിവാക്കി ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാം.

ഒഴിവാക്കേണ്ട പ്രധാന റൂട്ടുകൾ

രാമമൂർത്തി നഗർ, ടിൻ ഫാക്ടറി, ബെല്ലന്ദൂർ, ഹെന്നൂർ ജയ്മഹൽ റോഡിന് സമീപമുള്ള റോഡ്, ഓപ്പറ ജംഗ്ഷൻ, കെആർ പുരം ടെക് കോറിഡോർ
മാറത്തഹള്ളി, ഹൊസക്കോട്ടെ എന്നിവ വഴിയുള്ള റൂട്ടുകൾപരമാവധി ഒഴിവാക്കി ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാം.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുൻകൂട്ടി ആസൂത്രണം ചെയ്യുക:
സ്ഥിരമായ യാത്രകൾക്ക് തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കുക. ഇതിനായി തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ പരിശോധിക്കുകയും അതിനനുസരിച്ച് റൂട്ടുകൾ ആസൂത്രണം ചെയ്യുകയും ചെയ്യുക.

പൊതുഗതാഗതം ഉപയോഗിക്കുക: റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ലഭ്യമായിടത്ത് മെട്രോ സേവനങ്ങൾ തിരഞ്ഞെടുക്കുക. വേഗത്തിലുള്ള യാത്രയും കണക്ടിവിറ്റിയും ബെംഗളൂരു മെട്രോ ഉറപ്പ് നല്കുന്നു.

വഴിതിരിച്ചുവിടലുകൾ പാലിക്കുക:

സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരിൽ നിന്നുള്ള സൂചനാ വഴിതിരിച്ചുവിടലുകളും നിർദ്ദേശങ്ങളും പാലിക്കുക.

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി, യാത്രക്കാർക്ക് ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും പ്രാദേശിക വാർത്താ ഏജൻസികളും പിന്തുടരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+