Search
  • Follow NativePlanet
Share
» »ബെംഗളൂരു വിധാൻ സൗധ സന്ദർശകർക്കായി തുറക്കുന്നു. ആർക്കൊക്കെ പ്രവേശിക്കാം, അറിയാം

ബെംഗളൂരു വിധാൻ സൗധ സന്ദർശകർക്കായി തുറക്കുന്നു. ആർക്കൊക്കെ പ്രവേശിക്കാം, അറിയാം

വിധാൻ സൗധ, പതിറ്റാണ്ടുകളായി ബെംഗളൂരുവിന്‍റെ മാറ്റമില്ലാത്ത അടയാളം ആണ്. രാഷ്ട്രീയ പോരാട്ടങ്ങളുടെയും ചർച്ചകളുടെയും എല്ലാം കേന്ദ്രമായി അറിയപ്പെടുന്ന വിധാൻ സൗധ കർണ്ണാടകയുടെ അഭിമാനവും അതിശയ നിർമ്മിതിയുമാണ്. എന്നാല്‍ പുറമേ നിന്നുകാണാം എന്നല്ലാതെ സന്ദര്‍ശകർക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കുവാൻ അനുമതിയില്ലായിരുന്നു.

ഇപ്പോഴിതാ, ബെംഗളൂരുവിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കുമായി വിധാൻ സൗധയുടെ വാതിലുകൾ തുറക്കുവാൻ ഒരുങ്ങുകയാണ്. കർണ്ണാടക നിയമ- പാർലമെന്‍ററി കാര്യ, ടൂറിസം മന്ത്രി എച്ച്‌ കെ പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. കർണാടക ഇന്‍റർനാഷണൽ ട്രാവൽ എക്‌സ്‌പോയിൽ പങ്കെടുക്കുന്നവർക്കായാണ് വിധാൻ സൗധയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

Bangalore Vidhana Soudha to Open for Tourists by February End

ഫെബ്രുവരി 26 മുതൽ ബെംഗളൂരുവിൽ നടക്കുന്ന ത്രിദിന കർണാടക ഇന്‍റർനാഷണൽ ട്രാവൽ എക്‌സ്‌പോയിൽ (കൈറ്റ്) പങ്കെടുക്കുക്കുന്നവർക്ക് അസംബ്ലി, കൗൺസിൽ ഹാളുകൾ, വിധാന സൗധയുടെ ഗാലറികൾ, ഇടനാഴികൾ എന്നിവ സന്ദർശിക്കാൻ അനുവദിക്കുമെന്ന് മന്ത്രി വിശദമാക്കി. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെന്‍ററിൽ നടക്കുന്ന കൈറ്റ്‌സിൻ്റെ രണ്ടാം പതിപ്പിന്‍റെ ഡിജിറ്റൽ ലോഗോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധാന സൗധ ഗാലറിയിൽ കർണാടകയിലെ പ്രധാന ചരിത്ര സംഭവങ്ങൾക്കൊപ്പം പ്രശസ്തവും അധികം അറിയപ്പെടാത്തതുമായ സ്ഥലങ്ങളുടെ അപൂർവ ഫോട്ടോഗ്രാഫുകൾ പ്രദർശിപ്പിക്കുമെന്ന് പാട്ടീൽ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത 25 രാജ്യങ്ങളിൽ നിന്നായി 400-ലധികം വാങ്ങലുകാരും വിൽപ്പനക്കാരും 150 പ്രദർശകരും നിരവധി പങ്കാളികളും കർണാടക ഇന്‍റർനാഷണൽ ട്രാവൽ എക്‌സ്‌പോയിൽ പങ്കെടുക്കും. കർണ്ണാടക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിരവധി കാര്യങ്ങൾ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളും ടൂറിസം സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി അന്തർദേശീയ ടൂർ ഓപ്പറേറ്റർമാർക്കും ഓഹരി ഉടമകൾക്കും വേണ്ടി യാത്രകൾ സംഘടിപ്പിക്കും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ,എക്സ്പോയിൽ പങ്കെടുക്കാനെത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ താമസസൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിധാൻ സൗധ

ബെംഗളൂരുവിൽ കബ്ബൺ പാർക്കിനോട് ചേർന്നാണ് വിധാൻ സൗധ സ്ഥിതി ചെയ്യുന്നത്. 1952ൽ, മൈസൂർ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന കെങ്കൽ ഹനുമന്തയ്യയാണ് ഇതിന്‍റെ രൂപകല്പനയും നിർമ്മാണവും നടത്തിയത്. 1951 ൽ നിർമ്മാണം ആരംഭിച്ച് 1956 ലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ബ്രിട്ടീഷ്. ദ്രാവിഡിയൻ, ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യകളുടെ സമന്വയമാണ് ഇതിൽ കാണാനുള്ളത്. പ്രവേശനകവാടത്തിലെ 45 പടികളുള്ള വലിയ പടിക്കെട്ടാണ് ഏറ്റവും ആകർഷണീയമായ കാഴ്ച. അകത്ത് മുന്നൂറോളശം പടികളുള്ള മറ്റൊരു പടിക്കെട്ടും ഉണ്ട്.

ഏകദേശം മുന്നൂറോളം മുറികളാണ് ഇവിടെയുള്ളത്. 132,400 സ്ക്വയർ‌ ഫീറ്റുള്ള മൂന്നു നിലകളാണ് വിധാൻ സൗധയ്ക്കുള്ളത്. 700 അടി നീളവും 350 അടി വീതിയും തറനിരപ്പു മുതൽ മുകളിലെ താഴിക്കകുടം വരെ 150 അടി ഉയരവും വിധാൻ സൗധയ്ക്കുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+