Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ യെല്ലോ അലർട്ട്, വാരാന്ത്യ പ്ലാനുകൾ മാറ്റേണ്ട! പ്രസന്നമായ അന്തരീക്ഷം

ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ യെല്ലോ അലർട്ട്, വാരാന്ത്യ പ്ലാനുകൾ മാറ്റേണ്ട! പ്രസന്നമായ അന്തരീക്ഷം

ബെംഗളൂരു കാറ്റും മഴയും നിറഞ്ഞ ഒരു വാരത്തിനൊടുവിൽ പ്രശാന്തമായ അന്തരീക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊതുവേ പ്രസന്നമായ കാലാവസ്ഥയാണ് ഇന്ന് ബാംഗ്ലൂർ നഗരത്തിൽ അനുഭവപ്പെടുകയെന്നാണ് കേന്ദ കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തന്നെ താപനില ഇന്നും തുടരുമെങ്കിലും മൊത്തത്തില് വാരാന്ത്യം ആഘോഷിക്കാനും ആശ്വാസത്തോടെ ചെലവഴിക്കുവാനും പറ്റിയ അന്തരീക്ഷമായിരിക്കും ഇന്ന് അനുഭവപ്പെടുക.

ഇന്ന് ഡിസംബർ 13 വെള്ളിയാഴ്ച ബെംഗളൂരു നഗരത്തിൽ പൊതുവേ മേഘാവൃതമായ ആകാശം അനുഭവപ്പെടും. ദിവസം മുഴുവനും ചെറിയ മഴ തൂളുവാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യ പരിപാടികൾ പ്ലാൻ ചെയ്തതുപോലെ ഇന്ന് നടത്താം. ഇന്നത്തെ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻകോട്ടോ കയ്യിൽ കരുതാൻ മറക്കേണ്ട.

വാരാന്ത്യം ആഘോഷിക്കാം

കഴിഞ്ഞ വാരാന്ത്യം മഴ കൊണ്ടുപോയെങ്കിലും ഈ ആഴ്ച പുറത്തിറങ്ങി യാത്രകളും ഔട്ടിങ്ങും പ്ലാൻ ചെയ്യുവാൻ സാധിക്കുന്ന വിധത്തിലുള്ള അന്തരീക്ഷമാണ്. യാത്രകൾക്കു മാത്രമല്ല, കുട്ടികളെയും കൊണ്ട് പാർക്കിൽ പോകുവാനും മുതിർന്നവർക്ക് ഔട്ട്ഡോർ ആക്ടിവിറ്റികള്ക്കും ഒക്കെ അനുയോജ്യമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കുട എടുക്കുവാൻ മറക്കരുത്. അതേസമയം, ശനിയാഴ്ച നഗരത്തിൽ താപനിലയിൽ ചെറിയ ഇടിവ് പ്രതീക്ഷിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ യാത്രയിൽ നടത്തേണ്ടതാണ്.

ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിസംബർ 14 വരെ ബെംഗളൂരു അർബൻ, ബംഗളൂരു റൂറൽ, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസങ്ങളിൽ ഒഴികെ ശക്തമായ മഴയുണ്ടാകുമെന്ന് ഐഎംഡി നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ബെഗംളൂരുവിൽ മാത്രമല്ല, ചിത്രദുർഗ, കോലാർ, രാമനഗര, മൈസൂരു, തുമകുരു, ചാമരാജനഗർ തുടങ്ങിയ ജില്ലകളിലും സമാനമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ തെക്കൻ കർണാടകയിലുടനീളം മിതമായ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിക്കുന്നു

കൂടാതെ, ഡിസംബർ 14 വരെ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടന്നാണ് പ്രവചനം.

ബെംഗളൂരു കാലാവസ്ഥ ഡിസംബർ 14- 18

ബെംഗളൂരുവിൽ ഡിസംബർ 14 ശനിയാഴ്ച മുതൽ 18 ബുധനാഴ്ച വരെ വ്യത്യസ്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശനി മുതൽ തിങ്കൾ വരെ മഞ്ഞുനിറഞ്ഞ അന്തരീക്ഷവും, ചൊവ്വാഴ്ചയും ബുധനാഴ്ചയും ചെറിയ മഴയും പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.

ഡിസംബർ 14 ശനിയാഴ്ച, മഞ്ഞു നിറഞ്ഞ കാലാവസ്ഥ, കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്, മഴ പെയ്യുവാൻ സാധ്യത.
ഡിസംബർ 15 ഞായറാഴ്ച, മഞ്ഞുള്ള അന്തരീക്ഷം തുടരും, താപനില താഴും. കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ്

ഡിസംബർ 16 തിങ്കളാഴ്ച, മഞ്ഞു നിറഞ്ഞ കാലാവസ്ഥ, കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്
ഡിസംബർ 17 ചൊവ്വാഴ്ച, മഴ പ്രതീക്ഷിക്കുന്നു, കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്
ഡിസംബർ 18 ബുധനാഴ്ച, മഴ പ്രതീക്ഷിക്കുന്നു, കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+