ശക്തമായ മഴയ്ക്കു ശേഷം ശാന്തമായ ഒരന്തരീക്ഷത്തിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. തെളിവോടെയാണ് ഇന്നത്തെ പ്രഭാതം ആരംഭിച്ചത്. കിഴക്കൻ ബെംഗളൂരുവിലും തെക്കൻ ഭാഗങ്ങളിലും ഇന്ന് രാവിലെ നേരിയ മഴ റിപ്പോർട്ട് ചെയ്തു. മഴയ്ക്ക് താത്കാലിക ശമനമേയുള്ളുവെന്നും വരും ദിവസങ്ങളിൽ വീണ്ടും തുടരാനുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഡിസംബർ 7 ശനിയാഴ്ചത്തെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും എട്ടാം തിയതി മുതൽ ബെംഗളൂരുവിൽ മഴ മടങ്ങിയെത്തും. ഞായറാഴ്ച മുതൽ ഇടിയോട് കൂടിയ മഴ നഗരത്തിൽ കിട്ടുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം പെയ്ത മഴയോടെ നഗരത്തിൽ വീണ്ടും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. താപനില 18 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആണ് ഇപ്പോൾ ഇവിടെ അനുഭവപ്പെടുന്നത്.
ഇലക്‌ട്രോണിക് സിറ്റി, അഞ്ജനപുരയിലും കനത്ത മഴയും കന്‍റോൺമെന്‍റ് , ഡോംലൂർ, ഇന്ദിരാനഗർ, അൾസൂർ, വസന്ത് നഗർ, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ ചാറ്റൽമഴയും അനുഭവപ്പെട്ടിരുന്നു. രാജാജിനഗർ, മല്ലേശ്വരം, ശിവാജിനഗർ, വൈറ്റ്ഫീൽഡ്, മാറത്തഹള്ളി തുടങ്ങിയ സമീപപ്രദേശങ്ങളിൽ കാര്യമായ മഴയില്ലാത്ത കാലാവസ്ഥയാണ് ഉള്ളത്,.
അതേസമയം ഇന്ന് ബെംഗളൂരുവിൽ മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും ഉച്ച കഴിഞ്ഞ് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ് മറ്റുചില റിപ്പോർട്ടുകൾ. രണ്ടു മണിക്കും നാലുമണിക്കും ഇടയിലായി നേരിയ മഴ പെയ്തേക്കാം, 19 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഇന്ന് അനുഭവപ്പെടുക. എന്നാൽ നാളെ, വെള്ളിയാഴ്ച പകൽ താപനില ഉയരും. 27°C വരെ അനുഭവപ്പെട്ടേക്കാം. ശനിയാഴ്ച മുതൽ പത്താം തിയതി ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടും.
ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ
ഡിസംബർ 5 വ്യാഴം നേരിയ മഴയും മേഘാവൃതമായ ആകാശവും ഉച്ചകഴിഞ്ഞ് ചെറിയ മഴയും അനുഭവപ്പെടും.
ഡിസംബർ 6 വെള്ളിയാഴ്ച- ചെറിയ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും താപനിലയിൽ ചെറിയ വർധനവ് അനുഭവപ്പെടാം.
ഡിസംബർ 7 ശനിയാഴ്ച വരണ്ടതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ.
ഡിസംബർ 8-10 വരെ ഇടിമിന്നലോട് കൂടിയ മഴയാണ് ബെംഗളൂരുവിൽ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ താപനില 19°C ഉം കൂടിയ താപനില 27°C ഉം ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












