ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടുള്ളതും വരണ്ടതുമായ ഒരു സെപ്റ്റംബർ മാസമാണ് ബാംഗ്ലൂരിൽ കടന്നു പോയത്. മഴയ്ക്ക് ശേഷം പതിവുപോലെ നനവാർന്ന മാസം പ്രതീക്ഷിച്ചിരുന്നവരെ കടുത്ത നിരാശയിലാക്കിയായിരുന്നു സെപ്റ്റംബർ കഴിഞ്ഞത്. എന്നാൽ അതിനിയും തുടരുമോ എന്നാശങ്കപ്പെടേണ്ട എന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 7-ാം തിയതി വരെ ബെംഗളൂരുവിൽ ചെറിയ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ന്, ഒക്ടോബർ നാല് വെള്ളിയാഴ്ച താരതമ്യേന ചെറിയ മഴ പെയ്തേക്കും. കൂടാതെ ദിവസം മുഴുവൻ മേഘാവൃതമായ ആകാശമായിരിക്കുമെന്നും പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്റർ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. മഴയ്ക്കൊപ്പം ഇടിയും മിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഐഎംഡി ഇന്ന് നഗരത്തിൽ 7.4 മില്ലീമീറ്റർ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്നത്തെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം ശരാശരി താപനില 24 ഡിഗ്രി അനുഭവപ്പെടും. ബെംഗളൂരു, രാമനാഗ്ര, മാണ്ഡ്യ, ചിക്കബെല്ലാപൂർ, കോലാർ, തുമകുരു, ദാവൻഗരെ ജില്ലകളിലെ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഒക്ടോബർ 3 മുതൽ 7 വരെ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒക്ടോബർ എട്ടാം തിയതി വരെ നഗരത്തിൽ ചെറിയ മഴ പെയ്യുവാനുള്ള സാധ്യതയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കൂടിയ താപനില 28 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അതേസമയം തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ല. ദക്ഷിണ കർണാടകയിൽ വെള്ളി, ശനി ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കർണാടകയുടെ തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഒക്‌ടോബർ 3 മുതൽ 9 വരെ തെക്കൻ ഇൻറീരിയർ കർണാടകയിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പെം വടക്കൻ കർണാടകയിലെ പലയടങ്ങളിലും ഈ ദിവസങ്ങളിൽ മഴ കിട്ടുമെന്നാണ് കരുതുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












