Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ; നഗരം തണുക്കും, വരുന്നത് മഴയ്ക്ക് മുന്നേയുള്ള മഴ! പക്ഷേ, ഈ സമയത്ത് ചൂട് കൂടും

ബെംഗളൂരു കാലാവസ്ഥ; നഗരം തണുക്കും, വരുന്നത് മഴയ്ക്ക് മുന്നേയുള്ള മഴ! പക്ഷേ, ഈ സമയത്ത് ചൂട് കൂടും

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു മാർച്ചിലെ അസാധാരണമായ ചൂടിലൂടെ കടന്നു പോവുകയാണ്. ഈ വർഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു ബെംഗളൂരുവിന് കഴിഞ്ഞ വെള്ളിയാഴ്ച. 34.6 ഡിഗ്രിയാണ് ബെംഗളൂരുവിൽ അന്ന് രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന ചൂട് കൂടിയ ദിവസങ്ങളുടെ ഒരു ട്രെയിലർ മാത്രമായിരിക്കും ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പിന്നീടുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ തന്നെ ഈ വർഷം ഉദ്യാന നഗരത്തിൽ വേനൽ ആരംഭിച്ചിരുന്നു.

എന്തായാലും ബെംഗളൂരു നിവാസികൾക്ക് ആശ്വാസവും അതേസമയം സങ്കടപ്പെടുത്തുന്നതുമായ കാലാവസ്ഥാ പ്രവചനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മഴക്കാലത്തിന് മുന്നോടിയായി കനത്ത വേനൽമഴ ബെംഗളൂരുവിന് ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. എന്നാല്‍ അതിനൊപ്പം തന്നെ രാത്രികാലങ്ങളിൽ പതിവിലും കൂടുതൽ ചൂടും അനുഭവപ്പെട്ടേക്കാം.

Bangalore Weather Update City Expecting Heavy Pre-Monsoon Rain

ബെംഗളൂരുവിൽ വേനൽമഴ ഈ ആഴ്ചയോടെ തന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചവനങ്ങൾ സൂചിപ്പിക്കുന്നത്. കനത്ത ചൂടിൽ ബുദ്ധിമുട്ടുന്ന ബാംഗ്ലൂർ നഗരത്തിന് മഴ ആശ്വാസം നല്കുമെങ്കിലും കൂടിയ ചൂട് പ്രതീക്ഷിക്കണം. വൈകുന്നേരങ്ങളിലും അതിരാവിലെയുമുള്ള സമയത്താകും ഉയർന്ന ചൂട് അനുഭവപ്പെടുക. ഈ സമയം അസാധാരണമാംവിധം ചൂട് കൂടിയേക്കും. രാത്രിയിലെ താപനില 1-2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുവാനുള്ള സാധ്യതയാണ് വിദഗ്ദർ പറയുന്നത്. അതേസമയം, പകൽ നേരങ്ങളിൽ ആശ്വാസമുള്ള, ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ബെംഗളൂരു, തെക്കൻ ഉൾപ്രദേശ കർണ്ണാടക, കർണ്ണാടകയുടെ തീരദേശ മേഖല എന്നിവിടങ്ങളിലാണ് ഈ ആഴ്ച മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മാർച്ച് 11 നും 13 നും ഇടയിൽ അതായത്, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ബെംഗളൂരു അർബൻ ഉൾപ്പെടെ 11 ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴ ലഭിക്കാനാണ് സാധ്യത. ഇത് പിന്നീടും തുടരുവാനുള്ള സാധ്യതയുണ്ട്.

പകൽ സമയത്തെ താപനില കുറയ്ക്കാൻ ഈ അധിക മഴ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ചൂടിൽ വലിയ ആശ്വാസം പ്രതീക്ഷിക്കേണ്ട ആവശ്യമില്ല. ആദ്യ മഴ പ്രവചിച്ചിരിക്കുന്ന ചൊവ്വാഴ്ച ബെംഗളൂരു അർബനിൽ പരമാവധി താപനില 34 ഉം കുറഞ്ഞത് 20 ഉം ഡിഗ്രി സെൽഷ്യസും ആയിരിക്കും. അർബൻ ഹീറ്റ് ഐലൻഡ് പ്രഭാവം ആണ് ബെംഗളൂരുവിലെ ചൂട് കുറയാതിരിക്കാനുള്ള പ്രധാന കാരണം. കെട്ടിടങ്ങളും കോൺക്രീറ്റ് പ്രതലങ്ങളും ചൂട് പിടിക്കുന്ന ഈ പ്രഭാവം കാരണം ബെംഗളൂരുവിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ചൂട് അനുഭവപ്പെടും.

ഇത്തവണ കൂടുതൽ മഴ

മുൻ വർഷങ്ങളെയപേക്ഷിച്ച് ഇത്തവണ ബെംഗളൂരുവിലും തെക്കൻ കർണ്ണാടകയിലെ ജില്ലകളിലും സാധാരണയേക്കാൾ 30-40 ശതമാനം കൂടുതൽ വേനൽമഴ ലഭിച്ചേക്കും. തീരദേശ, മലനാട് പ്രദേശങ്ങളിൽ ശരാശരിയേക്കാൾ 50 മുതൽ 60% വരെ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് ഇവിടങ്ങളിലെ ചൂട് കുറയ്ക്കുവാനും തണുത്ത അന്തരീക്ഷം കൊണ്ടുവരുവാനും സഹായിക്കും.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് മാർച്ച് 10 തിങ്കളാഴ്ച ബെംഗളൂരുവിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. നഗരത്തിലും സമീപ പ്രദേശങ്ങളിലും മിതമായ വായു ഗുണനിലവാരത്തെ സൂചിപ്പിക്കുന്ന വായു ഗുണനിലവാര സൂചിക (എക്യുഐ) 117 ആണ്.

വടക്കൻ ഉൾനാടൻ കർണാടകയിൽ വരണ്ട കാലാവസ്ഥയും തീരദേശ കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ആണ് പ്രവചിച്ചിരിക്കുന്നത്.
നാളെ, മാർച്ച് 11 ചൊവ്വാഴ്ച കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+