പുതിയ വർഷം തുടങ്ങിയതു മുതൽ ബെംഗളൂരു തണുപ്പിലാണ്. പുതുവർഷപ്പുലരിയിൽ മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലാണ് നഗരം സ്വീകരിച്ചത്. ഇപ്പോഴിതാ, അതേ കാലാവസ്ഥ തന്നെ തുടരുകയാണ് ബെംഗളൂരുവിൽ. കഴിഞ്ഞ വർഷം ഡിസംബറിൽ അനുഭവപ്പെട്ട ന്യൂനമർദ ത്തെ തുടർന്നുള്ള തണുപ്പാണ് ഇവിടെ ഇപ്പോഴും.
കേന്ദ്ര കാലസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് ജനുവരി 3 വെള്ളിയാഴ്ച ബെംഗളൂരുവിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടും. കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ദിവസം മുഴുവനും ഭാഗികമായി മേഘാവൃതമായ ആകാശം ആണ് ബെംഗളൂരുവിൽ പ്രതീക്ഷിക്കുന്നത്.

വാരാന്ത്യം ആഘോഷമാക്കുവാൻ ആഗ്രഹിക്കുന്നവർക്കും പകൽ പുറത്തു പോകുന്നവർക്കും അനുയോജ്യമായ അന്തരീക്ഷമാണ് ഇന്നുള്ളത്. പൊതുവേ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇന്നുള്ളത് എന്നതിനാൽ ഔട്ടിങ്ങുകൾ പ്ലാൻ ചെയ്യാം. രാത്രി പുറത്തു പോകുന്നുണ്ടെങ്കിൽ ജാക്കറ്റോ സ്വെറ്ററോ എടുക്കുവാൻ മറക്കരുത്. റിപ്പോർട്ടുകളനുസരിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 50 ആണ് കണക്കാക്കിയിട്ടുള്ളത്. ഇത് മെച്ചപ്പെട്ട വായു നിലവാരത്തെ സൂചിപ്പിക്കുന്നു.
അതേസമയം, ശനിയാഴ്ചയും ഇതേ കാലാവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.
ജനുവരി 4-ലെ കാലാവസ്ഥാ പ്രവചനം
ജനുവരി നാല് ശനിയാഴ്ച നഗരത്തിലെ കൂടിയ താപനില 14 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ ജനുവരി 3-8
ജനുവരി 3 വെള്ളിയാഴ്ച, കുറഞ്ഞ താപനില - 16.0°C, കൂടിയ താപനില -
27.0°C, മഞ്ഞ്
ജനുവരി 4 ശനിയാഴ്ച, കുറഞ്ഞ താപനില - 17.0°C, കൂടിയ താപനില -
28.0°C, മേഘാവൃതമായ ആകാശം
ജനുവരി 5 ഞായറാഴ്ച, കുറഞ്ഞ താപനില - 18.0°C, കൂടിയ താപനില -
28.0°C, മേഘാവൃതമായ ആകാശം
ജനുവരി 6 തിങ്കളാഴ്ച, കുറഞ്ഞ താപനില - 18.0°C, കൂടിയ താപനില -
28.0°C, മേഘാവൃതമായ ആകാശം
ജനുവരി 7 ചൊവ്വാഴ്ച, കുറഞ്ഞ താപനില - 18.0°C, കൂടിയ താപനില -
28.0°C, മേഘാവൃതമായ ആകാശം
ജനുവരി 8 ബുധനാഴ്ച, താപനില - കുറഞ്ഞ താപനില - 18.0°C, കൂടിയ താപനില -
28.0°C, മേഘാവൃതമായ ആകാശം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












